തെൽ അവീവ്: ഇസ്രഈൽ ഹമാസ് ഉടമ്പടി പ്രകാരം ഫലസ്തീനി തടവുകാർ മോചിതരായതിന് പിന്നാലെ കുടുംബാംഗങ്ങളുടെ ആഘോഷം നിരോധിച്ച് ഇസ്രഈൽ. ആഹ്ലാദ പ്രകടനം തീവ്രവാദത്തെ പിന്തുണക്കുന്നതിന് സമമാണെന്ന് ഇസ്രഈൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു.
തടവിലാക്കിയ ഫലസ്തീനികളെ തീവ്രവാദികളായി അവതരിപ്പിച്ച ഇസ്രഈൽ അവരെ പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്.
ഉടമ്പടിയുടെ ഭാഗമായി മോചിപ്പിക്കാൻ ഇസ്രഈൽ തെരഞ്ഞെടുത്ത സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന 300 പേരിൽ 80 ശതമാനത്തിനെതിരെയും ഔദ്യോഗികമായി കേസെടുത്തിട്ട് പോലുമില്ല.
ഭൂരിപക്ഷം ഫലസ്തീനികളെയും അറസ്റ്റ് ചെയ്തത് കരുതൽ തടങ്കലിന്റെ ഭാഗമായാണ്. ഈ പ്രക്രിയ പ്രകാരം ഫലസ്തീനികളെ ആദ്യം ആറ് മാസം ജയിലിലേക്ക് അയക്കും. പിന്നീട് വിചാരണയോ കുറ്റം ചുമത്തലോ ഇല്ലാതെ അവരുടെ തടങ്കൽ ദീർഘിപ്പിക്കാൻ സാധിക്കും.
കുട്ടികൾ ഉൾപ്പെടെയുള്ള ഫലസ്തീനികളെ വിചാരണ ചെയ്യുന്നത് മിക്കപ്പോഴും സൈനിക കോടതികളിലാണ്. ഫലസ്തീനികൾക്ക് പലപ്പോഴും അഭിഭാഷകരെ ലഭിക്കാറില്ല. അതേസമയം ഇസ്രഈലി പൗരന്മാരെ വിചാരണ ചെയ്യുന്നത് സിവിൽ കോടതികളിലാണ്. ഫലസ്തീനികളോടുള്ള വിവേചനമാണ് രണ്ട് തരത്തിലുള്ള നീതി വ്യവസ്ഥകൾ ചൂണ്ടിക്കാട്ടുന്നത് എന്ന് വിമർശനമുണ്ട്.
കുറ്റം ചുമത്താതെ, വിചാരണ അനുവദിക്കാതെയും ഇസ്രഈൽ തടങ്കലിലാക്കിയത് 2,070 ഫലസ്തീനികളെയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ‘സ്വകാര്യ തെളിവുകളുടെ ‘ പേരിൽ ഇവരെ അറസ്റ്റ് ചെയ്യുന്ന ഇസ്രഈൽ തെളിവുകൾ എന്താണെന്ന് അറസ്റ്റ് ചെയ്യപ്പെടുന്നവരെയോ അവരുടെ അഭിഭാഷകരെയോ അറിയിക്കാൻ വിസമ്മതിക്കുമെന്നും അൽ ജസീറ പറയുന്നു.
ഉടമ്പടി പ്രകാരം മോചിപ്പിക്കാൻ ഇസ്രഈൽ പുറത്തുവിട്ട പട്ടികയിലെ 300 ഫലസ്തീനികളിൽ 233 പേർക്കെതിരെയും ഔദ്യോഗികമായി കേസെടുത്തിട്ടില്ല. ഇവരെല്ലാം കരുതൽ തടങ്കലിന്റെ ഭാഗമായി ജയിലുകളിൽ കഴിയുന്നവരാണ്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് 14 വയസാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
മോചിപ്പിക്കാനുള്ള പട്ടികയിലെ 300 പേരിൽ ഭൂരിപക്ഷവും വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണ്. ഈ കൂട്ടത്തിൽ 102 മാസം ജയിലിൽ കിടന്ന ഫലസ്തീനിയും ഉൾപ്പെടുന്നു.
Content Highlight: Israel banned Expressing joy over release of Palestine detainees
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)
3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)
4) ഇസ്രഈലും അധിനിവേശവും(10/11/2023)
5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)