കൊച്ചി: ആവേശത്തിന്റെ മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ഗോവ എഫ്.സി മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചു. ഒന്നാം പകുതിയില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരിക്കുകയാണ്.
മത്സരം ആരംഭിച്ച് ഏഴാം മിനുറ്റില്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് ഫെറാന്‍ കൊറോമിനസ് ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കി. ഈ ഗോളില്‍ പതറിപ്പോയെങ്കിലും മെല്ലെ കളിയിലേക്ക് തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് സി.കെ വിനീതിലൂടെ 29-ാം മിനുറ്റില്‍ ഗോള്‍ നേടി.
ഗോവയുടെ ഗോള്‍ കാണാം:
മഞ്ഞപ്പടയുടെ സ്വന്തം ഗ്രൗണ്ടില്‍ മഞ്ഞക്കാര്‍ഡുകള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ആദ്യപകുതിയില്‍ ലഭിച്ചത്. എന്നാല്‍ ഭാഗ്യവും എതിര്‍ടീമിന്റെ പ്രതിരോധവും കൊച്ചിയില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാന്‍ അനുവദിച്ചില്ല.
അതിനിടെ പരുക്കേറ്റ ബ്ലാസ്റ്റേഴ്‌സ് താരം റിനോ ആന്റോയെ തിരിച്ചു വിളിക്കാന്‍ ടീം നിര്‍ബന്ധിതരായി. റിനോയ്ക്ക് പകരം നെമഞ്ച പെസിച്ചാണ് കളത്തിലിറങ്ങിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ രൂക്ഷമായ വാക്കേറ്റങ്ങളും കൊച്ചിയില്‍ ഉണ്ടായി. പതിവു പോലെ ആരാധകരുടെ അതേ ആവേശം ഉള്‍ക്കൊണ്ട് ഷൈജു ദാമോദരന്‍ തന്നെയാണ് കമന്ററി ബോക്‌സില്‍ ഉള്ളത്.
കേരളത്തിന്‍റെ സമനില ഗോള്‍ ആഘോഷിക്കുന്ന മഞ്ഞപ്പട: