| Wednesday, 23rd July 2014, 5:26 pm

തീണ്ടാപ്പാടുള്ള തീണ്ടാരിപ്പാടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിന്നീടാണ് മദ്രസയിലെ ഉസ്താദ് അശ്ലീലം പറയുന്നതിന്റെ ആവേശത്തോടെ “വലിയ അശുദ്ധി” അഥവാ “ഹൈള്” എന്ന രക്തസ്രാവത്തെക്കുറിച്ച് ആ ദിവസങ്ങളില്‍ ചെയ്യരുതാത്ത കാര്യങ്ങളും വിവരിച്ച് തന്നത്. അടുക്കളയില്‍ കേറാന്‍ പാടില്ലാത്ത, ആണുങ്ങളെ തൊടരുതാത്ത, മുറിയില്‍ അടച്ചിരിക്കേണ്ട, “പുറത്താക്കലും”, നോമ്പെടുക്കല്‍ നിഷിദ്ധമായ, ഖുറാന്‍ ഓതിയാല്‍ പാപം കിട്ടുന്ന, നിസ്‌കാരം നിഷിധമായ ഹൈളും ഒന്നാണെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. ഹസ്‌ന ഷാഹിദ എഴുതുന്നു..



ഉമ്മറവും പൊതുയിടങ്ങളും അധികാര സ്ഥാനങ്ങളും പുരുഷന്റെ അധീനതയില്‍ നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് മതം, കുടുംബം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്‍. ശാരീരകമായും മാനസികമായും ശക്തികൂടിയവനെന്ന നാട്യേനെ പുരുഷനെ സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനും, ദുര്‍ബലരെന്നു വരുത്തി സ്ത്രീയെ പുറകോട്ടു വലിക്കാനും സാധിക്കും വിധത്തിലാണ് അതിന്റെ ഘടനയും മൂല്യങ്ങളും.

അത്തരത്തില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ് പെണ്ണിന്റെ ആര്‍ത്തവം. തികച്ചും ജൈവികമായ പ്രത്യുല്പാദന പ്രക്രിയയുടെ ഭാഗമായി ചന്ദ്രായനത്തിന്റെ ഇടവേളകളില്‍ ശരീരം വിസര്‍ജ്ജിക്കുന്ന 40 മില്ലിയോളം രക്തമാണ് ആര്‍ത്തവം. ശുദ്ധാശുദ്ധ സങ്കല്പങ്ങളും മാമൂലുകളും കലര്‍ത്തി സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും ഇടപെടലുകളേയും കുരുക്കിട്ട് നിയന്ത്രിക്കാനാവും വിധം പുരുഷകേന്ദ്രീകൃത വ്യവസ്ഥ ആ രക്തസ്രാവത്തെ ഉപയോഗിച്ചിരിക്കുന്നു.

പ്രൈമറി ക്ലാസ്സുകളില്‍ കൂടെപ്പഠിച്ചിരുന്ന ഒരു കൂട്ടുകാരിയുണ്ട്. മുളകുപൊടി വിതറിയിട്ട് മൊരിച്ച് കൊണ്ടുവരുന്ന താറാമുട്ടയും കൊഴുത്ത തൈരും നാളികേരത്തിന്റെ സമൃദ്ധിയില്‍ എണ്ണകിനിയുന്ന തോരനുമൊക്കെയായി, കൊതിപ്പിക്കുന്ന ഒരു ചോറ്റുപാത്രം എന്നും അവളുടെ ബാഗിലുണ്ടാവും. യൂണിഫോം പാവാടയും ഷര്‍ട്ടും കഞ്ഞിപ്പശ മുക്കി ഇസ്തിരിയിട്ട് വടിവൊത്തിരിക്കും. മുറുക്കിപ്പിന്നിയിട്ട മുടിയുടെ അവസാനം റിബണില്‍ വിരിഞ്ഞ രണ്ടു ചിത്രശലഭങ്ങള്‍ ചിറകടിക്കുന്നുണ്ടാവും.

ഹോംവര്‍ക്ക് ചെയ്യാത്തതിന് ക്ലാസ്സുകളില്‍ നിന്ന് പുറത്താകുന്നത് പോലെ എല്ലാപണികളും ചെയ്തിട്ടും അമ്മയെ പുറത്താക്കുന്നതിന്റെ ഗുട്ടന്‍സ് അന്ന് പിടികിട്ടിയിരുന്നില്ല.

എല്ലാമാസവും ചിലദിവസങ്ങളില്‍ ഇതെല്ലാം തകിടം മറിയും. അന്നൊക്കെ, പെട്ടിക്കടയിലെ അമ്പതു പൈസ അച്ചാറു പായക്കറ്റിനൊപ്പം വെള്ളം പിഴിഞ്ഞെടുക്കാവുന്ന തണുത്ത ചോറ് പാത്രത്തില്‍ വിറങ്ങലിച്ച് കിടക്കുന്നുണ്ടാവും. അഴുക്കടയാളങ്ങള്‍ പോകാത്ത യൂണിഫോം ചുളിഞ്ഞതും മുഷിഞ്ഞതുമാകും. ഇടയ്ക്കിടെ ഊരിപ്പോകുന്ന റിബണ്‍കെട്ട് മുടിപ്പിന്നിലെ പാതി അഴിച്ചിട്ടുണ്ടാകും. ഇന്നന്താ ഇങ്ങനെയെന്ന ചോദ്യത്തിന് “അമ്മ പുറത്തായി” എന്നതാണ് മറുപടി കിട്ടുക.

[]അത്രയും ദിവസം വീട്ടിലെ ജോലികളെല്ലാം എണ്ണയിട്ട യന്ത്രം പോലെ ഒറ്റയ്ക്ക് ചെയ്യുന്ന ആളാണെന്ന് അമ്മ. ഹോംവര്‍ക്ക് ചെയ്യാത്തതിന് ക്ലാസ്സുകളില്‍ നിന്ന് പുറത്താകുന്നത് പോലെ എല്ലാപണികളും ചെയ്തിട്ടും അമ്മയെ പുറത്താക്കുന്നതിന്റെ ഗുട്ടന്‍സ് അന്ന് പിടികിട്ടിയിരുന്നില്ല.

പിന്നീടാണ് മദ്രസയിലെ ഉസ്താദ് അശ്ലീലം പറയുന്നതിന്റെ ആവേശത്തോടെ “വലിയ അശുദ്ധി” അഥവാ “ഹൈള്” എന്ന രക്തസ്രാവത്തെക്കുറിച്ച്  ആ ദിവസങ്ങളില്‍ ചെയ്യരുതാത്ത കാര്യങ്ങളും വിവരിച്ച് തന്നത്. അടുക്കളയില്‍ കേറാന്‍ പാടില്ലാത്ത, ആണുങ്ങളെ തൊടരുതാത്ത, മുറിയില്‍ അടച്ചിരിക്കേണ്ട, “പുറത്താക്കലും”, നോമ്പെടുക്കല്‍ നിഷിദ്ധമായ, ഖുറാന്‍ ഓതിയാല്‍ പാപം കിട്ടുന്ന, നിസ്‌കാരം നിഷിധമായ ഹൈളും* ഒന്നാണെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്.

സാധാരണ ഗതിയില്‍ പെണ്ണുങ്ങള്‍ ചെയ്യേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വീട്ടുജോലികളില്‍ നിന്നും മതാനുഷ്ഠാനങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുംവിധം ആര്‍ത്തവ ദിനങ്ങള്‍ക്ക് അശുദ്ധി കല്‍പ്പിക്കാന്‍ എന്താകും കാരണം? കുടുംബത്തിനകത്തെ, അടുക്കളയുള്‍പ്പെടെയുള്ള ഒരു ഇടവും എല്ലാക്കാലവും പൂര്‍ണമായും സ്ത്രീയുടെ അധീശത്തില്‍ നിലനിര്‍ത്തി അവള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ ഇടകൊടുക്കേണ്ട എന്ന ആണ്‍ബോധമാകണം അതിന് പിന്നില്‍.

*ഹൈള് :ആര്‍ത്തവത്തിന്റെ അറബിക് പദം

അടുത്ത പേജില്‍ തുടരുന്നു


നോക്കൂ, മാസത്തിലെ ഏതാനുംദിവസങ്ങളില്‍ എന്റെ യോനി പുറപ്പെടുവിക്കുന്ന ചുവന്നും കറുത്തും  ചിലപ്പോള്‍ തവിട്ടുകലര്‍ന്നും ഒഴുകുന്ന കട്ടികൂടിയ ഒരല്പം രക്തം അശ്ലീലമോ അശുദ്ധിയോ അല്ല. ശരീരം പുറന്തള്ളുന്ന മറ്റെന്തും ഉണ്ടാക്കുന്ന വൃത്തികേടേ അതെന്റെ  തൊലിപ്പുറത്ത് പുരണ്ടാല്‍ ഉണ്ടാകുന്നുള്ളു. കഴുകിക്കളഞ്ഞാല്‍ തീരാവുന്ന ചുവപ്പു നിറത്തിനപ്പുറം എന്റെ വിരല്‍ത്തുമ്പിലേക്കോ  ഞാന്‍ നില്‍ക്കുന്ന മണ്ണിലേക്കോ പടരാനുള്ള ഒരു ശേഷിയും അതിനില്ല.


ദൈവ വിഗ്രഹത്തിന് ആര്‍ത്തവമുണ്ടെന്ന് സങ്കല്‍പ്പിച്ച് രക്തക്കറ പുരണ്ട തുണി പ്രസാദമായി നല്‍കി ഭക്തിക്കച്ചവടം നടത്തുന്ന ഇന്നാട്ടിലാണ് രജസ്വലയായ സ്ത്രീയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്.

വര്‍ഷത്തില്‍ എണ്‍പത്തി രണ്ടോളം പൂര്‍ണദിവസങ്ങള്‍ സ്ത്രീകള്‍ മാറിനില്‍ക്കേണ്ടി വരുന്നത് വഴി പൗരോഹിത്യത്തിലോ മതകേന്ദ്രസ്ഥാനങ്ങളിലോ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടതില്ല എന്നതിനാലാണ് മതം ആര്‍ത്തവ ദിനങ്ങളെ ഇത്രമേല്‍ അശുദ്ധിയെന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളത്.

ദൈവ വിഗ്രഹത്തിന് ആര്‍ത്തവമുണ്ടെന്ന് സങ്കല്‍പ്പിച്ച് രക്തക്കറ പുരണ്ട തുണി പ്രസാദമായി നല്‍കി ഭക്തിക്കച്ചവടം നടത്തുന്ന ഇന്നാട്ടിലാണ് രജസ്വലയായ സ്ത്രീയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്. അത്തരമൊരു കപട ശുദ്ധിവിചാരത്തില്‍ മുന്നോട്ട് പോകുന്ന ആരാധനാലയങ്ങളെയും മതഗ്രന്ഥങ്ങളെയും ഋതുമതിയെ തൊടാനറയ്ക്കുന്ന പുരുഷന്മാരേയും സ്ത്രീയുടെ ഗര്‍ഭാശയം ചുരത്തുന്ന രക്തം തളിച്ച് സ്‌നാനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ആദ്യആര്‍ത്തവം വരേയും ആര്‍ത്തവവിരാമത്തിന് ശേഷവും കുറച്ചൊക്കെ പുരുഷന് തുല്യമായ സ്വാതന്ത്ര്യവും പരിഗണനയും സ്ത്രീകള്‍ക്ക് ലഭിച്ചുവരുന്നത് കാണാം. പെണ്‍കുട്ടികള്‍ക്ക് ഓടാനും ചാടാനും കളിക്കാനും വിലക്കില്ലാത്തതുപോലെ പോലെ വൃദ്ധ സ്ത്രീയ്ക്ക് ശരീരഭാഷയില്‍ അതുവരെ സൂക്ഷിച്ച അച്ചടക്കം വെടിയാനും കുടുംബത്തിനകത്തും പുറത്തും ഒച്ചയുയര്‍ത്തി ആജ്ഞാശക്തിയോടെ സംസാരിക്കാനും സാധിക്കും.

ഇതിനു രണ്ടിനും ഇടയ്ക്കുള്ള കാലത്ത് അതായത്, പ്രത്യുത്പാദന ശേഷിയുള്ള ജീവിത കാലയളവില്‍ കാലുകള്‍ അടുപ്പിച്ചും തലകുനിച്ചും ശബ്ദം താഴ്ത്തിയും ജീവിച്ച് ശരീരത്തെ ആര്‍ത്തവംകൊണ്ടും പ്രസവം കൊണ്ടും മലിനമാകുന്ന ഒന്നായി പരിഗണിക്കാന്‍  സ്ത്രീകളെ ശീലിപ്പിക്കുന്നു. അതിന്റെ ഫലമായി അവളുടെ ശാരീരിക പ്രക്രിയകള്‍ തികച്ചും ഗോപ്യമായും നിഗൂഢമായും കൈകാര്യം ചെയ്ത് സ്വയം രഹസ്യവും അശുദ്ധവുമായ ഒരു വസ്തുവായി ജീവിണമെന്ന ബോധം അവരില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യും.


ദൈവ വിഗ്രഹത്തിന് ആര്‍ത്തവമുണ്ടെന്ന് സങ്കല്‍പ്പിച്ച് രക്തക്കറ പുരണ്ട തുണി പ്രസാദമായി നല്‍കി ഭക്തിക്കച്ചവടം നടത്തുന്ന ഇന്നാട്ടിലാണ് രജസ്വലയായ സ്ത്രീയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്. അത്തരമൊരു കപട ശുദ്ധിവിചാരത്തില്‍ മുന്നോട്ട് പോകുന്ന ആരാധനാലയങ്ങളെയും മതഗ്രന്ഥങ്ങളെയും ഋതുമതിയെ തൊടാനറയ്ക്കുന്ന പുരുഷന്മാരേയും സ്ത്രീയുടെ ഗര്‍ഭാശയം ചുരത്തുന്ന രക്തം തളിച്ച് സ്‌നാനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


കുറ്റമറ്റ ഒരുപ്രത്യുത്പാദന യന്ത്രമായി പരിപോഷിപ്പിച്ചെടുക്കേണ്ടതിന്റെ ആദ്യപടിയായി സ്വാതന്ത്ര്യങ്ങളെല്ലാം എടുത്തുമാറ്റി നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ട് വ്യവസ്ഥ തയിപ്പിച്ച ഇറുക്കന്‍ കുപ്പായത്തിലേക്ക് തിരുകിക്കയറ്റലാണ് ആദ്യ ആര്‍ത്തവമെന്ന് പറയാം.

ഇവിടുത്തെ സിനിമകള്‍ ചിത്രീകരിക്കുന്നതു പോലെ വസന്തത്തിന്റെ വരവറിയിച്ചോ സിന്ദുരച്ചെപ്പ് താഴെ വീണുടഞ്ഞോ കാല്പനിക ഭംഗിയോടെയല്ല യഥാര്‍ഥ ജീവിതത്തില്‍ ആര്‍ത്തവം കടന്നുവരുന്നത്. വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളും ഋതുമതിയായ പെണ്‍കുട്ടിക്ക് നിഷേധിച്ചിരുന്ന ചരിത്രകാലം കടന്നിട്ടും ആ അവസ്ഥയുടെ രൂപഭേദങ്ങള്‍ ഇന്നും പെണ്‍ജീവിതത്തെ പിന്തുടരുന്നുണ്ട്.

ആറിഞ്ച് വലുപ്പത്തിലുള്ള ഒരു സാനിട്ടറി നാപ്കിനോ, തുണിയോ ഭേദിച്ച് ഒഴുകിയേക്കാവുന്ന ഒരു തുള്ളി രക്തം വസ്ത്രത്തില്‍ പടര്‍ത്തിയേക്കാവുന്ന ശോണിമ അത്രമേല്‍ ലജ്ജാകരമായതിനാല്‍ ഒളിപ്പിച്ച് വെയ്‌ക്കേണ്ടതിന്റെ ബാധ്യതപേറിയാണ് ഓരോ ആര്‍ത്തവകാലവും സ്ത്രീകള്‍ തള്ളി നീക്കേണ്ടത്. ശാരീരികമായ അസ്വസ്ഥതകളെ കടത്തിവെട്ടി പൊതുസമൂഹത്തിന്റെ അയിത്തവും രക്തത്തിനുണ്ടാകേണ്ട അദൃശ്യതയും മാസത്തിലെ മൂന്നിലൊന്നോളം ദിവസങ്ങള്‍ മുഖ്യധാരയില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.

നോക്കൂ, മാസത്തിലെ ഏതാനുംദിവസങ്ങളില്‍ എന്റെ യോനി പുറപ്പെടുവിക്കുന്ന ചുവന്നും കറുത്തും  ചിലപ്പോള്‍ തവിട്ടുകലര്‍ന്നും ഒഴുകുന്ന കട്ടികൂടിയ ഒരല്പം രക്തം അശ്ലീലമോ അശുദ്ധിയോ അല്ല. ശരീരം പുറന്തള്ളുന്ന മറ്റെന്തും ഉണ്ടാക്കുന്ന വൃത്തികേടേ അതെന്റെ  തൊലിപ്പുറത്ത് പുരണ്ടാല്‍ ഉണ്ടാകുന്നുള്ളു. കഴുകിക്കളഞ്ഞാല്‍ തീരാവുന്ന ചുവപ്പു നിറത്തിനപ്പുറം എന്റെ വിരല്‍ത്തുമ്പിലേക്കോ  ഞാന്‍ നില്‍ക്കുന്ന മണ്ണിലേക്കോ പടരാനുള്ള ഒരു ശേഷിയും അതിനില്ല.

[]ആ രക്തം ഒപ്പിയെടുക്കാന്‍ വച്ചുകെട്ടുന്ന സാനിട്ടറി നാപ്കിനുകള്‍ ഇത്രമാത്രം പൊതിഞ്ഞുകെട്ടിത്തരേണ്ട അപകട വസ്തുവുമല്ല. ആയതിനാല്‍ ചോരപുരണ്ട നാപ്കിനുകള്‍ പേറിത്തന്നെ പെണ്ണുങ്ങള്‍ നിങ്ങളുടെ  ദൈവഗൃഹങ്ങള്‍ സന്ദര്‍ശിക്കട്ടെ… യുദ്ധഭൂമികളില്‍ ദുരമൂത്ത് നിങ്ങള്‍ ചിതറിക്കുന്ന ചോരയുടെ പശപശപ്പോ ദുര്‍ഗന്ധമോ എന്റെ യോനീസ്രവത്തിലില്ലാത്തിടത്തോളം അതുപേറിക്കൊണ്ട് തന്നെ ഈ തീണ്ടല്‍ ദൂരങ്ങള്‍ ഭേദിക്കപ്പെടും…

We use cookies to give you the best possible experience. Learn more