| Wednesday, 14th August 2013, 11:22 am

26 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജറുസലേം: ഇസ്രായേലിലുള്ള ##ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് തടവുകാരെ വിട്ടയക്കാന്‍ ഇസ്രായേല്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്.

ആദ്യ ഘട്ടത്തില്‍ 26 തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചിരിക്കുന്നത്. 1993 ന് മുമ്പുള്ള അക്രമസംഭവങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ടവരാണ് ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.[]

മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഫലസ്തീന്‍-ഇസ്രായേല്‍ നേരിട്ടുള്ള ചര്‍ച്ച നടക്കുന്നത്. ജറുസലേമില്‍ വെച്ച് രണ്ടാം ഘട്ട ചര്‍ച്ച ഇന്നാരംഭിക്കാനിരിക്കുകയാണ്.

104 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനാണ് ഇസ്രായേല്‍ സമ്മതിച്ചിരിക്കുന്നത്. അതേസമയം, തടവുകാരെ വിട്ടയക്കുന്നതിനോട് ഇസ്രായേലില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

അതേസമയം, പലസ്തീനിലെ ഇസ്രായേല്‍ അധിനിവേശ പ്രദേശത്ത് ജൂതകുടിയേറ്റക്കാര്‍ക്കായി 1200 ഭവനങ്ങള്‍ പണിയാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഫലസ്തീന്‍ മധ്യസ്ഥര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ഭവനങ്ങള്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് പുതിയ നീക്കം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രായേല്‍ നീക്കം.

We use cookies to give you the best possible experience. Learn more