ന്യൂദല്‍ഹി: പള്ളികളിലെ പ്രാര്‍ത്ഥനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെങ്കിൽ ഇസ്‌ലാം തകരുമെന്ന് സുപ്രീം കോടതി. ബാബറി മസ്ജിദ് വിഷയത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സുപ്രീംകോടതിയുടെ 1994ലെ വിധി മുസ്‌ലീം മതവിശ്വാസികളുടെ പ്രാര്‍ത്ഥിക്കാന്‍ ഉള്ള അവകാശത്തെ പൂര്‍ണ്ണമായും അവഗണിച്ചു എന്ന രാജീവ് ധവാന്റെ വാദത്തിലാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്. ഇസ്‌ലാം പക്ഷത്ത് നിന്നും കേസിലെ പങ്കുചേര്‍ന്ന മുഖ്യകക്ഷികളില്‍ ഒരാളാണ് രാജീവ് ധവാന്‍.
1994ല്‍ അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാനുള്ള ഹിന്ദുക്കളുടെ അവകാശത്തെ പരിഗണിച്ച കോടതി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലുള്ള സാധ്യതകള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ഈ വിധിയില്‍ പള്ളി പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യം സുപ്രീം കോടതി പരിഗണനാവിഷയം ആയെടുത്തില്ലെന്നും ധവാന്‍ കുറ്റപ്പെടുത്തി.
എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള വാദങ്ങള്‍ കേട്ട ശേഷം കേസ് വലിയ ബെഞ്ചിന്റെ പരിഗണനക്ക് വിടുന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
രാജീവ് ധവാന്റെ ആരോപണം നിഷേധിച്ച ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ വിധി അലഹബാദ് ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ച ശേഷം 2010ല്‍ കൈക്കൊണ്ടതാണെന്ന് പറഞ്ഞു.
ALSO READ: കേസുകള്‍ വിഭജിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനു മാത്രം: ശാന്തി ഭൂഷണിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി
2010ല്‍ അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, റാം ലാല എന്നീ വിഭാഗങ്ങള്‍ക്ക് ഭൂമി വീതിയ്ക്കാന്‍ ആയിരുന്നു നിര്‍ദ്ദേശിച്ചത്.