| Monday, 23rd June 2014, 1:50 pm

സദ്ദാംഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ബാഗ്ദാദ്: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജി റൗഫ് അബ്ദുള്‍ റഹ്മാന്‍ തൂക്കിലേറ്റി. ജഡ്ജിയെ പിടികൂടി വധിച്ചുവെന്ന് ഐ.എസ്.ഐ.എസ് വിമതരുടെ അവകാശവാദം.

റഹ്മാനെ വിമതര്‍ പിടികൂടുകയും വധിക്കുകയും ചെയ്തുവെന്ന് ജോര്‍ദാന്‍ എം.പി ഖലീന്‍ അത്തിയേ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.എന്നാല്‍ ഇക്കാര്യം ഇറാഖ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. 2006 ല്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ജഡ്ജിയെ കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടപോയെന്ന വാര്‍ത്തകള്‍ ഇറാഖ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നില്ല.

സദ്ദാം ഹുസൈന്റെ വിചാരണ നടന്ന വേളയില്‍ ഇറാഖിലെ സുപ്രീം ക്രിമിനല്‍ ട്രിബ്യൂണലിന്റെ തലവനായിരുന്നു ജഡ്ജ് റഹ്മാന്‍. നര്‍ത്തകന്റെ വേഷത്തില്‍ ബാഗ്ദാദ് നഗരത്തില്‍നിന്ന് രക്ഷപെടാന്‍ ജഡ്ജ് ശ്രമിച്ചുവെങ്കിലും വിമതരുടെ പിടിയില്‍ അദ്ദേഹം അകപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 16ന് വിമതരുടെ പിടിയിലായ ജഡ്ജിയെ രണ്ട് ദിവസം മുന്‍പ് വധിച്ചുവെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more