ഗസ്സ: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രഈല്‍ കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയാണ് ഇസ്രഈലിന്റെ വ്യോമാക്രമണമുണ്ടായത്.
ഗസ്സ: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യയുടെ മക്കളെയും പേരക്കുട്ടികളെയും ഇസ്രഈല്‍ കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയാണ് ഇസ്രഈലിന്റെ വ്യോമാക്രമണമുണ്ടായത്.
ഈ ആക്രമണത്തിലാണ് ഹനിയ്യുടെ മൂന്ന് മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഹനിയ്യ തന്നെയാണ് ഇക്കാര്യം അല്‍ജസീറയോട് സ്ഥിരീകരിച്ചിട്ടുള്ളത്. ഹനിയ്യയുടെ മക്കളായ ഹസീം, ആമിര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
Hamas chief Haniyeh confirms the killing of his sons Hazem, Amir, and Mohammad in an Israeli attack while visiting relatives for Eid at Shati Camp in northern Gaza.
🔴 LIVE updates: https://t.co/oduhYfPQwh pic.twitter.com/NygYP3TPEq
— Al Jazeera English (@AJEnglish) April 10, 2024
മക്കളുടെ രക്തസാക്ഷിത്വത്തില്‍ അഭിമാക്കുന്നു എന്ന് ഹനിയ്യ പറഞ്ഞു. തന്റെ മക്കളുടെ രക്തത്തിന് ഗസയിലെ മറ്റു രക്തസാക്ഷികളുടെ രക്തത്തേക്കാള്‍ വിലയില്ലെന്നും അവരെല്ലാവരും തന്റെ മക്കള്‍ തന്നെയായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ജറുസലേമിന്റെയും അല്‍അഖ്‌സയുടെയും മോചനത്തിനായി തങ്ങള്‍ അടിയുറച്ച് നില്‍ക്കുമെന്നും ഇസ്മയില്‍ ഹനിയ്യ വ്യക്തമാക്കി.
لحظة تلقي إسماعيل هنية خبر استشهاد أبنائه وأحفاده خلال زيارته لجرحى غزة في إحدى مستشفيات الدوحة#حرب_غزة pic.twitter.com/nl6OeXWqaB
— قناة الجزيرة (@AJArabic) April 10, 2024
content highlights: Israel killed Hamas chief’s children and grandchildren on Eid