ഗസ: ഗസയിൽ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ട്. ഇസ്രഈലും ഹമാസും കരാർ അംഗീകരിച്ചതായുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. ആറ് ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണ.
അതേ സമയം നടപടിയിൽ ഔദ്യോഗിക പ്രഖ്യാപന വന്നിട്ടില്ല. ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രഈലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 ഫലസ്തീനി തടവുകാരെയായിരിക്കും ഇസ്രഈൽ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്.
ഖത്തർ പ്രധാനമന്ത്രി ഹമാസ് ചർച്ചക്കാരുമായും പ്രത്യേകം ഇസ്രാഈലി നേതാക്കളുമായി തൻ്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഗസ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും അംഗീകരിക്കപ്പെട്ടത്.
Content Highlight: Israel, Hamas agree for Gaza ceasefire, hostage release