| Tuesday, 13th May 2014, 4:34 pm

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഓല്‍മെര്‍ട്ടിന് ആറ് വര്‍ഷം തടവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] രാജ്യത്തെ ഏറ്റവുവലിയ റിയല്‍ എസറ്റെറ്റ് പദ്ധതിയില്‍ ഇടപെട്ടതായി വെളിപെട്ടതിനെ തുടര്‍ന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ടിന് ആറു വര്‍ഷത്തേക്കു തടവിനു വിധിച്ചു.

ചരിത്രത്തിലാദ്യമായാണ്  ഇസ്രായേലില്‍ ഒരു മുന്‍ പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നത്.ഹോളി ലാന്‍ഡ് എന്ന പേരിലറിയപെടുന്ന വന്‍ പദ്ധതിയടക്കം നിരവധി കേസുകളില്‍ ഓല്‍മര്‍ട്ടിന് പങ്കുളളതായി തെളിഞ്ഞിട്ടുണ്ട്.

ആറു വര്‍ഷം തടവിനുപുറമെ മൂന്നു ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴനല്‍കാനും  കോടതി വിധിച്ചു.

തെല്‍ അവീവ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു കേസില്‍ 68 കാരനായ ഓല്‍മര്‍ട്ട് രക്ഷപെടുകയായിരുന്നു.

എന്നാല്‍ ഒരു ലക്ഷത്തി അറുപതിനായിരം അമേരിക്കന്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതായിരുന്നു അരോപണം.

കൈക്കൂലി വാങ്ങുന്നത് വഴി ജനങ്ങള്‍ക്കു സര്‍ക്കാറിലുളള വിശ്വാസം നഷ്ടപെടുമെന്നും അതുകൊണ്ട് കൈകൂലി വാങ്ങിയവരെ രാജ്യദ്രോഹികളായേ പരിഗണിക്കാനാവൂവെന്നും വിധി പ്രഖ്യാപിച്ച ജഡജ് ദേവിദ് റോസണ്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more