| Monday, 4th November 2019, 6:28 pm

ഖാലിദാ ജെറാറിന്റെ കസ്റ്റഡി കാലാവധി നീട്ടി; അറസ്റ്റ് ഇസ്രഈലിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതെന്ന് പി.എഫ്.എല്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: പലസ്തീന്‍ ഇടതുപക്ഷ നേതാവും മുന്‍ നിയമസഭാംഗവുമായ ഖാലിദാ ജെറാറിന്റെ കസ്റ്റഡി കാലാവധി ഇസ്രഈല്‍ കോടതി നീട്ടി. വെസ്റ്റ് ബാങ്കിലെ റാമല്ലാഹ് നഗരത്തില്‍ നിന്നും വ്യാഴാഴ്ച്ചയാണ് ഖാലിദയെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്യുന്നത്. ഖാലിദ ഇപ്പോള്‍ ഇസ്രഈല്‍ ജയിലില്‍ കഴിയുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്റെ മുതിര്‍ന്ന നേതാവാണ് ഖാലിദാ ജെറാര്‍.

2015 ലും 2017 ലും ഖാലിദയെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്തിരുന്നു. 20 മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഖാലിദ പുറത്തിറങ്ങുന്നത്.

രണ്ടാമതും ഇവരെ അറസ്റ്റ് ചെയ്തതിനുള്ള കാരണം വ്യക്തമല്ല. പലസ്തീന്‍ ജയിലില്‍ കഴിയുന്നവര്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഖാലിദ പലസ്തീന്‍ പ്രിസണേഴ്‌സ് റൈറ്റ്‌സ് സംഘത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇസ്രഈലിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതും അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം അവഹേളിക്കുന്നതുമാണ് ഈ നടപടിയെന്നും പി.എഫ്.എല്‍.പി പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more