ടെഹ്റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാന്‍ സൈന്യമാണ് വിവരം പുറത്തുവിട്ടത്.
ആക്രമണത്തില്‍ ഹനിയക്ക് പുറമെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാനിലെത്തിയതായിരുന്നു ഹനിയ്യ.
ചടങ്ങിന് മുന്നോടിയായി പെസസ്‌കിയാനെയും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയെയും ഹനിയ സന്ദര്‍ശിച്ചിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റഈസി മരിച്ചതിനെ തുടർന്നും ഹനിയ ഇറാനിലെത്തിയിരുന്നു.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചു. ഹനിയയുടെ മരണത്തിൽ ഇറാൻ സൈന്യമായ ഐ.ആർ.ജി.സി അനുശോചനവും അറിയിച്ചു.
ഹനിയ കൊല്ലപ്പെട്ടതിന് പിന്നിൽ നെതന്യാഹു സർക്കാരാണെന്ന് ഹമാസ് പ്രസ്താവനയിൽ ആരോപിച്ചു. എന്നാൽ ഇസ്രഈൽ ഇതുവരെ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ 9 മുതൽ ഗസയിലെ ഫലസ്തീനികൾക്ക് നേരെ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഹനിയയുടെ നേതൃത്വത്തിലാണ് ഹമാസ് പ്രതിരോധിച്ചത്. ഇസ്രഈലിന്റെ ആക്രമണത്തിൽ 38000ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹനിയയുടെ മരണം.
Content Highlight: Ismail Haniyeh, head of Hamas, was killed in Iran