| Saturday, 7th August 2021, 3:23 pm

ഗാസാ മുനമ്പില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം; തീ ബലൂണിനുള്ള മറുപടിയെന്ന് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഗാസാ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞ് ഇസ്രഈല്‍. ഇസ്രാഈല്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫലസ്തീന്‍ മേഖലയില്‍ നിന്ന് വിക്ഷേപിച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ക്ക് മറുപടിയായാണ് ഇസ്രാഈല്‍ വിമാനം ഗാസ മുനമ്പിലെ ഹമാസ് സൈറ്റുകളില്‍ ബോംബെറിഞ്ഞതെന്നാണ് ഇസ്രാഈല്‍ സൈന്യം അറിയിച്ചത്.

റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ നടന്നിട്ടില്ലെന്നാണ് വിവരം. ഹമാസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ജൂലൈ മാസത്തിലും ഇസ്രാഈല്‍ ഗാസാ മുനമ്പില്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു.

ഉപരോധിത മേഖലയില്‍നിന്നു വിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രാഈല്‍ അന്നും പറഞ്ഞത്.

മെയ് മാസം നടന്ന ഏറ്റുമുട്ടലിന് ശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Israel attacks Hamas sites in Gaza in response to fire balloons

We use cookies to give you the best possible experience. Learn more