തെല്‍ അവീവ്: വടക്കന്‍ ഗസയില്‍ കരയാക്രമണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്രഈല്‍ സൈന്യം. തങ്ങളുടെ സൈന്യം മാരക പ്രഹരശേഷിയില്‍ ബോംബാക്രമണം തുടരുമെന്നും കരയുദ്ധത്തിന് വായു മാര്‍ഗവും ജല മാര്‍ഗവും പിന്തുണ നല്‍കുമെന്നും ഇസ്രഈല്‍ സൈനിക വക്താവ് പറഞ്ഞു.
ഗസയില്‍ ഇന്നലെ വൈകീട്ട് ആരംഭിച്ച് ബോംബാക്രമണം ഇടതടവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ഗസയില്‍ വാര്‍ത്താവിനിമയത്തിനുള്ള എല്ലാം സംവിധാനങ്ങളും ഇസ്രഈല്‍ തകര്‍ത്തിരുന്നു. പുതുതായി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ തിട്ടപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടര്‍ന്നാല്‍ ആയിരക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഗസയില്‍ സുരക്ഷിതമായ സ്ഥലമില്ലെന്നും സഹപ്രവര്‍ത്തകരെക്കുറിച്ചും സാധാരണ ജനങ്ങളെക്കുറിച്ചും താന്‍ ആകുലപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 7326 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 3038 കുട്ടികളുമുള്‍പ്പെടുന്നു.
Content Highlights: Israel expanding troops in Gaza, Hamas to counter with full force