മുതലാളിത്ത ആഗോളവത്ക്കരണവും നവകൊളോണിയല്‍ സാമ്ര്യാജ്യത്വവും ദാരിദ്ര്യം ഉണ്ടാക്കുന്നുവെങ്കിലെന്ത്, ഞങ്ങള്‍ അത് സക്കാത്ത് കൊണ്ട് പരിഹരിച്ച് കൊള്ളാം എന്ന മട്ട്. സക്കാത്ത് കൊടുക്കുന്ന മുതലാളിത്തമാണ് ഇന്നുള്ളത്. അഞ്ച് നേരം നിസ്‌കരിക്കുന്ന മുതലാളിത്തം, ഉംറ നിര്‍വ്വഹിക്കുന്ന മുതലാളിത്തം അതാണ് പ്രശ്‌നം.
അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുവിട്ട് അല്ലാഹുവിന്റെ ഭക്തന്മാരാവുക എന്നത് ഒരു വ്യവഹാരവിഛേദമാണ്. എല്ലാ ചെറുത്തുനില്‍പ്പുകളോടും സുല്ല് പറയുന്ന, എല്ലാ ഒത്തുതീര്‍പ്പുകാരോടും രാജിയാവുന്ന, ജിഹാദും ഇജ്തിഹാദും വന്നവസാനിക്കുന്ന ഇടവും ചരിത്ര സന്ധിയുമാണ് ഭക്തി.
| ഒപ്പിനിയന്‍ : അഹമ്മദ് അശ്‌റഫ് മുടിക്കല്‍ |
(ജമാഅത്തെ ഇസ്‌ലാമിയോടും ഇസ്‌ലാമിക സ്ത്രീവാദികളോടും)
ഐ.എസ്.
അറബ് മുസ്‌ലീം നാടുകളിലെ മതേതരഗവണ്‍മ്മെന്റുകളേയും പൊതുജനവിഭാഗങ്ങളിലെ ഇടത് ചിന്തകളേയും കൂട്ടായ്മകളേയും ജ്ഞാനോദയ-ആധുനീകമൂല്യങ്ങളേയും തച്ച് തകര്‍ക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത് ഒരു കാലത്ത് ഏത് ഇസ്‌ലാമായിരുന്നു എന്ന ചോദ്യം ആരും ചോദിക്കാതിരുന്ന ചോദ്യമാണ്. അഫ്ഗാനിസ്ഥാനില്‍ ഒരു കാലത്ത് നിരീശ്വരനിര്‍മ്മിത റഷ്യന്‍ ചെങ്കരടികള്‍ക്കെതിരെ പൊരുതിയ ഇസ്‌ലാമിന്റെ ധീരമുജാഹിദായിരുന്നു ഹിക്മത്തിയാര്‍.
മതഭീകരവാദം, അല്ലെങ്കില്‍ തീവ്രവാദം എന്ന പദമുദ്ര സാമ്രാജ്യത്വം അന്ന് രൂപപ്പെടുത്തിയിരുന്നില്ല. ഇസ്‌ലാമിന്റെ ചെറുത്തുനില്പ് എന്നായിരു അന്ന് സാമ്രാജ്യത്വത്തിന്റേയും, അതുപോലെ യഥാര്‍ത്ഥത്തില്‍ അന്നു നിലനിന്നിരുന്ന (“actually existing””) ഇസ്‌ലാമിന്റെയും വാദം. മതത്തിന്റേയും ഇസ്‌ലാമിന്റേയും നിലനില്‍പ്പ് ആയിരുന്നു അന്ന് പ്രശ്‌നം.
അന്ന് പണി തീര്‍ത്തെടുത്ത ബോംബും തോക്കും അഥവാ ഇസ്ലാമിക ഭീകരതയുടെ ബോംബും തോക്കും ആര് പണിതു, ആര് ഉപയോഗിച്ചു, ആര് സൂക്ഷിച്ചു എന്ന (അന്ന് ചോദിയ്ക്കാതിരുന്ന) ചോദ്യവും “”ഐ.എസ്. ഇസ്ലാമല്ല”” എന്ന ഉത്തരവും കൂടിച്ചേരുന്നത് ഇന്നത്തെ ഐ.എസ്സിലാണ്. അതാണ് ഐ.എസ്സ്.
“”മതതീവ്രവാദ””ങ്ങളിലെ “”വാദ””ങ്ങള്‍
ഭീകര/സമാധാന ഇസ്‌ലാമുകളുടെ അസംസ്‌കൃതവസ്തുക്കള്‍ ആരാധനകളും അനുഷ്ഠാനങ്ങളുമാണ്. ചില പ്രത്യേക വേഷങ്ങളും പരിവേഷങ്ങളും ആണ്. നോമ്പും ഹജ്ജും നിസ്‌കാരവും സുന്നത്തും മറ്റും മറ്റും.
ഇതിലൊന്നും വാദങ്ങളില്ല. നീക്ക് പോക്കില്ലാത്ത സാമൂഹിക-രാഷ്ട്രീയനിലപാടുകളുമില്ല. ചവുട്ടി നില്ക്കാന്‍ യാതൊരു ആശയത്തിന്റെയും മണ്ണും പശിമയും ഇല്ല. നിങ്ങള്‍ ഒരു വേഷമണിഞ്ഞിട്ടുണ്ടോ, പള്ളികളില്‍ ഹാജരാകുന്നുണ്ടോ, നിങ്ങള്‍ക്ക് നിഷ്ഠകളുണ്ടോ, ആചാരങ്ങളും ആഘോഷങ്ങളുമുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.
എന്നും അത് അങ്ങിനെ തന്നെയാണ്. അതായത്, നിങ്ങള്‍ ഒരു മതതീവ്രവാദിയെ കെട്ട് പൊട്ടിച്ച് പരിശോധിച്ച് നോക്കൂ. അപ്പോഴറിയാം അയാള്‍ വാദരഹിതനും നിലപാടുകള്‍ ഇല്ലാത്തവനും, അതിനാല്‍ ദയാരഹിതനും അടിസ്ഥാനപരമായി ഭീരുവുമാണെന്ന്.
കമാനങ്ങളില്‍ / വാള്‍പോസ്റ്ററുകളില്‍ / നോട്ടീസുകളില്‍/ പ്രസംഗങ്ങളില്‍, എന്തിന് നമ്മുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ കടന്ന് പ്രവര്‍ത്തിക്കുന്ന പദമുദ്രകളുടെ അരാഷ്ട്രീയ രാഷ്ട്രീയമാണ് പുരുഷാധിപത്യ-മുതലാളിത്ത-നവകൊളോണിയല്‍ സാമ്രാജ്യത്വത്തിന്റെ അതിജീവനോപാധി.
“”സക്കാത്താണ് പരിഹാരം””
ഭാഷണവ്യവഹാരങ്ങളിലെ പദമുദ്രകള്‍ സമൂഹത്തിന്റെ അബോധങ്ങളില്‍ രാഷ്ട്രീയവ്യവഹാരങ്ങളായി സഞ്ചലിക്കുകയും വ്യവസ്ഥയ്ക്ക് അനുകൂലമായും പ്രതികൂലമായും അത് രാഷ്ട്രീയമായി പ്രവര്‍ത്തിക്കുകയും ചെയ്യും. രാഷ്ട്രീയ അബോധത്തെക്കുറിച്ച് (Political Unconciousness) ഫ്രെഡറിക് ജയിംസണ്‍ എന്ത് പറഞ്ഞാലും ഭാഷണമേഖലയില്‍ കാഴ്ചപ്പെടുന്ന പദമുദ്രകള്‍ക്ക് രാഷ്ട്രീയമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ഭാഷയിലെ പദങ്ങളും പദങ്ങള്‍ ചേര്‍ത്ത് വെച്ചുണ്ടാക്കുന്ന പദക്കൂട്ടുകളുമാണ് ഇന്ന് രാഷ്ട്രീയത്തെ നിര്‍ണ്ണയിച്ചെടുക്കുന്നത്. രാഷ്ട്രീയാധികാരവ്യവസ്ഥയെ ഒന്നുതൊട്ട് നോക്കുന്നതില്‍ നിന്നുപോലും കാണുന്ന/കേള്‍ക്കുന്ന/വായിക്കുന്നയാളെ തടയുന്ന പദമുദ്രകളുടെ ലീലാകേളികളിലൂടെയാണ് വ്യവസ്ഥ സുരക്ഷിതമായി നമ്മുടെ ജീവിതങ്ങള്‍ക്ക് മേല്‍ പതിയുന്നതും പ്രയോഗിക്കപ്പെടുന്നതും.
കമാനങ്ങളില്‍ / വാള്‍പോസ്റ്ററുകളില്‍ / നോട്ടീസുകളില്‍/ പ്രസംഗങ്ങളില്‍, എന്തിന് നമ്മുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ കടന്ന് പ്രവര്‍ത്തിക്കുന്ന പദമുദ്രകളുടെ അരാഷ്ട്രീയ രാഷ്ട്രീയമാണ് പുരുഷാധിപത്യ-മുതലാളിത്ത-നവകൊളോണിയല്‍ സാമ്രാജ്യത്വത്തിന്റെ അതിജീവനോപാധി. തെരുവുകളിലും മേലാപ്പുകളിലും ചുവരുകളിലും മതിലുകളിലും പള്ളികളിലും കാമ്പയിനുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. ആളുകളുടെ കൂട്ടായ പ്രവര്‍ത്തനവും പ്രചരണവും പ്രസംഗവും ആവശ്യമില്ലാതെ തന്നെ ഒരു ഓര്‍ഗനൈസിങ് തന്ത്രമായും ശക്തിയായും ഇതിന് പ്രവര്‍ത്തിയ്ക്കാന്‍ കഴിയും.
മുതലാളിത്തത്തിന് പ്രത്യേകം നോട്ടീസുകളോ പ്രഭാഷണവേദികളോ പ്രഭാഷകരോ ആവശ്യമില്ല. പദമുദ്രകളുടെ ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണവും വ്യത്യസ്ത ശൈലിയും ഇക്കാര്യം നിര്‍വ്വഹിക്കും. ഒരു പദമുദ്രയ്ക്ക് ഒരു പ്രത്യയശാസ്ത്രഗ്രന്ഥമായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയും എന്നര്‍ത്ഥം. എല്ലാ ആധിപത്യവ്യവസ്ഥകളുടേയും കാര്യത്തില്‍ ഇത് കൃത്യമാണ്.
ആഗോളവത്ക്കരണകാലത്തെ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര വിതരണദൗത്യം നിര്‍വ്വഹിക്കുന്ന പ്രധാന മാധ്യമം ഏതാണെന്ന് ചോദിച്ചാല്‍ ഇന്ന് തീര്‍ച്ചയായും ഒരാള്‍ക്ക് പറയാന്‍ കഴിയും അത് മതപ്രചരണ-പ്രഭാഷണങ്ങളുടെ ചുവര്‍ പരസ്യങ്ങളോ ബോര്‍ഡുകളോ വാള്‍പോസ്റ്ററുകളോ കാമ്പയിന്‍ മുദ്രാവാക്യങ്ങളോ ആണെന്ന്.
വ്യക്തവും വര്‍ദ്ധമാനതോതിലുള്ളതുമായ വിഭവക്കൊള്ളയും ഭൂതട്ടിപ്പും നടക്കുന്ന നേരത്ത് നിങ്ങള്‍ക്ക് “”സക്കാത്താണ് പരിഹാരം”” എന്ന ഒരു കാമ്പൈന്‍ ദര്‍ശിക്കാനാകും. അല്ലെങ്കില്‍ വന്‍കിട ഇവന്റ്മാനേജ്‌മെന്റ് ഇടപെടലിലൂടെ കൊണ്ടാടപ്പെടുന്ന ഒരു വചനപ്രഘോഷണമോ വചനാഗ്നിമേളയോ!! വിഭവക്കൊള്ളയും വമ്പിച്ച പ്രാര്‍ത്ഥനാമേളയും ഒരേ സമയം!! വിഭവക്കൊള്ള എന്ന സാമൂഹികപ്രശ്‌നത്തെ സമൂഹത്തെക്കൊണ്ട് തന്നെ തടയുകയും മറച്ച് വെക്കുകയും ചെയ്യുന്ന ഒരു പുതിയരീതി!
വ്യവസ്ഥയെ വിട്ട് വ്യക്തികളെ കരുവാക്കി സദാചാരത്തിന്റെയും നന്മ/നേര് / മണ്ണ്/ പരിസ്ഥിതി/””സാമൂഹിക ഇടപെടല്‍”” മുതലായ പദമുദ്രകള്‍ ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുന്ന / വിതരണം ചെയ്യുന്ന പരസ്യ നോട്ടീസുകള്‍ മുതലാളിത്തത്തിന്റെ പ്രചരണമാധ്യമങ്ങളാണ്. വ്യക്തികള്‍ക്ക് സ്വേച്ഛയാല്‍ “”വലിച്ചെറിയാ””വുന്നതാണ് മുതലാളിത്തം (“”മുതലാളിത്തം വലിച്ചെറിയുക””) എന്ന പമ്പരവിഡ്ഡിത്തം എത്ര ഉളുപ്പില്ലാതെയാണ് മുതലാളിത്തത്തിന് വേണ്ടി ഉല്പതിഷ്ണുനാട്യവും ജാഡയുമുള്ള കേരള ജമാത്തെ ഇസ്‌ലാമി പ്രചരിപ്പിച്ചത് കുറേ നാള്‍ മുമ്പ്!!
വ്യക്തവും വര്‍ദ്ധമാനതോതിലുള്ളതുമായ വിഭവക്കൊള്ളയും ഭൂതട്ടിപ്പും നടക്കുന്ന നേരത്ത് നിങ്ങള്‍ക്ക് “”സക്കാത്താണ് പരിഹാരം”” എന്ന ഒരു കാമ്പൈന്‍ ദര്‍ശിക്കാനാകും. അല്ലെങ്കില്‍ വന്‍കിട ഇവന്റ്മാനേജ്‌മെന്റ് ഇടപെടലിലൂടെ കൊണ്ടാടപ്പെടുന്ന ഒരു വചനപ്രഘോഷണമോ വചനാഗ്നിമേളയോ!! വിഭവക്കൊള്ളയും വമ്പിച്ച പ്രാര്‍ത്ഥനാമേളയും ഒരേ സമയം!! വിഭവക്കൊള്ള എന്ന സാമൂഹികപ്രശ്‌നത്തെ സമൂഹത്തെക്കൊണ്ട് തന്നെ തടയുകയും മറച്ച് വെക്കുകയും ചെയ്യുന്ന ഒരു പുതിയരീതി! ദൈവവും പ്രാര്‍ത്ഥനയും നിസ്‌കാരവും സ്വതന്ത്രവിപണിയും ഒത്തൊരുമിക്കുന്ന ഒരു ഇടം. ചൂഷണത്തെ ശ്രദ്ധിക്കുന്നതിന് പകരം ചൂഷകരുടെ മാമാങ്കങ്ങളുടെ ഉത്സവാരവങ്ങള്‍ കണ്ടുനില്‍ക്കുന്ന ഒരു വിരോധാഭാസം!
“”വികസന””ത്തിന്റെ പേരില്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന ഒരു ഉമ്മാമ്മ അതേക്കുറിച്ച് ദൃശ്യമാധ്യമങ്ങളോട് പരാതി വിവരിക്കുന്നത് ഞാന്‍ /ഞങ്ങള്‍ “”വികസനത്തിനെതിരല്ല”” എന്ന ജാമ്യമെടുപ്പോടെ! കിടപ്പാടം നഷ്ടപ്പെടുന്നവരോട് വികസന പ്രതിജ്ഞയെടുപ്പിക്കുന്ന മായാജാലം! വിഭവക്കൊള്ളയിലും ചൂഷണത്തിലും കയ്യേറ്റങ്ങളിലും അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയില്‍ സക്കാത്ത് പ്രശ്‌നമാവുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.
മുതലാളിത്ത ആഗോളവത്ക്കരണവും നവകൊളോണിയല്‍ സാമ്ര്യാജ്യത്വവും ദാരിദ്ര്യം ഉണ്ടാക്കുന്നുവെങ്കിലെന്ത്, ഞങ്ങള്‍ അത് സക്കാത്ത് കൊണ്ട് പരിഹരിച്ച് കൊള്ളാം എന്ന ഒരു മട്ട്! സക്കാത്ത് കൊടുക്കുന്ന മുതലാളിത്തമാണ് ഇന്നുള്ളത്. അഞ്ച് നേരം നിസ്‌കരിക്കുന്ന മുതലാളിത്തം, ഉംറ നിര്‍വ്വഹിക്കുന്ന മുതലാളിത്തം അതാണ് പ്രശ്‌നം.
“”നിങ്ങള്‍ അല്ലാഹുവിന്റെ ഭക്തന്മാരാകുക””
നിലനില്‍ക്കുന്ന വ്യവസ്ഥയുടെ വിശ്വാസസമുദായങ്ങളുടെ നന്മതിന്മകളെ കുറിച്ച വാചാടോപങ്ങളുടെ, സദാചാരസംഹിതയുടെ രാഷ്ട്രീയവിമര്‍ശം ഒഴിച്ചാല്‍ ഇസ്‌ലാമില്‍ പിന്നീട് ശേഷിക്കുക “ഭക്തി” മാത്രമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ പരിഭാഷകളുള്‍പ്പെടെ ഇസ്‌ലാം വ്യവഹാരങ്ങളില്‍ “”നിങ്ങള്‍ അല്ലാഹുവിന്റെ ഭക്തന്മാരാവുക”” എന്ന വാക്യമുദ്ര നമ്മുടെ വായനകളില്‍ പതിയുന്നത്.
അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുവിട്ട് അല്ലാഹുവിന്റെ ഭക്തന്മാരാവുക എന്നത് ഒരു വ്യവഹാരവിഛേദമാണ്. എല്ലാ ചെറുത്തുനില്‍പ്പുകളോടും സുല്ല് പറയുന്ന, എല്ലാ ഒത്തുതീര്‍പ്പുകാരോടും രാജിയാവുന്ന, ജിഹാദും ഇജ്തിഹാദും വന്നവസാനിക്കുന്ന ഇടവും ചരിത്ര സന്ധിയുമാണ് ഭക്തി.
ഭയഭക്തിയില്‍ നിന്ന് ഭയം ഒഴിവാക്കപ്പെടുമ്പോള്‍ അല്ലാഹുവിനെ ഒഴിച്ച് മറ്റെല്ലാത്തിനേയും ഭയപ്പെടുകയും അല്ലാഹുവിനെ മാത്രം ഭയമില്ലാതാവുകയും ചെയ്യുന്ന ഒരവസ്ഥവന്നെത്തുന്നു. ആഗോളവത്ക്കരണത്തെ ഭയപ്പെടുന്ന ഒരു മുജ്തഹിദ് പറയുന്നത് ആഗോളവത്ക്കരണത്തില്‍ നിന്ന് ഒഴിവാകാന്‍ നമുക്കാവില്ല എന്നാണ്!! അതിനാല്‍ അതിലെ “നന്മ”യെ “”കൊള്ളുക””, തിന്മയെ “”തള്ളുക””. അല്ലാഹുവിന് ഭക്തിയും ആഗോളവത്ക്കരണത്തിന് ഭയവും!!
അടുത്ത പേജില്‍ തുടരുന്നു
“”പെണ്ണിസ്‌ലാം”” എന്ന പദമുദ്ര മാത്രമല്ല ഏതൊരു പദമുദ്രയുടെയും അര്‍ത്ഥമണ്ഡലം അതിന്റെ വിപരീതങ്ങളുടെ അബോധമണ്ഡലവും കൂടിയാണ്. സൂചകം അതിന്റെ വിപരീദങ്ങളെ കാഴ്ചപ്പെടുത്തുക മാത്രമല്ല അതിലൂടെ അര്‍ത്ഥം നേടുക കൂടി ചെയ്യുന്നു. അതായത്, “”പെണ്ണിസ്‌ലാം”” ഒരു ആണിസ്‌ലാമിനെ കൂടി സാദ്ധ്യമാക്കുന്നു.
കോഴിക്കോട് നടന്ന പെണ്ണിസ്‌ലാം സാധ്യമാണ് എന്ന പരിപാടിയുടെ പോസ്റ്റര്‍
“”പെണ്ണിസ്‌ലാം””
മുദ്രാവാക്യങ്ങളിലെ പദമുദ്രകള്‍ മുദ്രാവാക്യമായി നാം തെരഞ്ഞെടുക്കുമ്പോള്‍ നമ്മളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രത്തേയും രാഷ്ട്രീയത്തേയും സാമൂഹിക ബോധത്തേയും ജീവിതവീക്ഷണത്തേയും വഴിതെറ്റിക്കും. ഇതൊരു പുതിയ കാര്യമല്ല. മുദ്രാവാക്യങ്ങളാല്‍ വഞ്ചിയ്ക്കപ്പെട്ട സമൂഹങ്ങളുടെ ആര്‍ത്തനാദങ്ങളും കൂടിയാണ് ചരിത്രം. അതിനാല്‍ മുദ്രാവാക്യങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്കും വേണ്ടി വന്നാല്‍ ചികിത്സയ്ക്കും വിധേയമാക്കേണ്ടതുണ്ട്. പരിശോധിയ്ക്കപ്പെടേണ്ട ഒരു മുദ്രാവാക്യത്തിലെ ഒരു പദമുദ്ര ഇവിടെ ചൂണ്ടികാണിക്കാം. അതാണ് “”പെണ്ണിസ്‌ലാം””.
“”പെണ്ണിസ്‌ലാം”” എന്ന പദമുദ്ര മാത്രമല്ല ഏതൊരു പദമുദ്രയുടെയും അര്‍ത്ഥമണ്ഡലം അതിന്റെ വിപരീതങ്ങളുടെ അബോധമണ്ഡലവും കൂടിയാണ്. സൂചകം അതിന്റെ വിപരീദങ്ങളെ കാഴ്ചപ്പെടുത്തുക മാത്രമല്ല അതിലൂടെ അര്‍ത്ഥം നേടുക കൂടി ചെയ്യുന്നു. അതായത്, “”പെണ്ണിസ്‌ലാം”” ഒരു ആണിസ്‌ലാമിനെ കൂടി സാദ്ധ്യമാക്കുന്നു. ഇസ്‌ലാംലിംഗവത്ക്കരിയ്ക്കപ്പെടുകയും ചെയ്യുന്നു.
ഇതിലൂടെ ഇസ്‌ലാം ആണ്‍/പെണ്‍ ഇസ്‌ലാമുകളായി വിഭജിക്കപ്പെടുകയും അര്‍ത്ഥം സമ്പാദിക്കുകയും അതിനപ്പുറത്തേക്കുള്ള അതിന്റെ അര്‍ത്ഥസഞ്ചാരത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമില്‍ “”പെണ്‍”” എന്നത് ആണിന്റെ അപരമായല്ല മറിച്ച് പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്, പ്രവര്‍ത്തിയ്‌ക്കേണ്ടത്. പരസ്പരപൂരകങ്ങളായ പരങ്ങളാണ് ഇസ്‌ലാമില്‍ ആണും പെണ്ണും.
ഇസ്‌ലാമിന്റെ ആഖ്യാന-വ്യാഖ്യാന വ്യവഹാരങ്ങള്‍ പുരുഷപരവും പുരുഷാധിപത്യപരവുമാണ് എന്നതില്‍ തര്‍ക്കത്തിന് കാര്യമില്ല. അതിനെ ചെറുക്കുന്ന കൗണ്ടര്‍ വ്യവഹാരങ്ങള്‍ നിര്‍മ്മിതമാവുകയും വേണം. ഇസ്‌ലാമിന്റെ ആണ്‍വായനയെ പെണ്‍ പക്ഷത്ത് നിന്നുകൊണ്ട് പുനര്‍ വായിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ പ്രതിവ്യവഹാരനിര്‍മ്മിതി പക്ഷേ “”പെണ്ണിസ്‌ലാം”” ആകാമോ എന്നത് ചിന്തയും ഹോംവര്‍ക്കും ആവശ്യമുള്ള കാര്യമാണ്.
“”ഇസ്‌ലാമിക സ്ത്രീവാദം”” എന്ന പദമുദ്രയും ഇത്തരം ഒരു വിപരീതത്തെ സൃഷ്ടിക്കുകയും സ്വത്വദ്വന്ദങ്ങളുടെ വിപരീതപ്രതിഫലനം എന്ന നിലയില്‍ സമഗ്രവിമോചനം എന്ന മൂല്യത്തെ പ്രവര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്‌നവത്ക്കരണത്തെ അസാദ്ധ്യമാക്കുമാറ് വ്യാജപ്രശ്‌നമണ്ഠലങ്ങളെ കാഴ്ചപ്പെടുത്തുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ തന്ത്രമാണത്.
സമഗ്രമായ സാമൂഹിക-രാഷ്ട്രീയ വിമോചനത്തെ “സ്ത്രീയവസ്ഥ” എന്ന അമൂര്‍ത്തമണ്ഠലത്തെ കാഴ്ചയില്‍ പിടിച്ച് നിര്‍ത്തി തമസ്‌കരിക്കുകവഴി സാമൂഹികാവസ്ഥയേയും സാമൂഹികാവസ്ഥയെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയാധികാരവ്യവസ്ഥയേയും കാഴ്ചയില്‍ നിന്നും ബോധമണ്ഠലത്തില്‍ നിന്നും മറച്ച് പിടിക്കുന്നു എന്നര്‍ത്ഥം. ഏത്തരം വ്യവസ്ഥയ്ക്കകത്ത്, ഏത് തരം വാഴ്ചക്കും കോയ്മക്കും വിധേയമായി മനുഷ്യസമൂഹം ജീവിക്കുന്നുവോ അത്തരം വാഴ്ചാവ്യവസ്ഥകളുടെ ഇസ്‌ലാമിക പരിശോധനയും വിമര്‍ശനവും അവിടെ അസാദ്ധ്യമാകുന്നു.
വ്യവസ്ഥയുടെ വിമര്‍ശനവും വിശകലനവും നടക്കേണ്ടിടത്ത് “”പുരുഷന്‍”” സ്ഥാനം പിടിക്കുകയും ആധിപത്യ-അധികാരവ്യവസ്ഥയുടെ വിശകലനസാമഗ്രി “”ലിംഗ””മായി മാറുകയും ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ശിശുക്കളുമടക്കം മൊത്തം മനുഷ്യസമൂഹത്തിന്റെ പക്ഷത്ത് നില്ക്കുന്നതിന്റെ ഭാഗമായിട്ടാകണം സ്ത്രീപക്ഷം അഥവാ സ്ത്രീവാദം മുന്നോട്ട് വെയ്ക്കപ്പെടേണ്ടത്; നേരെ മറിച്ചല്ല.
അങ്ങിനെ സംഭവിക്കുമ്പോള്‍ വ്യവഹാരവും പാഠവും ആത്യന്തികമായി സ്ത്രീവിരുദ്ധമായി മാറും. സ്ത്രീയുടെ ദരിദ്രാവസ്ഥയുടെ പ്രശ്‌നം പുരുഷന്റെ രണ്ടാംകെട്ടിന്റെ പ്രശ്‌നമായി തലതിരിയുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്ത്രീധനവും ദാരിദ്ര്യവും സാമ്പത്തിക സുരക്ഷിതമില്ലാത്ത അവസ്ഥയും മറികടന്നുകൊണ്ട് ബഹുഭാര്യാത്വം എന്ന പ്രശ്‌നത്തെ കേവലമായി എടുക്കുമ്പോള്‍ സാമ്പത്തികശേഷിയും “”മുതുക്ക””ത്തരവുമുള്ള വൃദ്ധന്മാരുടെ രണ്ടാം ഭാര്യയാകാന്‍ സമ്മര്‍ദ്ദമുള്ളവരാണ് ദരിദ്രസ്ത്രീകള്‍ എന്ന അത്യന്തം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ എടുക്കാന്‍ “”ഇസ്‌ലാമിക സ്ത്രീവാദി””കള്‍ തയ്യാറാകും. ഇത് ഇസ്ലാമിന്റെ കുഴപ്പംകൊണ്ട് സംഭവിക്കുന്നതല്ല. “”ഇസ്‌ലാമികസ്ത്രീവാദം”” എന്ന തലതിരിഞ്ഞ കാഴ്ചപ്പാട് കൊണ്ട് സംഭവിക്കുന്നതാണ്.
സാമ്പത്തികസമത്വാവസ്ഥ ലോകത്ത് വന്ന് ഭവിക്കും എന്നൊന്നും ഈ ലേഖകന് വാദമില്ല. അങ്ങിനെ സംഭവിയ്ക്കണം, സംഭവിക്കും എന്ന് വിശ്വസിക്കുന്നതിലൂടെ ഒത്തിരി അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സ്വയം വിട്ട് നില്‍ക്കാന്‍ ഈ ലേഖകന് സാധിച്ചിട്ടുണ്ട്.
“”ഖിയാമം ഒന്നാം തിയ്യതി””
ഒരു കാര്യം, ഒരു അവസ്ഥ, ഒരു രീതി, ഇതൊന്നും ഒരിയ്ക്കലും ഉണ്ടാകില്ല, ഒരിക്കലും സംഭവിക്കില്ല എന്നതിന്റെ സൂചകമാണ് ഖിയാമം ഒന്നാം തിയ്യതി. ഖിയാമം ഒന്നാം തിയ്യതിവരെ ഒരു കാര്യം സംഭവിയ്ക്കില്ല എന്നത് അക്കാര്യം ലോകത്ത് ഒരു കാലത്തും ഉണ്ടാകില്ല എന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്നു.
കേരളത്തിലെ ഉല്പതിഷ്ണുനാട്യമുള്ള ജമാഅത്തെ ഇസ്ലാമി ഖിയാമം ഒന്നാം തിയ്യതി എന്ന തീയ്യതി ഉപയോഗിക്കുന്നത് സാമ്പത്തിക സമത്വാവസ്ഥയുടെ കാര്യത്തില്‍ മാത്രമാണ് എന്നാണ് ഈ ലേഖകന്‍ കേട്ടിട്ടുള്ളതും, വായിച്ചിട്ടുള്ളതും. അവര്‍ ഖിയാമം ഒന്നാം തിയ്യതി എന്നുപയോഗിക്കുന്നത് ആ തിയ്യതി വരെ സാമ്പത്തികസമത്വം ലോകത്ത് സംഭവിയ്ക്കില്ല എന്ന് പറയാനാണ്. ഇസ്‌ലാമില്‍ ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യം അവര്‍ പറയുന്നുമില്ല.
സാമ്പത്തികസമത്വാവസ്ഥയ്ക്ക് വേണ്ടി വാദിക്കുന്നത് “”പ്രകൃതിവിരുദ്ധ””മാണ് എന്ന ഒരു പ്രകൃതിവാദവും അവര്‍ ഉന്നയിക്കുന്നു! സാമ്പത്തികസമത്വാവസ്ഥ നിലവില്‍ വന്നാല്‍ ലോകം അവസാനിച്ച് പോകുമോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ജമാഅത്തെ ഇസ്‌ലാമി പറയുന്നത് കഴിഞ്ഞ 60-ല്‍ ചില്ലാനും വര്‍ഷമായി അവര്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുന്നു എന്നാണ്. എന്നിട്ടെന്തുണ്ടായി? ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല അവര്‍ ഏതൊക്കെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയാണോ പോരാടിയത് അത് മുഴുക്കെ അനേക ഇരട്ടിയായി കേരളം മുഴുക്കെ വ്യാപിക്കുകയും നഗരങ്ങള്‍ കേന്ദ്രീകരിച്ച ഉത്സവങ്ങളും മാമാങ്കങ്ങളുമായി മാറുകയും ചെയ്തു. മന്‍ഖൂശ് മൗലീദിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ ലക്ഷങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.
സാമ്പത്തികസമത്വാവസ്ഥ ലോകത്ത് വന്ന് ഭവിക്കും എന്നൊന്നും ഈ ലേഖകന് വാദമില്ല. അങ്ങിനെ സംഭവിയ്ക്കണം, സംഭവിക്കും എന്ന് വിശ്വസിക്കുന്നതിലൂടെ ഒത്തിരി അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സ്വയം വിട്ട് നില്‍ക്കാന്‍ ഈ ലേഖകന് സാധിച്ചിട്ടുണ്ട്.
സാമ്പത്തിക സമത്വാവസ്ഥ ഉണ്ടാകുന്നത് നല്ല കാര്യമല്ല എന്ന് വിശ്വസിക്കുന്ന പരമ്പരാഗത മദ്ധ്യവര്‍ഗ്ഗങ്ങളുടേയും പുത്തന്‍ മദ്ധ്യവര്‍ഗ്ഗങ്ങളുടേയും ഉപരിവര്‍ഗ്ഗങ്ങളുടേയും മാത്രം മതമാണോ ഇസ്‌ലാം എന്നും വ്യക്തമാക്കപ്പെടേണ്ടതാണ്. ഒരു കാര്യം ഉറപ്പാണ്. ലോകത്തെ എല്ലാ അന്ധവിശ്വാസങ്ങളുടേയും മാതാവാണ്. സാമ്പത്തിക-വിഭവസമത്വാവസ്ഥ ലോകത്ത് ഒരിയ്ക്കലും ഉണ്ടാകില്ല, ഉണ്ടാകരുത് എന്ന അന്ധവിശ്വാസം.