അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 200 ക്രൈസ്ത നേതാക്കള്‍ക്ക് ജെറുസലേമിലേക്കുള്ള പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാല്‍ സഭയിലെ അംഗങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഇസ്രഈലി സൈന്യം അറിയിച്ചു.
ജെറുസലേമിലേക്ക് വിശ്വാസികള്‍ നടത്തിയ ഘോഷയാത്ര സൈന്യം തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ മുസ്‌ലിങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ക്ക് സാധാരണയായി കിഴക്കന്‍ ജെറുസലേമിലേക്ക് പ്രവേശനം അനുവദിക്കാറുണ്ടെന്ന് അല്‍ ജസീറ റിപ്പോട്ടര്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ അപൂര്‍വമായതെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈലിന്റെ തീരുമാനത്തില്‍ ഈ ദിനങ്ങള്‍ ഇരുട്ടില്‍ അകപ്പെട്ടുവെന്ന് വിശ്വാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ജെറുസലേം ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്, പ്രത്യേകിച്ച് ഈസ്റ്ററില്‍. ഹോളി സെപല്‍ച്ചര്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നത് ഞങ്ങള്‍ വര്‍ഷങ്ങളായി ശീലമാക്കിയിരിക്കുന്നു,’ ഒരാള്‍ പറഞ്ഞു. ഈ വര്‍ഷത്തെ നിയന്ത്രങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്നും ഫലസ്തീനികള്‍ പറയുന്നു.
Content Highlight: Israel bans Palestinian Christians from celebrating Easter in Jerusalem