| Monday, 4th December 2023, 12:54 pm

അല്‍ അഖ്സ മസ്ജിദ് ഇമാമിന്റെ വീട് പൊളിക്കാന്‍ അടയാളം രേഖപ്പെടുത്തി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ജറുസലേമിലെ അല്‍ അഖ്സ മസ്ജിദിലെ ഇമാമിന്റെ വീട് പൊളിക്കാന്‍ തീരുമാനിച്ച് ഇസ്രഈല്‍ സൈന്യം. തീരുമാനമനുസരിച്ച് ഇസ്രഈല്‍ സൈന്യം ഇമാമിന്റെ വീടിന് മുകളില്‍ അടയാളം രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാബ്രിയുടെ വസതി അനധികൃത കെട്ടിടമാണെന്ന് ഇസ്രഈല്‍ സൈന്യം വാദിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കെട്ടിടം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്ന് സമീപ വാസികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇമാം എക്രിമ സാബ്രിയുടെ കുടുംബത്തോടൊപ്പം നിരവധി ഫലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കിഴക്കന്‍ ജറുസലേമിലെ സാബ്രിയുടെ വസതിയില്‍ ഇസ്രഈല്‍ പൊലീസും ഇന്റലിജന്‍സും അതിക്രമിച്ച് കയറി റെയ്ഡ് നടത്തിയതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

വീട് പൊളിക്കുന്നതിന് മുന്നോടിയായി ഉടന്‍ തന്നെ താമസക്കാരോട് കെട്ടിടത്തില്‍ നിന്ന് ഒഴിയണമെന്ന് സൈന്യം താക്കീത് നല്‍കിയതായി ഫലസ്തീന്‍ കുടുംബങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇമാം എക്രിമ സാബ്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹയര്‍ ഇസ്‌ലാമിക് അതോറിറ്റിയുടെ (ഔഖാഫ്) തലവന്‍ കൂടിയായ ഷെയ്ഖ് സാബ്രി മുമ്പ് അറസ്റ്റിന് വിധേയനായിട്ടുണ്ട്. ഇസ്രഈലിനെതിരായ ആരോപണങ്ങളില്‍ അറസ്റ്റിന് വിധേയനായ അദ്ദേഹത്തിന് അല്‍-അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതിലും യാത്ര ചെയ്യുന്നതിലും വിലക്ക് നേരിട്ടിരുന്നു.

Content Highlight: Israel mark house of Al-Aqsa Mosque imam for demolition

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ

We use cookies to give you the best possible experience. Learn more