കേരള നദ്വത്തുല് മുജാഹിദീന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യാതിരിക്കാനാവില്ല. മുസ്ലീം നവോത്ഥാനത്തിന്റെയും വനിതാ വിമോചനത്തിന്റെയും ചരിത്രത്തില്‍ പങ്കുള്ള കെ.എന്‍.എമ്മില്‍ നിന്ന് ഇത്തരമൊരു തീരുമാനം സ്വാഭാവികമാണെന്ന് പറയുമ്പോള്‍ തന്നെ ഏറെ വൈകിപ്പോയ ഒരു തീരുമാനമാണിതെന്നുകൂടി പറയാതിരിക്കാനാവില്ല. എന്നാല്‍, ഈ നീക്കം ആശകള്‍ക്കൊപ്പം ആശങ്കകളും ചേര്‍ത്തുവെക്കുന്നു.
ഒപ്പീനിയന് | നൂര്ജഹാന് കെ
പള്ളി മഹല്ലുകമ്മറ്റികളില്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്ന പ്രസ്താവന പുറത്തുവരേണ്ട താമസം വിവാദങ്ങളും തുടലുപൊട്ടിച്ച് പുറത്തുചാടിയിരിക്കുന്നു. വനിതാ പ്രാതിനിധ്യം എന്ന ആശയം മുന്നോട്ടുവെച്ചത് കേരള നദ്വത്തുല് മുജാഹിദീനാണ് (മടവൂര്‍ വിഭാഗം). അവരെ പിന്തുണയ്ക്കാന്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്നോട്ടുവന്നപ്പോള്‍ ഇസ്ലാമിന്റെ പാരമ്പര്യത്തെ തകര്‍ക്കുന്ന “പുത്തന്‍” പ്രവണതയാണിതെന്ന മറുവാദമുയര്‍ത്തി പ്രതിരോധത്തിനിറങ്ങിയിരിക്കുകയാണ് ഒട്ടുമുക്കാല്‍ മഹല്ലുകളുടെയും ആധിപത്യം കൈയാളുന്ന സുന്നി വിഭാഗം.
കേരള നദ്വത്തുല് മുജാഹിദീന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യാതിരിക്കാനാവില്ല. മുസ്ലീം നവോത്ഥാനത്തിന്റെയും വനിതാ വിമോചനത്തിന്റെയും ചരിത്രത്തില്‍ പങ്കുള്ള കെ.എന്‍.എമ്മില്‍ നിന്ന് ഇത്തരമൊരു തീരുമാനം സ്വാഭാവികമാണെന്ന് പറയുമ്പോള്‍ തന്നെ ഏറെ വൈകിപ്പോയ ഒരു തീരുമാനമാണിതെന്നുകൂടി പറയാതിരിക്കാനാവില്ല. എന്നാല്‍, ഈ നീക്കം ആശകള്‍ക്കൊപ്പം ആശങ്കകളും ചേര്‍ത്തുവെക്കുന്നു.
നിലവിലുള്ള പള്ളിക്കമ്മിറ്റികളുടെ ഘടനയും അത് നിര്‍വഹിക്കുന്ന കര്‍മങ്ങളെയും കുറിച്ച് അറിഞ്ഞാലേ ഈ നീക്കം പുരോഗമനപരമാണോ അല്ലയോ എന്ന് വിലയിരുത്താന്‍ കഴിയൂ. ഓരോ പള്ളിയും കേന്ദ്രീകരിച്ചുള്ള പ്രാദേശിക കൂട്ടായ്മയാണ് മഹല്ല്. പ്രവാചകന്റെ കാലത്ത് പള്ളികള്‍ പ്രധാനമായ കൂടിച്ചേരലിന്റെ ഇടമായിരുന്നു.
പ്രാര്‍ത്ഥനാ കേന്ദ്രം എന്നതില്‍ ഉപരിയായി വൈജ്ഞാനിക കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രവും ചര്‍ച്ചാ കേന്ദ്രവുമൊക്കെയായിരുന്നു പള്ളി. ഒരു പ്രദേശത്തെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തുന്നതില്‍ നബിയുടെ കാലത്തെ പള്ളികളുടെ പങ്ക് വളരെ വലുതായിരുന്നു. ആ ചരിത്രം പിന്തുടരുകയാണെങ്കില് പള്ളികള്‍ ഒരു പ്രദേശത്തിന്റെ കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍ ആയിരിക്കണം. ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രാദേശിക ഭരണകൂടത്തിന്റെ പൂര്‍വമാതൃകകള്‍ പള്ളികളായിരുന്നു.
എന്നാല്‍ വിവാഹം, വിവാഹ മോചനം, സംഭാവന പിരിക്കല്‍ ചിലപ്പോള്‍ ഊരുവിലക്കല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മഹല്ല് കമ്മറ്റികളുടെ സാന്നിധ്യം അനുഭവപ്പെടുക.
ഇസ്ലാമിക വിജ്ഞാനത്തിലെ അവഗാഹമോ, ആത്മീയ ഭൗതിക വിഷയങ്ങളിലെ അറിവോ നീതിനിര്‍വഹണം നടത്താനുള്ള പരിജ്ഞാനമോ ഒന്നും മഹല്ല് ഭരണം കൈയാളുന്നതിന്റെ പരിഗണനാ വിഷയമേയല്ല എന്ന് കേരളത്തിലെ പരശതം മഹല്ലുകളിലെ കമ്മറ്റിയംഗങ്ങളെ എടുത്തുനോക്കിയാല്‍ ബോധ്യമാവും. മഹല്ലിലെ പുരോഹിതന് ഈ കമ്മറ്റിക്കാരുടെ ആജ്ഞാനുവര്ത്തിയായില്ലെങ്കില് അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതുതന്നെ.
വിവാഹം നടത്തിക്കൊടുക്കല്, വിവാഹത്തില്‍ നിന്ന് ആണിനെ (അപൂര്‍വമായി പെണ്ണിനെയും) മോചിപ്പിക്കല്‍, വിവാഹ, കുടുംബ പ്രശ്നങ്ങളില്‍ ഇടപെടല്‍, ചിലപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, ഏകീകൃത സക്കാത്ത് സമ്പ്രദായമുണ്ടെങ്കില്‍ സക്കാത്ത് വിതരണം ചെയ്യുക, വലിയ പെരുന്നാളിന് ബലിയറുക്കല്‍, പള്ളി പുതുക്കി പണിയാനും, മോടി കൂട്ടാനും, ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കാനും, പിന്നെ ചിലപ്പോള്‍ പൊളിച്ചു പണിയാനും സംഭാവന പിരിക്കല്‍, നോമ്പുകാലത്ത് ആളുകളെ ശുദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഖുര്‍ആന്‍ ക്ലാസുകള്‍ (പ്രത്യേകിച്ചും സ്ത്രീകള്‍ക്കായി)സംഘടിപ്പിക്കുക എന്നിവയൊക്കെയാണ് പതിവ് പ്രവര്‍ത്തനങ്ങള്‍.(വ്യത്യസ്തത പുലര്‍ത്തുന്ന ചുരുക്കം ചില പള്ളി കമ്മിറ്റികള്‍ ഉണ്ടെന്ന സത്യം നിരാകരിക്കുന്നില്ല).
സത്യത്തില്‍ ഇതില്‍ ചുരുങ്ങേണ്ടേതാണോ മഹല്ല് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍? എന്തുകൊണ്ടാണ് ഈ കമ്മിറ്റികള്‍ക്ക് ജനപ്രീയത ഉണ്ടാവാത്തത്?എങ്ങനെയാണ് മഹല്ല് കമ്മറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ജനാധിപത്യ സ്വഭാവത്തില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കൃത്യമായ ഒരു സംവിധാനത്തിലൂടെയുമല്ല മഹല്ല് കമ്മറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
ആ മഹല്ലിലെ അംഗങ്ങളായ കുടുംബങ്ങളിലെ എല്ലാവരും അറിഞ്ഞുപോലുമല്ല പലപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുപോലും. അപ്രഖ്യാപിത അധികാരകേന്ദ്രങ്ങളായി ജന്മിത്വത്തിന്റെ തുടര്‍ച്ച പേറുന്ന നാട്ടിലെ അഭിജാത കുലത്തില്പെട്ടവരോ, തറവാടികള് എന്ന് അറിയപ്പെടുന്നവരോ, സമ്പത്ത് മാത്രം മാനദണ്ഡമായവരോ, കായിക ശേഷിയില്‍ മുന്നില്‍ നില്ക്കുന്നവരോ (പച്ചയ്ക്ക് പറഞ്ഞാല്‍ എതിരഭിപ്രായങ്ങളെ അടിച്ചുനിരത്താന്‍ കഴിവുള്ള ഗുണ്ടകള്‍), രാഷ്ട്രീയ പാര്‍ട്ടികളില്‍ നേടിയ പ്രാമാണ്യത പള്ളികളിലേക്കും കൂടി വ്യാപിപ്പിക്കുന്നവരോ ആയിരിക്കും നേതൃസ്ഥാനത്തില്‍ വരിക.
കൂടുതല്‍ വായനക്ക്
പര്‍ദ്ദയും ഇസ്ലാമിക വസ്ത്രധാരണവും ഡൂള്‍ ന്യൂസിലെ വ്യത്യസ്ത ലേഖനങ്ങളിലേക്ക്
“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല”: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (30/06/2013)
ഇസ്ലാമിക വിജ്ഞാനത്തിലെ അവഗാഹമോ, ആത്മീയ ഭൗതിക വിഷയങ്ങളിലെ അറിവോ നീതിനിര്‍വഹണം നടത്താനുള്ള പരിജ്ഞാനമോ ഒന്നും മഹല്ല് ഭരണം കൈയാളുന്നതിന്റെ പരിഗണനാ വിഷയമേയല്ല എന്ന് കേരളത്തിലെ പരശതം മഹല്ലുകളിലെ കമ്മറ്റിയംഗങ്ങളെ എടുത്തുനോക്കിയാല്‍ ബോധ്യമാവും. മഹല്ലിലെ പുരോഹിതന് ഈ കമ്മറ്റിക്കാരുടെ ആജ്ഞാനുവര്ത്തിയായില്ലെങ്കില് അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചതുതന്നെ.
അടുത്തപേജില്‍ തുടരുന്നു
സ്ത്രീക്ക് ആരാധന സ്വാതന്ത്ര്യം പോലും തടയുന്നവരെ തടഞ്ഞു നിര്‍ത്തി ഇതാണ് ഞങ്ങളുടെ പാരമ്പര്യം എന്ന് വിളിച്ചു പറയുന്ന ഒരു വിഭാഗത്തിനെ പലതരത്തിലും നോക്കിക്കാണാനാവും. എന്നാല്‍ അതിലേറെ ഉത്കണ്ഠ ഈ പറയുന്ന പ്രാതിനിധ്യം എന്താണ് എന്നറിയുന്നതിലാണ്.
ഇസ്ലാമിക താല്പര്യങ്ങളെക്കാള് വൈയക്തിക താല്പര്യങ്ങളായിരിക്കും മിക്ക മഹല്ലുകളിലും നടപ്പിലാവുക. ഇസ്ലാമിന്റെ ആന്തരികതലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് പകരം എളുപ്പത്തില്‍ സാധിക്കുന്ന, പള്ളി മിമ്പറിന്റെ മേനികൂട്ടലിലും പള്ളി മിനാരങ്ങളുടെ ഉയരം കൂട്ടുന്നതിലും “ഇസ്ലാമിക നവോത്ഥാനം”
ഇത്തരം പള്ളി കമ്മിറ്റികള്‍ക്ക് ആ പ്രദേശത്തെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് അറിയാന്‍ കഴിയാറില്ല. കൈയ്യൂക്കുള്ളവരുടെ കാര്യങ്ങള്‍ മുറപോലെ നടക്കുന്നു.
ഇത്തരം പള്ളി കമ്മിറ്റികള്‍ക്ക് ആ പ്രദേശത്തെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് അറിയാന്‍ കഴിയാറില്ല. കൈയ്യൂക്കുള്ളവരുടെ കാര്യങ്ങള്‍ മുറപോലെ നടക്കുന്നു. പള്ളിയെ സാംസ്കാരിക കേന്ദ്രങ്ങള്‍ ആക്കാനോ, ക്രിയാത്മകമായ ചര്‍ച്ചാ വേദികളാക്കാനോ ഈ കമ്മിറ്റികള്‍ക്ക് കഴിയാറുമില്ല. ഒരു പ്രദേശത്തെ മുഴുവന്‍ കൂട്ടിയിണക്കാന്‍ പോലും ഈ കമ്മിറ്റികള്ക്കാവുന്നുപോലുമില്ല.
ഇപ്രകാരം നിലവിലിരിക്കുന്ന മഹല്ല് സംവിധാനത്തിലേക്കാണോ സ്ത്രീകള്‍ അവരുടെ പ്രാതിനിധ്യവുമായി കടന്നുചെല്ലുക? പള്ളി കമ്മിറ്റികളിലും വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്ത്രീക്ക് സ്ഥാനം കൊടുക്കുമെന്ന് കേരളത്തിലെ ഒരു പ്രമുഖ മുസ്ലീം സംഘടന പറയുമ്പോള്‍, സ്ത്രീകള്‍ പള്ളിയില്‍ പോവുന്നത് പോലും തെറ്റാണെന്ന് പറയുന്ന മറ്റൊരു സംഘടന ആ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത്.
സ്ത്രീക്ക് ആരാധന സ്വാതന്ത്ര്യം പോലും തടയുന്നവരെ തടഞ്ഞു നിര്‍ത്തി ഇതാണ് ഞങ്ങളുടെ പാരമ്പര്യം എന്ന് വിളിച്ചു പറയുന്ന ഒരു വിഭാഗത്തിനെ പലതരത്തിലും നോക്കിക്കാണാനാവും. എന്നാല്‍ അതിലേറെ ഉത്കണ്ഠ ഈ പറയുന്ന പ്രാതിനിധ്യം എന്താണ് എന്നറിയുന്നതിലാണ്.
പ്രാതിനിധ്യം എന്ന വാക്കിനെ ഈ അവസരത്തില്‍ പല തരത്തില്‍ നിര്‍വചിക്കാനാവും. പള്ളിക്കമ്മിറ്റികളില്‍ ഒന്നോ രണ്ടോ പെണ്‍നാമങ്ങള്‍ ഉറപ്പു വരുത്തുക എന്നതും പ്രാതിനിധ്യമാണ്. തുല്യതയോടെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, സംസാരിക്കാനും, സ്ഥാനമാനങ്ങള്‍ വഹിക്കാനും അവസരം നല്‍കുന്നതും പ്രാതിനിധ്യമാണ്. ഇതില്‍ ഏത് നിര്‍വചനമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നതിലാണ് കാര്യം.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രവേശനാനുമതിയുള്ള മതത്തിന്റെ കാര്യം അത്യന്തം സ്ത്രീ താല്പര്യത്തിന് വിരുദ്ധമായാണ് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ കേരളത്തില്‍ കാണാറുള്ള സംഘടനകളിലെ വനിതാ പ്രാതിനിധ്യം പോലെ, സ്വന്തമായി ശബ്ദമില്ലാതെ, മുന്‍നിരയുടെ ഒരു പാവയായി മാത്രം വര്‍ത്തിക്കാന്‍ ആണെങ്കില്‍ ഈ അവസരം കൊണ്ട് ഒരു കാര്യവുമില്ല.
എന്നാല്‍ പ്രസ്താവനകളിലും, തീരുമാനങ്ങളിലും ചില കൃത്യമായ വിവരണങ്ങളുടെ അഭാവം കാണാം. ഈ അഭാവമാണ് സത്യത്തില്‍ എല്ലാ ആശങ്കകള്‍ക്കും വഴി വെക്കുന്നത്. പുതുതായി ഒരു തീരുമാനം എടുക്കുമ്പോള്‍ ആ തീരുമാനം എങ്ങനെ, ഏതു രീതിയില്‍, എവിടെ, എപ്പോള്‍ നടപ്പാക്കും എന്ന വ്യക്തമായ രൂപരേഖ ഇല്ലെങ്കില്‍ അത് പരാജയപ്പെട്ടു പോവാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ആ വ്യക്തതയാണ് ഇവിടെ ഇല്ലാതെ പോയതും.
ആശങ്കകള്‍ അവിടെയും അവസാനിക്കുന്നില്ല. ഈ കമ്മറ്റികളില്‍ സ്ത്രീകളുടെ സ്ഥാനം എവിടെയെന്നതും, എന്തെന്നെതും നിര്‍ണായകമാണ്. രാഷ്ട്രീയ മത സംഘടനകള്‍ക്കടക്കം വനിതാ പ്രതിനിധികളും വനിതാ വിഭാഗവുമുള്ള നാട്ടിലാണ് നമ്മള് ജീവിക്കുന്നത്. പക്ഷേ, സ്ത്രീകളുടെ വിഷയത്തില്‍ ഈ സംഘടനകള്‍ സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകള്‍ അത്യന്തം സ്ത്രീവിരുദ്ധവും സ്ത്രീ എന്ന അവസ്ഥയെ പരിഗണിക്കാത്തതുമാണ് എന്നതിന് എത്രയെത്രയോ ഉദാഹരണങ്ങളുണ്ട്.
ഒന്നു മൂത്രമൊഴിക്കാനും ആര്‍ത്തവ സമയത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പോലും സമരം ചെയ്യേണ്ടിവരുന്ന പുരോഗമന കേരളത്തിലാണ് നമ്മള് വര്‍ത്തമാനം പറയുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും സ്ത്രീ പ്രതിനിധികള്‍ മന്ത്രിമാര്‍ വരെ ആവുകയും ചെയ്തിട്ടും സ്ത്രീ പ്രാഥമികാവശ്യത്തിനായി പോലും സമരം ചെയ്യേണ്ടിവരുന്നത് സ്ത്രീ സമൂഹത്തെയല്ല അവര്‍ക്കും മേലിരിക്കുന്ന പുരുഷ താല്പര്യങ്ങളെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് തെളിവാണ്.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രവേശനാനുമതിയുള്ള മതത്തിന്റെ കാര്യം അത്യന്തം സ്ത്രീ താല്പര്യത്തിന് വിരുദ്ധമായാണ് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ കേരളത്തില്‍ കാണാറുള്ള സംഘടനകളിലെ വനിതാ പ്രാതിനിധ്യം പോലെ, സ്വന്തമായി ശബ്ദമില്ലാതെ, മുന്‍നിരയുടെ ഒരു പാവയായി മാത്രം വര്‍ത്തിക്കാന്‍ ആണെങ്കില്‍ ഈ അവസരം കൊണ്ട് ഒരു കാര്യവുമില്ല.
അടുത്തപേജില്‍ തുടരുന്നു
ഇനി സ്ത്രീകള്‍ക്ക് ഈ കമ്മിറ്റികളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതാണ് വിഷയം? സുന്നി വിഭാഗം പറഞ്ഞ പോലെ അവരുടെ ഇസ്ലാമിലെ സ്ത്രീകള്‍ സമ്പൂര്‍ണ അവകാശങ്ങള്‍ ആസ്വദിക്കുന്നവരാണോ എന്നറിയാന്‍ അതിയായ ഗവേഷണത്തിന്റെ ആവശ്യമില്ല. ചുറ്റുഭാഗവും ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
രണ്ടു മൂന്നു വനിതാ പേരുകള്‍, നിര്‍ബന്ധമാണെങ്കില്‍ ഒരു ജോയിന്‍ സെക്രട്ടറി അല്ലെങ്കില്‍ ഒരു വൈസ് പ്രസിഡന്റ് എന്ന രീതിയിലുള്ള പ്രാതിനിധ്യമാണോ നടപ്പിലാക്കാന്‍ പോവുന്നത്? ഈ സ്ഥാനങ്ങള്‍ ആര് നിശ്ചയിക്കും? ഈ പ്രതിനിധികളെ ആര്, എന്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും? എന്തായിരിക്കും ഈ പ്രതിനിധികളുടെ ജോലി/പങ്ക്?
പിന്ബെഞ്ചില്/കസേരയില്‍ ചെന്നിരുന്നു മറ്റുള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ല കുട്ടിയായി അംഗീകരിച്ചു ഒപ്പിട്ടു, ചായയും കുടിച്ചു തിരിച്ച് പോരാനാണോ? അതോ ശക്തമായ ഇടപെടലുകളും, ശബ്ദമുയര്‍ത്തലും അഭിപ്രായങ്ങളും, പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടുമോ? അതിനുള്ള അവസരങ്ങള്‍ അവള്‍ക്ക് ഉണ്ടാവുമോ?
ഇനി സ്ത്രീകള്‍ക്ക് ഈ കമ്മിറ്റികളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതാണ് വിഷയം? സുന്നി വിഭാഗം പറഞ്ഞ പോലെ അവരുടെ ഇസ്ലാമിലെ സ്ത്രീകള്‍ സമ്പൂര്‍ണ അവകാശങ്ങള്‍ ആസ്വദിക്കുന്നവരാണോ എന്നറിയാന്‍ അതിയായ ഗവേഷണത്തിന്റെ ആവശ്യമില്ല. ചുറ്റുഭാഗവും ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
മുസ്ലീം സമൂഹത്തിന്റെ ഇടയില്‍ മാനുഷികമായ ഇടപെടലുകള്‍ ആവശ്യമുള്ള പ്രശ്നങ്ങള്‍ ദിവസേന കൂടി കൊണ്ടിരിക്കുകയും അതില്‍ ഒരു നല്ല വിഭാഗം ഇരകളും സ്ത്രീകള്‍ ആണെന്നുമിരിക്കെ സമ്പൂര്‍ണ്ണ അവകാശം ആര് ആസ്വദിക്കുന്നു എന്നാണ് ഈ വിഭാഗം പറയുന്നത്?
മതകാര്യാലോചനയില് സ്ത്രീയുടെ പക്ഷം നിര്‍വ്വഹിക്കുന്ന പങ്കുവഹിക്കാനാണ് ക്ഷണമെങ്കില് ആ ഇടപെടല്‍ ബുദ്ധിപരവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും, സ്ത്രീ സമൂഹത്തിലും, പൊതു സമൂഹത്തിലും നടത്താന്‍ ഈ പ്രതിനിധികളെ കൊണ്ടാവും. എന്നാല്‍ ഈ പ്രതിനിധികള്‍ അതിന് പ്രാപ്തരാണോ എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്.
ഇതൊക്കെ പറയുമ്പോഴും ഈ കാല്‍വെപ്പിനെ എതിര്‍ക്കുന്ന ചിലരുണ്ട്. ചെരുപ്പിനനുസരിച്ചു കാലു മുറിക്കുകയാണെന്നും, അല്ലെങ്കില്‍ തന്നെ ഇവരെ കൊണ്ട് തോറ്റിരിക്കുകയാണെന്നും, പെണ്ണുങ്ങള് അവര്‍ക്ക് പറഞ്ഞ പണി ചെയ്താല്‍ പോരേയെന്നും ഒരു വിഭാഗം വിദ്യാസമ്പന്നരായ യുവാക്കള്‍ പോലും ചോദിക്കുമ്പോള്‍ മറ്റൊരു വിഭാഗം മത നേതാക്കള്‍ക്ക് പേടി തങ്ങളുടെ ഇസ്ലാമിന്റെ പാരമ്പര്യം ഇതിനാല്‍ തകര്‍ക്കപ്പെടുമോ എന്നതാണ്.
മറ്റൊരു പ്രധാന വിഷയം കമ്മിറ്റികള്‍ക്കുള്ളില്‍ തന്നെ വനിതകളുടെ സ്വീകാര്യതയാണ്. സ്ത്രീകള്‍ക്ക് ഇതിനൊന്നുമാവില്ല എന്ന ചിന്തയും മനോഭാവവും ഉള്ള ആണുങ്ങള്‍ക്ക് ക്ഷാമമില്ലാത്ത നാടാണിത്. പ്രത്യേകിച്ച് മുസ്ലീം സമൂഹം. ഇത്തരം ആളുകള്‍ നിറഞ്ഞു നില്ക്കുന്ന കമ്മിറ്റികളില്‍ സ്വീകാര്യത നേടുക എന്നത് തന്നെയായിരിക്കും സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളിയില്‍ വിജയിക്കാനായാല്‍ പകുതി വിജയിച്ചു എന്ന് പറയാം.
ഇതൊക്കെ പറയുമ്പോഴും ഈ കാല്‍വെപ്പിനെ എതിര്‍ക്കുന്ന ചിലരുണ്ട്. ചെരുപ്പിനനുസരിച്ചു കാലു മുറിക്കുകയാണെന്നും, അല്ലെങ്കില്‍ തന്നെ ഇവരെ കൊണ്ട് തോറ്റിരിക്കുകയാണെന്നും, പെണ്ണുങ്ങള് അവര്‍ക്ക് പറഞ്ഞ പണി ചെയ്താല്‍ പോരേയെന്നും ഒരു വിഭാഗം വിദ്യാസമ്പന്നരായ യുവാക്കള്‍ പോലും ചോദിക്കുമ്പോള്‍ മറ്റൊരു വിഭാഗം മത നേതാക്കള്‍ക്ക് പേടി തങ്ങളുടെ ഇസ്ലാമിന്റെ പാരമ്പര്യം ഇതിനാല്‍ തകര്‍ക്കപ്പെടുമോ എന്നതാണ്.
സത്യത്തില്‍ എല്ലാവരുടെയും ഭയം ഒന്നുതന്നെയാണ്. അധികാരം നഷ്ടപെട്ടുപോവുകയോ പങ്കിട്ടെടുക്കേണ്ടിവരികയോ ചെയ്യുമെന്ന ഭയത്തില്‍ നിന്നും വരുന്ന അരക്ഷിതാവസ്ഥയും നിരാശാബോധവും ആണ് ഈ മനോഭാവങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നത്.
ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തിനുമേല്‍ ശക്തികൊണ്ട് മേല്‍ക്കൈ നേടുകയും ആധിപത്യം കാണിക്കുകയും അവരെ ചൊല്പ്പടിയില് നിര്‍ത്തുകയും ചെയ്യുന്ന പാരമ്പര്യമല്ല ഖുര്‍ആനിന്റേത്.
ആണിനേയും പെണ്ണിനേയും തുല്യ മനോഭാവത്തോടെ കാണുന്ന, സമാധാനം ആഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇത്തരം ആധിപത്യ മനോഭാവം വെച്ച് പുലര്‍ത്താന്‍ കഴിയുന്നത്. സത്യത്തില്‍ ഈ ആധിപത്യ മനോഭാവത്തിന്റെ ഉറവിടം ഇസ്ലാമാ മറ്റേതെങ്കിലും മതമോ ആണെന്ന് തോന്നുന്നില്ല.
ഇസ്ലാം വിഭാവന ചെയ്യുന്നത് രണ്ടു വര്‍ഗങ്ങള്‍ തമ്മിലുള്ള ശത്രുതയല്ല മറിച്ചു സാഹോദര്യവും സഹിഷ്ണുതയുമാണ്. വര്‍ഗഭേദമെന്യേ വായിക്കാനും പഠിക്കാനും, ചിന്തിക്കാനും, പറഞ്ഞ ഖുര്‍ആനിന്റെ പാരമ്പര്യമുള്ളവര്‍ക്ക് എങ്ങനെയാണു ഒരു വര്‍ഗത്തെ അവരുടെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുന്‍ നിരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുന്നത്? ആരെയാണ് പേടിക്കുന്നത്? മതം മതത്തിനെതിരാവുകയാണിവിടെ.