ടെല്‍അവീവ്: ദുബായ് വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ആരോപണങ്ങളില്‍ നിന്ന് തടിതപ്പി ഇസ്രഈല്‍ ഗതാഗതി മന്ത്രി മിറി റിഗീവ്. തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദുബായിയെയോ അവിടുത്തെ ജനങ്ങളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ ആരോപണം.
2018 ല്‍ നടത്തിയ വിദേശ പര്യടനത്തിനിടെ മിറി റിഗീവ് ദുബായ് സന്ദര്‍ശിച്ചിരുന്നു. ശേഷം ഈയിടെയാണ് ദുബായ് നഗരം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഒരിക്കല്‍ കൂടി അവിടേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞത്.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ താന്‍ തമാശ പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്നും പറഞ്ഞാണ് അവര്‍ രംഗത്തെത്തിയത്. കൂട്ടത്തില്‍ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അല്‍-ഖാജയുമായി സംസാരിക്കുന്ന വീഡിയോയും ഇവര്‍ പങ്കുവെച്ചു.
לפני מספר דקות שוחחתי עם חברי שגריר איחוד האמירויות מוחמד אל חאג׳ה. @AmbAlKhaja
גם הוא הבין את מה שהתקשורת מנסה לעשות, להוציא דברים מהקשרם.
הניסיון לסכסך בין מדינות הפך להזמנה לביקור נוסף.
❤️🇮🇱🇦🇪 pic.twitter.com/LFEaqaxZA6— מירי רגב (@regev_miri) March 22, 2023
‘കുറച്ച് സമയം മുമ്പ് ഞാന്‍ യു.എ.ഇ സ്ഥാനപതി മുഹമ്മദ് അല്‍-ഖാജയുമായി സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. കാര്യങ്ങളെല്ലാം തന്നെ നിയന്ത്രണത്തിലാണ്. രണ്ട് രാജ്യങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ മറ്റൊരു യു.എ.ഇ സന്ദര്‍ശനത്തിനാണ് വഴി വെച്ചിരിക്കുന്നത്,’ മിറി റിഗീവ് ട്വീറ്റ് ചെയ്തു.