മാനവികതയ്‌ക്കെതിരായ ഭീകരവാദമാണ് മുതലാളിത്തം; മുസ്‌ലിം ഭീകരവാദത്തെ കുറിച്ച് സംസാരിച്ചാല്‍ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ചും സംസാരിക്കണം: പോപ്പ്
Daily News
മാനവികതയ്‌ക്കെതിരായ ഭീകരവാദമാണ് മുതലാളിത്തം; മുസ്‌ലിം ഭീകരവാദത്തെ കുറിച്ച് സംസാരിച്ചാല്‍ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ചും സംസാരിക്കണം: പോപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 10:26 am

popes


മറ്റു അവസരങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളിലാണ് തീവ്രവാദം വളരുന്നത്. മനുഷ്യനുമായി യാതൊരു ബന്ധവുമില്ലാത്ത പണത്തെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാമ്പത്തിക ക്രമമാണ് മാനവരാശിക്കെതിരായ ഏറ്റവും വലിയ ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു


വത്തിക്കാന്‍:  പശ്ചിമേഷ്യയിലും യൂറോപ്പിലുമെല്ലാമുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം “പണദൈവം” ആണെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിലവിലെ ലോക ആഗോള സമ്പദ്‌വ്യവസ്ഥ അനുകമ്പയില്ലാത്തതാണെന്നും ഇത് ആളുകളുടെ അവകാശങ്ങളെ ലംഘിക്കുകയും അക്രമങ്ങള്‍ക്ക് കാരണമാകുന്നതായും മാര്‍പ്പാപ്പ പറഞ്ഞു.

മറ്റു അവസരങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളിലാണ് തീവ്രവാദം വളരുന്നത്. മനുഷ്യനുമായി യാതൊരു ബന്ധവുമില്ലാത്ത പണത്തെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാമ്പത്തിക ക്രമമാണ് മാനവരാശിക്കെതിരായ ഏറ്റവും വലിയ ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം ഭീകരവാദത്തിന്റെ മതമാണെന്ന് പറയുന്നത് ശരിയല്ല. ഒരു മതത്തിനും ഭീകരവാദത്തിന്റെ കുത്തകയില്ലെന്നും പോപ്പ് പറഞ്ഞു. ഇസ്‌ലാമിക ഭീകരവാദത്തെ കുറിച്ച് പറയുകയാണെങ്കില്‍ കത്തോലിക് ഭീകരവാദത്തെ കുറിച്ചും സംസാരിക്കേണ്ടി വരും എല്ലാ മുസ്‌ലിംങ്ങളും എല്ലാ കത്തോലിക്കരും തീവ്രവാദികളല്ലെന്നും പോപ്പ് പറഞ്ഞു.


Read more: ആളുകള്‍ക്ക് സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ വെറും ക്ലബ്ബ് മാത്രമാണ് ഐക്യരാഷ്ട്ര സഭ: ഡൊണാള്‍ഡ് ട്രംപ്


എല്ലാ മതങ്ങളിലും യാഥാസ്ഥിതികരായ ചെറിവ വിഭാഗമുണ്ട്. കത്തോലിക്കര്‍ക്കിയിലുമുണ്ട്. അവര്‍ക്ക് ശാരീരികമായി അക്രമിക്കാറില്ല. ഒരാള്‍ക്ക് നാക്കു കൊണ്ടും കത്തി കൊണ്ടും മറ്റൊരാളെ അക്രമിക്കാമെന്നും പോപ്പ് പറഞ്ഞു.

മിഡിലീസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം മതമല്ലെന്നും  സാമ്പത്തികവും രാഷ്ട്രീയപരവുമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും പോപ്പ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

പണത്തിനും പ്രകൃതിസമ്പത്തിനും ജനങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് യുദ്ധം
നടക്കുന്നതെന്നും മതങ്ങള്‍ക്കല്ല മറ്റു താത്പര്യങ്ങള്‍ക്കാണ് യുദ്ധമെന്നും അദ്ദേഹം പറഞ്ഞിരുന്നു.