| Friday, 17th November 2017, 4:32 am

ആര്‍ത്തുവിളിക്കാന്‍ മഞ്ഞപ്പട; ഐ.എസ്.എല്‍ നാലാം സീസണിനു ഇന്ന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിന്റെ ആരവങ്ങള്‍ക്ക് ഇന്ന് കിക്കോഫ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ ഇന്ന് കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ വമ്പന്‍മാരെ നേരിടും. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ടീമാണ് രണ്ടും.

ആദ്യ പതിപ്പിലും മൂന്നാം പതിപ്പിലും കൊല്‍ക്കത്ത കിരീടം നേടിയത് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ കണക്കുതീര്‍ക്കാനാകും ജിംഗനും കൂട്ടരും ഇന്ന് ഇറങ്ങുക.


Also Read: ‘അങ്ങനെ ഞാന്‍ ഇന്ത്യയുടെ ക്യാപറ്റ്‌നായി’; ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് ധോണി


ആര്‍ത്തുവിളിക്കുന്ന മഞ്ഞപ്പടയുടെ ആവേശം കാലുകളിലേക്കാവാഹിച്ച് ഹ്യൂമും, ബെര്‍ബറ്റോവും, വിനീതും മുന്നേറ്റത്തില്‍ തീപ്പൊരിയായാല്‍ കൊല്‍ക്കത്ത പ്രതിരോധം വിറയ്ക്കുമെന്നതില്‍ സംശയമില്ല.

അതേസമയം മുന്നേറ്റ താരം റോബി കീന്‍ പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ താരം റോബിന്‍ സിംഗിലൂടെ കീനിന്റെ അഭാവം നികത്താനായിരിക്കും കൊല്‍ക്കത്തയുടെ ശ്രമം.

ഇത്തവണ അഞ്ചുമാസത്തോളം നീളുന്ന ലീഗാണ് സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പന്തു തട്ടുന്നത്. മാര്‍ച്ച് 18 നു കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

We use cookies to give you the best possible experience. Learn more