സ്വയം പ്രഖ്യാപിക്കപ്പെട്ട ഖിലാഫത്ത് ഗ്രൂപ്പിന് ഇന്ത്യ വിരുദ്ധ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകളും എല്‍.ഐ.എ നല്‍കി. ഇസിസ് റിക്രൂട്ട് ചെയ്ത അറീദ് മജീദിനെതിരെ എന്‍.ഐ.എ കേസെടുത്തു. മറ്റ് തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയതെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. അതിനുള്ള തെളിവുകളും അവര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
തീര്‍ത്ഥാടകരെന്ന വ്യജേന ഇറാഖിലേക്ക് പോയ യുവാക്കളെ കാണാതാവുകയായിരുന്നെന്നും ഇവര്‍ ഇസിസില്‍ ചേരുന്നതിന് വേണ്ടിയാണ് ഒളിച്ചോടിയതെന്നും എന്‍.ഐ.എ വ്യക്തമാക്കി. “ഇസിസില്‍ ചേര്‍ന്നതിന് ശേഷം ഇവര്‍ക്ക് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കുകയും ഇറാഖിലേയും സിറിയയിലേയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.” എന്‍.ഐ.എ പറയുന്നു. രാജ്യത്തും പുറത്തും താമസിക്കുന്ന ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമം ഇസിസ് നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.