തെല്‍അവീവ്: മ്യാന്‍മാറിലെ റോഹിങ്ക്യന്‍ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ മ്യാന്‍മാറിനോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കെ കൂടുതല്‍ ആയുധം വിതരണം ചെയ്യുന്ന നടപടിയുമായി ഇസ്രായേല്‍. മ്യാന്മാറുമായുള്ള ആയുധ വ്യാപാരം നയതന്ത്ര വിഷയം മാത്രമാണെന്നാണ് ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.
മ്യാന്‍മാറിന് ആയുധവിതരണം നടത്തുന്നത് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇസ്രായേലിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍. ഹരജി സെപ്റ്റംബര്‍ അവസാനമാണ് ഇസ്രായേല്‍ ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് പരിഗണിക്കുന്നത്.
മ്യാന്മാറുമായുള്ള ആയുധവ്യാപാരത്തിന്റെ വിഷയത്തില്‍ അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങളുടെ നയങ്ങളാണ് പിന്തുടരുന്നതെന്നാണ് ജൂണ് മാസം ഇസ്രായേല്‍ പാര്‍ലമെന്റില്‍ വെച്ച് പ്രതിരോധമന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍ പറഞ്ഞിരുന്നത്. പക്ഷെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിലവില്‍ മ്യാന്‍മാറിനെതിരെ ആയുധനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി പലസ്തീനികള്‍ക്ക് നേരെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുന്ന ഇസ്രായേല്‍ റോഹിങ്ക്യന്‍ വംശജരുടെ അവകാശങ്ങള്‍ക്കും പുല്ലുവിലയാണ് കല്‍പിക്കുന്നതെന്നാണ് വിലയിരുത്തല്‍
ഐക്യരാഷ്ട്ര സഭയുടെ കണക്കുകളനുസരിച്ച് അക്രമം സഹിക്കവയ്യാതെ പുതുതായി 60000ത്തോളം റോഹിങ്ക്യര്‍ മ്യാന്‍മാര്‍ വിട്ടിട്ടുണ്ടെന്നാണ്.