|

നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷക്കാരന്‍; ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരാണ്?

അന്ന കീർത്തി ജോർജ്

12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിപ്പിച്ചെത്തുന്ന പുതിയ കൂട്ടകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ഇസ്രാഈലിന്റെ അടുത്ത പ്രധാനമന്ത്രിയാകുകയാണ് നഫ്താലി ബെന്നറ്റ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇസ്രാഈലിന്റെ അധികാര ഇടനാഴികളിലെ നിറസാന്നിധ്യമായിരുന്ന നഫ്താലി ബെന്നറ്റ് പരമ പ്രധാനമായ അധികാര പദവിയിലേക്കെത്തുമ്പോള്‍ ഇനിയുണ്ടാകുന്ന മാറ്റമെന്താകുമെന്ന് ഇസ്രാഈല്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്.

ടെക്‌നോളജി രംഗത്തെ അതിസമ്പന്ന വ്യവസായിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ നാല്‍പത്തൊന്‍പതുകാരന്‍ നഫ്താലി ബെന്നറ്റ് ആരാണ് ? എന്താണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം? 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഏഴ് സീറ്റുകള്‍ മാത്രം നേടിയ യമീന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതെങ്ങനെ ?

നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകളുള്ളയാളെന്ന് സ്വയം അവകാശപ്പെടുക കൂടി ചെയ്യുന്ന നഫ്താലി ബെന്നറ്റ് ഇസ്രാഈലിന്റെ തലപ്പത്ത് വരുമ്പോള്‍ ഫലസ്തീനെ കാത്തിരിക്കുന്നതെന്താകും?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israel new Prime Minister Naftali Bennett -life, politics, Israel – Palestine conflict

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.