| Thursday, 5th March 2020, 4:27 pm

പൗരത്വഭേദഗതി സമരത്തില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് ഭിന്നിപ്പ് ഉണ്ടാക്കരുത്; കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരായി നടക്കുന്ന സമരങ്ങളില്‍ ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങള്‍ ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വേണം സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന പഴയ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സൗഹൃദം സാധ്യമാണ് എന്ന സന്ദേശം മുന്‍നിര്‍ത്തി കേരളാ മുസ്‌ലിം ജമാ അത്ത് മാര്‍ച്ച് 7 മുതല്‍ ഈ മാസം 29 വരെ ജില്ലാ തലത്തില്‍ ഉമറാ സമ്മേളനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more