ന്യൂദല്‍ഹി: സോഷ്യല്‍മീഡിയ വഴി ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയെന്ന് കാണിച്ച് മൂന്ന് മലയാളി യുവാക്കള്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം.
മലപ്പുറം സ്വദേശി മുഹമ്മദ് ആമീന്‍ എന്ന അബു യാഹിയ, കണ്ണൂരില്‍ നിന്നുള്ള മുഷബ് അന്‍വര്‍, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് എന്‍.ഐ.എ ദല്‍ഹി കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
ഐ.എസ് അനുകൂല പ്രചരണം നടത്തിയെന്നും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തെന്നുമാണ് കുറ്റപത്രത്തില്‍ ഉള്ളത്. ഐ.പി.സി, യു.എ.പി.എ എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം പത്ത് പേര്‍ക്കെതിരെയാണ് എന്‍.ഐ.എ കേസെടുത്തിരിക്കുന്നത്.
ഇതില് ഏഴുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തകര്‍ച്ചയ്ക്ക് ശേഷം മുഹമ്മദ് ആമീന്‍ 2020 മാര്‍ച്ചില്‍ കശ്മീരിലെത്തി. പിന്നീട് റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കശ്മീരില്‍ നിന്ന് ധനസമാഹരണം നടത്തിയെന്നുമാണ് എന്‍.ഐ.എ പറയുന്നത്.
നേരത്തെ കേസില്‍ കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
ടെലഗ്രാം, ഹൂപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളിലൂടെയാണ് ഐ.എസ് പ്രചരണം നടത്തിയതെന്നാണ് എന്‍.ഐ.എ പറയുന്നത്.