മന്ത്രവാദം: സിറിയയില്‍ ഇസിസ് ആദ്യമായി രണ്ട് സ്ത്രീകളുടെ തലയറുത്തു
Daily News
മന്ത്രവാദം: സിറിയയില്‍ ഇസിസ് ആദ്യമായി രണ്ട് സ്ത്രീകളുടെ തലയറുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2015, 7:01 pm

isis-01ബെയ്‌റൂട്ട്:  സിറിയിയില്‍ രണ്ട് സത്രീകളെ ഇസിസ് തലയറുത്ത് കൊലപ്പെടുത്തി. മന്ത്രവാദം നടത്തിയതിനാണ് ഇവരെ തലയറുത്ത് കൊലപ്പെടുത്തിയത്. ആദ്യമായാണ് ഇസിസ് ഇത്തരതത്തില്‍ സ്ത്രീകളെ കൊലപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

“ദെയ്ര്‍ പ്രവിശ്യയില്‍ രണ്ട് സ്ത്രീകളെ ഇസിസ് തലയറുത്ത് കൊലപ്പെടുത്തി. ഇസിസ് ആദ്യമായാണ് സ്ത്രീകളെ ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്.” നിരീക്ഷകനായ റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവൃത്തിക്കുന്ന സംഘടന പറയുന്നത്.

സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെയും അവരോടൊപ്പം കൊലപ്പെടുത്തിയിട്ടുണ്ട്. മന്ത്രവാദവും ആഭിചാരവും നടത്തിയതിനാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്. 3000 ല്‍ അധികം പേരെയാണ് ഇസിസ് ഈ വര്‍ഷം സിറിയയില്‍ തലയറുത്ത് കൊലപ്പെടുത്തയിരിക്കുന്നത്.