| Thursday, 21st April 2022, 10:18 pm

അഫ്ഗാനില്‍ മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു.

വ്യാഴാഴ്ചയായിരുന്നു വടക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍ ഇ ഷെരീഫിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം നടന്നത്. ഐ.എസിന്റെ ടെലഗ്രാം ചാനലിലൂടെയാണ് അവര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രസ്താവന നടത്തിയത്.

റോയിട്ടേഴാസാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 40 പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദിലും സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്തവും ഐ.എസ് ആയിരുന്നു ഏറ്റെടുത്തത്. 30ലധികം താലിബാനികളായിരുന്നു അന്ന് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ഒക്ടോബറില്‍ കുന്ദുസിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണവും കാണ്ഡഹാറിലെ പള്ളിയില്‍ സ്‌ഫോടന പരമ്പരയും നടന്നിരുന്നു.

വെള്ളിയാഴ്ച നമസ്‌കാരത്തിന്റെ സമയത്തായിരുന്നു കാണ്ഡഹാറില്‍ സ്‌ഫോടനം നടന്നത്. 30ലധികം പേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.

Content Highlight: ISIS claims responsibility for Mazar-e-Sharif Shia mosque blast

We use cookies to give you the best possible experience. Learn more