|

വെടിനിർത്തൽ കരാർ ചർച്ചകൾ നടക്കുന്നതിനിടെ ഗസയിൽ ആക്രമണം അഴിച്ച് വിട്ട് ഇസ്രഈൽ; 62 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈൽ-ഗസ വെടിനിർത്തൽ കരാറിന്മേൽ ചർച്ചകൾ നടക്കുന്നതിനിടെ ഗാസയിൽ ആക്രമണം അഴിച്ച് വിട്ട് ഇസ്രഈൽ. പുലർച്ചെ മുതൽ ഇസ്രഈൽ ഗാസയിൽ നടത്തിയ നിരന്തര ആക്രമണത്തിൽ 38 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഗസയിൽ വെടിനിർത്തലിന് അംഗീകാരം നൽകിയതായി ഹമാസ് ടെലിഗ്രാം ചാനലിൽ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. എന്നാൽ ഇസ്രയേൽ സൈന്യം ഗസയിൽ ആക്രമണം ശക്തമാക്കി. 24 മണിക്കൂറിനുള്ളിൽ ഇസ്രാഈൽ സൈന്യം 62 പേരെ കൊന്നൊടുക്കി. സ്‌കൂളിലേക്ക് മാറ്റിയ അഭയകേന്ദ്രത്തിനും ഗസയിലെ നിരവധി വീടുകൾക്കും നേരെ ഇസ്രഈൽ സൈന്യം ബോംബെറിഞ്ഞു.

യു.എസ് പ്രസിഡൻ്റ് ജോ ബൈഡനും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും കരാർ അവസാനിപ്പിക്കാൻ ഇസ്രഈലിനും ഹമാസിനും സംയുക്ത ആഹ്വാനം നൽകിയിരുന്നു. വെടിനിർത്തൽ കരാർ അടുത്തതായി മധ്യസ്ഥർ പറഞ്ഞിട്ടും ആക്രമണം തുടരുകയാണ് .

അതേസമയം യുദ്ധം തുടരണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ ജറുസലേമിൽ മാർച്ച് നടത്തി. അതോടൊപ്പം ആയിരക്കണക്കിന് ഇസ്രഈലികൾ ഗസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഒരു കരാറിന് ആഹ്വാനം ചെയ്തുകൊണ്ട് ടെൽ അവീവിൽ റാലി നടത്തി.

2023 ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പോരാളികൾ ഇസ്രഈലിലേക്ക് ഇരച്ചുകയറി 1,200ഓളം പേരെ കൊല്ലുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്.

100ഓളം ബന്ദികൾ ഇപ്പോഴും ഗസയിൽ ഉണ്ട്. ഇവരിൽ മൂന്നിലൊന്നെങ്കിലും ആദ്യ ആക്രമണത്തിൽ കൊല്ലപ്പെടുകയോ അടിമത്തത്തിൽ മരിക്കുകയോ ചെയ്തതായി ഇസ്രഈൽ അധികൃതർ കരുതുന്നു.

യുദ്ധം ഗസയുടെ വലിയ പ്രദേശങ്ങൾ നിരപ്പാക്കുകയും അതിലെ 2.3 ദശലക്ഷം ജനങ്ങളിൽ 90% ആളുകളെയും പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും പരിമിതമായ ലഭ്യതയോടെ തീരപ്രദേശത്ത് കൂടാര ക്യാമ്പുകളിൽ താമസിക്കുകയാണ്.

Content Highlight: Israel launched an attack on Gaza while the ceasefire was being negotiated; 62 death

Latest Stories

Video Stories