അല്‍ ശിഫ ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗം തകര്‍ത്ത് ഇസ്രഈല്‍
World News
അല്‍ ശിഫ ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗം തകര്‍ത്ത് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2023, 5:22 pm

ജെറുസലേം: ഇസ്രഈല്‍ കര ആക്രമണത്തില്‍ ഗസയിലെ അല്‍ ശിഫ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നശിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം അല്‍ ശിഫ ആശുപത്രിയുടെ മുന്‍വശത്തെ പ്രവേശന കവാടം ഇസ്രഈല്‍ സൈന്യം അടച്ചിരുന്നു. ആശുപത്രിയുടെ പുറത്തേക്ക് കടക്കുന്ന രോഗികള്‍

ക്കു നേരെ സൈന്യം ഗണ്‍ പോയിന്റ് ലക്ഷ്യം വെക്കുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെയോടുകൂടിയാണ് ഇസ്രഈല്‍ സൈന്യം അല്‍ ശിഫ ആശുപത്രി പരിസരം വളഞ്ഞത്. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ശിഫ.അല്‍ ശിഫ ആശുപത്രിക്ക് കീഴില്‍ ഹമാസ് താവളമടിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉണ്ടെന്നുമാണ് ഇസ്രഈല്‍ ആരോപിക്കുന്നത്. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിരുന്നു.

അതേസമയം ഇന്ധനത്തിന്റെ അഭാവവും വൈദ്യുതി തടസ്സവും കാരണം അല്‍ ഖുദ്‌സ് ആശുപത്രി പ്രവര്‍ത്തനം നിലച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി(പിആര്‍സി എസ് )അറിയിച്ചു.

കിഴക്കന്‍ കാന്‍ യൂനിസിലെ പാര്‍പ്പിട കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

ഒക്ടോബര്‍ ഏഴ് മുതല്‍ ഗസക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ 11078 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച നിരവധി ആശുപത്രികളുമായി ബന്ധം നഷ്ടപ്പെട്ടതിനാല്‍ മരണസംഖ്യ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന് യു.എന്‍ പറഞ്ഞു.

Content Highlight:  Israel IDF destroyed  Al Shifa hospital cardiac ward