| Wednesday, 15th November 2023, 9:14 pm

ഹമാസിന്റേത് സ്വാഭാവികമായ പ്രതികരണം മാത്രം: തൃശൂര്‍ ഓര്‍ത്തഡോക്‌സ് സഭാ ഭദ്രാസനാധിപന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഹമാസിന്റേത് സ്വാഭാവിക പ്രതികരണമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

യേശുവിന്റെ ശിഷ്യന്‍മാര്‍ എന്ന നിലയിലാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട്. ചരിത്രത്തെ വളച്ചൊടിച്ച സമൂഹമാണ് ഇസ്രഈല്‍ എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രഈലിന്റെതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ചൂണ്ടിക്കാട്ടിയതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight:  Israel is a society that has distorted history: President of Thrissur Orthodox Church

We use cookies to give you the best possible experience. Learn more