ഐസിസ് കാലത്തെ ലീഗിന്റെ അസ്വസ്ഥതകള്‍
Daily News
ഐസിസ് കാലത്തെ ലീഗിന്റെ അസ്വസ്ഥതകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2016, 7:59 pm

isis-1

quote-mark

തുര്‍ക്കിയില്‍ അട്ടിമറി നടത്തിയെന്ന് ആരോപണ വിധേയനായ ഫത്ഹുല്ലാ ഗുലാന്റെ സുഫീധാരയുമായി കേരളത്തിലെ സുന്നി സംഘടനകള്‍ക്ക് വിദ്യാഭ്യാസ ബന്ധങ്ങളുണ്ട്. അത് ചൂണ്ടിക്കാട്ടി സൂഫീ തീവ്രവാദമെന്ന പേരില്‍ കാമ്പയിന്‍ പ്രഖ്യാപിക്കുന്ന തന്ത്രമാണ് ഔദ്യോഗിക മുജാഹിദ് പ്രയോഗിച്ചത്.

| ഒപ്പീനിയന്‍: എം.എ കുഞ്ഞഹമ്മദ് |


സമസ്ത കണക്കു ചോദിക്കുന്നതും അത് മുസ്‌ലിം ലീഗിനുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചും ഈ കുറിപ്പുകാരന്‍ ഡൂള്‍ ന്യൂസിന്റെ വായനക്കാരുമായി മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചിരുന്നു.

കുറിപ്പുകാരന്റെ നിരീക്ഷണങ്ങളെ പൂര്‍ണമായും ശരിവെക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മലബാറിലെ മുസ്‌ലിം രാഷ്ട്രീയത്തിലുണ്ടായ പരിണാമങ്ങള്‍.

ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ഏതാനും യുവതി യുവാക്കള്‍ ( ഇവരെല്ലാം കേരളത്തിലെ മുജാഹിദുകളുമായി ബന്ധമുള്ളവരാണ്) നാടുവിട്ടതോടെ മറ്റൊരു സങ്കീര്‍ണ്ണത കൂടി മലബാറിലെ മുസ്‌ലിംരാഷ്ട്രീയത്തില്‍ രൂപപ്പെടുകയാണ്.

ഐസിസും ലീഗും

ഇസ്‌ലാമിക് സ്റ്റേറ്റിലേക്കെന്ന് കരുതുന്ന യുവാക്കളുടെ തിരോധാനം മുസ്‌ലിം ലീഗിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗിന്റെ ബുദ്ധികേന്ദ്രവും വോട്ട് ബാങ്കുമായ കേരളത്തിലെ മുജാഹിദുകളില്‍ (സലഫികള്‍) പെട്ടവരാണ് തിരോധാനം ചെയ്യപ്പെട്ടിട്ടുള്ളത്.

കടുത്ത മുസ്‌ലിം ലീഗ് പക്ഷപാതിത്വമുള്ള ടി.പി അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന ഔദ്യോഗിക മുജാഹിദുകള്‍ക്കൊപ്പം സഞ്ചരിച്ചവരാണ് ഐസിസിലേക്ക് തിരോധാനം ചെയ്യപ്പെട്ടവര്‍.


സാകിര്‍നായികിന്റെ കേരള പതിപ്പായ എം.എം അക്ബറും ഔദ്യോഗിക മുജാഹിദിനൊപ്പം ചേര്‍ന്ന് നടക്കുന്നയാളാണ്. മുസ്‌ലിംലീഗിനൊപ്പം നടക്കുന്ന അല്ലെങ്കില്‍ മുസ്‌ലിം ലീഗ് തന്നെയായ വിഭാഗങ്ങളില്‍ നിന്നും ഐഎസിസിലേക്ക് റിക്രൂട്ട്‌മെന്റ് ഉണ്ടായെന്ന വാര്‍ത്ത പാര്‍ട്ടിക്ക് ഞെട്ടലുണ്ടാക്കി.


mm-akbar

സാകിര്‍നായികിന്റെ കേരള പതിപ്പായ എം.എം അക്ബറും ഔദ്യോഗിക മുജാഹിദിനൊപ്പം ചേര്‍ന്ന് നടക്കുന്നയാളാണ്.
മുസ്‌ലിംലീഗിനൊപ്പം നടക്കുന്ന അല്ലെങ്കില്‍ മുസ്‌ലിം ലീഗ് തന്നെയായ വിഭാഗങ്ങളില്‍ നിന്നും ഐഎസിസിലേക്ക് റിക്രൂട്ട്‌മെന്റ് ഉണ്ടായെന്ന വാര്‍ത്ത പാര്‍ട്ടിക്ക് ഞെട്ടലുണ്ടാക്കി.

തീവ്രവാദ ആരോപണം നേരിടുന്ന മുജാഹിദുകളെ പ്രതിരോധിക്കേണ്ട അനിവാര്യ ഘട്ടം പാര്‍ട്ടിക്ക് വന്നു ചേര്‍ന്നു. സലഫിസം ശക്തമായ തീവ്രവാദ ആരോപണത്തിന് വിധേയമാകുമ്പോള്‍ മുസ്‌ലിം ലീഗ് ദുര്‍ബ്ബലമായ പ്രതിരോധവുമായി ചകിതമാകുന്ന സ്ഥിതിയാണ് കാണുന്നത്.

കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദത്തിന്റെയും ഐസിസിന്റെയും കുന്തത്തില്‍ ചാര്‍ത്താനുള്ള ശ്രമം പാര്‍ട്ടി നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അതൊരു പ്രാദേശിക സംഭവമെന്ന രീതിയില്‍ ഒതുങ്ങിപ്പോകുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

മുജാഹിദ് നേതാക്കള്‍ കടുത്ത വിമര്‍ശങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ അവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ മറ്റു മുസ്‌ലിം സംഘടനകളെ കൂടി അണിചേര്‍ക്കാനുള്ള ശ്രമം ലീഗ് നടത്തുന്നുണ്ടെങ്കിലും അത് വിജയിക്കാത്ത സ്ഥിതിയാണ്.
തീവ്രവാദ വിരുദ്ധ പ്രതിച്ഛായയുള്ള മുസ്‌ലിം ലീഗ് ഇപ്പോള്‍ കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് ഉണ്ടായില്ലാ വെടികള്‍ ഉതിര്‍ക്കുന്ന കാഴ്ചയാണുള്ളത്.


അബ്ദുന്നാസര്‍ മഅ്ദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വൈകി മാത്രം സംസാരിച്ച മുസ്‌ലിം ലീഗിന് സാകിര്‍നായികിന്റെ മനുഷ്യാവകാശത്തിന് വേണ്ടി അതിവേഗം രംഗത്തുവന്നതും പാര്‍ട്ടിയിലെ സലഫീ സ്വാധീനം വ്യക്തമാക്കുന്നതാണ്.


tp-abdullakoya-madani

അബ്ദുന്നാസര്‍ മഅ്ദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വൈകി മാത്രം സംസാരിച്ച മുസ്‌ലിം ലീഗിന് സാകിര്‍നായികിന്റെ മനുഷ്യാവകാശത്തിന് വേണ്ടി അതിവേഗം രംഗത്തുവന്നതും പാര്‍ട്ടിയിലെ സലഫീ സ്വാധീനം വ്യക്തമാക്കുന്നതാണ്.

ഐസിസ് റിക്രൂട്ട്‌മെന്റിന്റെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് നടത്തിയ ചര്‍ച്ചാ സമ്മേളനത്തിന്റെ  തലക്കെട്ടില്‍ പോലും തീവ്രവാദം എന്ന പേര് കടന്നുവരാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. “യുവാക്കളുടെ തിരോധാനവും കേരളത്തിന്റെ ആശങ്കയും എന്നായിരുന്നു തലക്കെട്ട്.”

ഈ പരിപാടിയുടെ നോട്ടീസില്‍ പേരുണ്ടായിട്ടും കെ.എം ഷാജി പങ്കെടുത്തില്ല. പങ്കെടുത്ത എം.കെ മുനീര്‍ ആകട്ടെ ഈ ഐസിസ് റിക്രൂട്ട്‌മെന്റിനെക്കുറിച്ചോ മുജാഹിദുകളുടെ വഴി തെറ്റലിനെക്കുറിച്ചോ പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല.

ഇത്തരം ഘട്ടങ്ങളില്‍ തീവ്രവാദ വിരുദ്ധ പോരാളികളായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചാടിവീഴാറുള്ള ഇരുകൂട്ടരും എവിടെയോ പോയി ഒളിച്ചെന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. ഷാജിയുടേയും മുനീറിന്റെയും സലഫീ പശ്ചാത്തലമാണ് മുജാഹിദുകളിലെ വിശ്വാസ/പ്രയോഗ വ്യതിചലനത്തിനെതിരെ ഇരുവരെയും നിശബ്ദരാക്കിയത് എന്നത് പകല്‍ പോലെ വ്യക്തം.

ഐസിസ് ലീഗിന് സമസ്ത തീര്‍ക്കുന്ന കുരുക്ക്

മുജാഹിദുകള്‍ക്കെതിരെയുള്ള തീവ്രവാദ ആരോപണത്തെ സമുദായത്തെ ഒന്നടങ്കം അണിനിരത്തി പ്രതിരോധിക്കാനുള്ള ശ്രമം ലീഗ് തുടക്കം മുതലേ നടത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയും സമസ്തയും അതിന് തയ്യാറുമായി.
സുന്നികളെ അന്ധവിശ്വാസികളും ജമാഅത്തെ ഇസ്‌ലാമിയെ മതമൗലിക വാദികളുമായി ചിത്രീകരിക്കുന്ന മുജാഹിദുകള്‍ക്ക് പുതിയ സാഹചര്യം സഹിക്കാന്‍ കഴിയുന്നതല്ല.


എ.പി-ഇ.കെ പള്ളിത്തര്‍ക്കങ്ങളില്‍ യു.ഡി.എഫ് കാലത്ത് നീതി കിട്ടിയില്ല എന്ന തോന്നലാണ് സമസ്തക്കുള്ളത്. ആര്യാടന്‍ ഇടപെട്ട് എ.പിക്ക് അനുകൂലമായി പോലീസിനെ ഉപയോഗിച്ചു എന്നാണ് സമസ്തയുടെ ആക്ഷേപം. പള്ളിത്തര്‍ക്കങ്ങളില്‍ പോലീസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് സമസ്ത പിണറായി വിജയന് മുന്നില്‍ വെച്ചിട്ടുള്ള ആവശ്യം.


league-and-mujahid

അതുകൊണ്ടു തന്നെ തീവ്രവാദ ആരോപണം മറ്റാരുടെയെങ്കിലും മേല്‍ ചാര്‍ത്തുകയെന്ന തന്ത്രം പയറ്റാനായിരുന്നു ടി.പി അബ്ദുല്ലക്കോയ മദനിയും മജീദ് സ്വലാഹിയുടെയുമൊക്കെ ശ്രമം.

തുര്‍ക്കിയില്‍ അട്ടിമറി നടത്തിയെന്ന് ആരോപണ വിധേയനായ ഫത്ഹുല്ലാ ഗുലാന്റെ സുഫീധാരയുമായി കേരളത്തിലെ സുന്നി സംഘടനകള്‍ക്ക് വിദ്യാഭ്യാസ ബന്ധങ്ങളുണ്ട്. അത് ചൂണ്ടിക്കാട്ടി സൂഫീ തീവ്രവാദമെന്ന പേരില്‍ കാമ്പയിന്‍ പ്രഖ്യാപിക്കുന്ന തന്ത്രമാണ് ഔദ്യോഗിക മുജാഹിദ് പ്രയോഗിച്ചത്. ഒപ്പം സമസ്തയുടെ പ്രീ സ്‌കൂളുകള്‍ക്കെതിരെയുള്ള പ്രചാരണവും അഴിച്ചുവിട്ടു. ഇതെല്ലാം സമസ്തയെ പ്രകോപിപ്പിച്ചു. സുപ്രഭാതം പത്രത്തില്‍ സലഫികളെ കടന്നാക്രമിക്കുന്ന പരമ്പര അച്ചടിച്ചത് ഈ ഘട്ടത്തിലാണ്. മുസ്ലിം ലീഗിന് ഇതിനിടയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
യൂത്ത് ലീഗും സാഹചര്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങി നില്‍പ്പാണ്.

ഐഎസിന് പിന്നാലെ അമ്പലക്കടവും

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പേജില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫലിക്കെതിരെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമസ്തയുടെ നേതാക്കളെയും ആദര്‍ശത്തെയും അപമാനിച്ച അഷ്‌റഫലിക്കെതിരെ നടപടിയെടുക്കാത്ത ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനോട് ചോദ്യങ്ങളുന്നയിക്കുന്ന പരസ്യ കത്താണിത്.

സി.പി.ഐ.എമ്മുമായും സര്‍ക്കാരുമായും വ്യക്തമായ ആശയവിനിമയം നടത്തുന്ന സമസ്തയുടെ പുതുതലമുറ നേതാക്കളെ കുരുക്കാന്‍ ലീഗ് തന്ത്രങ്ങള്‍ പയറ്റുന്നത് മുന്നില്‍ കണ്ടാണ് ഈ പോസ്റ്റ് എന്ന് ബലമായും സംശയിക്കണം.

അടുത്ത പേജില്‍ തുടരുന്നു


ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണിയെ സഹായിക്കുന്ന നിലപാടാണ് എസ്.കെ.എസ്.എസ്.എഫ് സ്വീകരിച്ചത്. മലബാറിലെ പ്രധാനപ്പെട്ട എട്ട് മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ വിജയം ഈ നിലപാടിന്റെ കൂടി ഭാഗമായി വേണം കാണാന്‍ .അത് സി.പി.ഐ.എം വിലയിരുത്തിയിട്ടുമുണ്ട്.


pinarayi

സമസ്തയുടെ സി.പി.ഐ.എം ബന്ധം

മുസ്‌ലിം ലീഗില്‍ നിന്നും വേറിട്ട അസ്ഥിത്വവും വ്യക്തിത്വവും അന്വേഷിക്കുന്ന സമസ്തയുടെ പുതുതലമുറ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട് ശക്തമയ വിയോജിപ്പുകള്‍ ഇക്കൂട്ടര്‍ക്കുണ്ടെങ്കിലും അത് ഘട്ടം ഘട്ടമായി ശക്തിപ്പെടുത്തുക എന്നതാണ് തന്ത്രം.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണിയെ സഹായിക്കുന്ന നിലപാടാണ് എസ്.കെ.എസ്.എസ്.എഫ് സ്വീകരിച്ചത്. മലബാറിലെ പ്രധാനപ്പെട്ട എട്ട് മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ വിജയം ഈ നിലപാടിന്റെ കൂടി ഭാഗമായി വേണം കാണാന്‍ .അത് സി.പി.ഐ.എം വിലയിരുത്തിയിട്ടുമുണ്ട്.

കൂത്തുപറമ്പ്, കണ്ണൂര്‍, കല്‍പ്പറ്റ, മാനന്തവാടി, വടകര, നിലമ്പൂര്‍, പട്ടാമ്പി, കുന്നംകുളം മണ്ഡലങ്ങളിലാണ്  എസ്.കെ.എസ്.എസ്.എഫ് ഇടതുപക്ഷത്തെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടെടുത്തത്.

വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സമസ്തയുടെ പുതുതലമുറ നേതാക്കള്‍ പദ്ധതി തയ്യാറാക്കിയത്.

എ.പി-ഇ.കെ പള്ളിത്തര്‍ക്കങ്ങളില്‍ യു.ഡി.എഫ് കാലത്ത് നീതി കിട്ടിയില്ല എന്ന തോന്നലാണ് സമസ്തക്കുള്ളത്. ആര്യാടന്‍ ഇടപെട്ട് എ.പിക്ക് അനുകൂലമായി പോലീസിനെ ഉപയോഗിച്ചു എന്നാണ് സമസ്തയുടെ ആക്ഷേപം. പള്ളിത്തര്‍ക്കങ്ങളില്‍ പോലീസ് നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന ആവശ്യമാണ് സമസ്ത പിണറായി വിജയന് മുന്നില്‍ വെച്ചിട്ടുള്ള ആവശ്യം.


എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പേജില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫലിക്കെതിരെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമസ്തയുടെ നേതാക്കളെയും ആദര്‍ശത്തെയും അപമാനിച്ച അഷ്‌റഫലിക്കെതിരെ നടപടിയെടുക്കാത്ത ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനോട് ചോദ്യങ്ങളുന്നയിക്കുന്ന പരസ്യ കത്താണിത്.


hameed-faisi-ambalakkadav

മലപ്പുറം-വയനാട് ജില്ലകളില്‍ ഇതിനകം നടന്ന തര്‍ക്കങ്ങളില്‍ പോലീസ് സമസ്തയെ കൂടി വിശ്വാസത്തിലെടുത്താണ് നടപടിയെടുത്തത്.

വാഴക്കാട്ടെ ഒരു പള്ളിത്തര്‍ക്കം സി.പി.ഐ.എം മധ്യസ്ഥതയില്‍ പരിഹരിക്കുകയും ചെയ്തു. സര്‍ക്കാറിനെതിരെ സമസ്തയെ സമര രംഗത്തിറക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ ശ്രമങ്ങളെല്ലാം പൊളിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധവും വേണ്ടതില്ലെന്നാണ് സമസ്തയുടെ ഉന്നത തല യോഗം തീരുമാനിച്ചിട്ടുള്ളത്.

പ്രാദേശിക ഘടകങ്ങള്‍ ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെങ്കില്‍ അനുമതി വാങ്ങിയിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

ബാഹ്യവും ആഭ്യന്തരവുമായ പ്രതിസന്ധി

സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിക്കാനും സമുദായത്തെ ഒന്നിപ്പിച്ച് കൂടെ നിര്‍ത്താനും ലീഗിന് കഴിയുന്നില്ല എന്നതാണ് ലീഗ് നേരിടുന്ന ബാഹ്യവും ആഭ്യന്തരവുമായ പ്രതിസന്ധി. ലീഗിന്റെ രാഷ്ട്രീയ കര്‍തൃത്വത്തില്‍ നിന്ന് സമസ്തയുടെ പുതുതലമുറ വഴുതിപ്പോയി എന്നതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം.

പാര്‍ട്ടിയുടെ ബൗദ്ധിക കേന്ദ്രമായ മുജാഹിദുകള്‍ ഛിന്നഭിന്നമാകുകയും അക്കൂട്ടരില്‍ നിന്ന് ആത്യന്തിക വാദികളുണ്ടാകുന്നു എന്നത് മറ്റൊരു പ്രശ്‌നം.

മുസ്‌ലിം ലീഗ് നേരിടുന്ന ഈ അസാധാരണ സാഹചര്യം ഏതു തരത്തിലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നത് പ്രവചനാതീതമാണ്.

samastha