| Tuesday, 12th July 2016, 6:01 pm

ഇസിസിന്റെ ആശയങ്ങള്‍ ഇസ്‌ലാമിനോടുള്ള വെല്ലുവിളി: മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:  ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആശയങ്ങളോട് യോജിക്കാനാകില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഇസിസ് കൊല്ലുന്നത് ഇസ്‌ലാമിനെയാണെന്നും അവരുടെ ആശയങ്ങളോട് ഒരു ശതമാനം പോലും യോജിക്കാനാകില്ലെന്നും മഅ്ദനി  പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തില്‍ അന്‍വാര്‍ശേരിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മഅ്ദനി.

ഇസിസിന്റേത് ഇസ്‌ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും്.  പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നത് ഇസ്‌ലാമിന്റെ രീതിയില്ലെന്നും മഅ്ദനി പറഞ്ഞു. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് നരഹത്യയെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്നും മഅ്ദനി പറഞ്ഞു.

സുപ്രീംകോടതി അനുമതിയോടെ അസുഖബാധിതയായ അമ്മയെ കാണാന്‍  എട്ടു ദിവസത്തേക്ക് കേരളത്തില്‍ എത്തിയ അബ്ദുള്‍ നാസര്‍ മദനി രാത്രി പത്തുമണിക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ബംഗലൂരുവിലേക്ക് തിരിച്ചു പോകുന്നത്. മഅ്ദനിയുടെ എട്ടു ദിവസത്തെ കേരളത്തിലെ താമസം സംബന്ധിച്ച കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടായി കര്‍ണാടക പൊലീസ് എന്‍.ഐ. എ കോടതിക്ക് സമര്‍പ്പിക്കും.

We use cookies to give you the best possible experience. Learn more