5 സ്റ്റാര്‍ ഹോട്ടലിന് ശേഷം ഇസിസ് ഷോപ്പിങ്മാള്‍ തുറന്നു
Daily News
5 സ്റ്റാര്‍ ഹോട്ടലിന് ശേഷം ഇസിസ് ഷോപ്പിങ്മാള്‍ തുറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2015, 9:35 pm

isis-03ലണ്ടന്‍: ഇസിസ് തീവ്രവാദികള്‍ ഷോപ്പിങ് മാള്‍ തുറന്നതായി റിപ്പോര്‍ട്ട്. മൊസൂളിലാണ് മാള്‍ തുറന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇസിസ് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുറന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ഖലീഫാഹ് എന്നാണ് മാള്‍ അറിയപ്പെടുന്നത്. പാത്രങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍, പാചക എണ്ണകള്‍, മാംസങ്ങള്‍ എന്നിവ കൊണ്ട് മാള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡെയ്‌ലി സ്റ്റാര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്‌ലാമിന്റേത് അല്ലാത്തതിനാല്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിന്റെ വസ്ത്രങ്ങള്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്.

ലോഗോയുള്ള വസ്ത്രങ്ങളുടെ വില്‍പ്പനയും യു.എസുമായി ബന്ധമുള്ള വസ്തുക്കളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. മദ്യം, സംഗീതം, നൃത്തം എന്നിവയും ശരിയത്ത് നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. മതപരമായ പുസ്തകങ്ങള്‍ മാത്രമാണ് ഇവിടുത്തെ പുസ്തക ശാലകളില്‍ ലഭ്യമാവുക. 262 മുറികളുള്ള ഫെവ്സ്റ്റാര്‍ ഹോട്ടലായിരുന്നു ഇസിസ് ആരംഭിച്ചിരുന്നത്.