ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബയുടേയുംപാക് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റേയും(ഐ.എസ്.ഐ) പങ്ക് സ്ഥിരീകരിച്ച് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.
ഐ.എസ്.ഐ സഹായത്തോടെയാണ് മുംബൈ ഭീകരാക്രമണം നടത്തിയതെന്നാണ് ഹെഡ്‌ലിയുടെ മൊഴി. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഐ.എസ്.ഐ തനിക്ക പണം നല്‍കിയെന്നും ഹെഡ്‌ലി പറയുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥരാണ് തനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ തന്നതെന്നും ഹെ്ഡ്‌ലി പറയുന്നു.
ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യ ഗേറ്റ്, ദല്‍ഹിയിലെ സി.ബി.ഐ ഓഫീസ് എന്നിവയുടെ ചിത്രങ്ങളായിരുന്നു എടുത്തു കൊടുത്തത്. 2008 ലെ മുംബൈ തീവ്രവാദ ആക്രമണത്തിന് പാക് സര്‍ക്കാരിന്റെ എല്ലാ സഹായവും ലഭിച്ചിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തുന്നു.
2008 ലെ ഭീകരാക്രമണ കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഐ.എസ്.ഐ ചീഫായിരുന്ന സുജ പാഷ ലഷ്‌കര്‍ തീവ്രവാദിയായ സക്കീര്‍ റഹ്മാനെ കണ്ടിരുന്നെന്നും ഹെഡ്‌ലി വെളിപ്പെടുത്തുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഡേവിഡ് ഹെഡ്‌ലിയെ മുംബൈ കോടതി മാപ്പുസാക്ഷിയാക്കി അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു.
ഹെഡ്‌ലി കുറ്റമേറ്റത് മുഖവിലക്കെടുത്താണ് മാപ്പുസാക്ഷിയാക്കാന്‍ കോടതി തീരുമാനിച്ചത്.
വീഡിയോ കോണ്‍ഫറന്‌സ് വഴിയാണ് കോടതിയില്‍ ഹെഡ്‌ലി ഹാജരായത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഹെഡ്‌ലി.
അമേരിക്കല്‍ പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ പ്രധാന പങ്കാളി യാണെന്ന് അറസ്റ്റിലായ ഉടനെ യു.എസ്. പോലീസിനോട് സമ്മതിച്ചിരുന്നു.
ഭീകരാക്രമണത്തിനു കളമൊരുക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നല്‍കിയതും ഹെഡ്‌ലിയാണ്. യു.എസ്.പാകിസ്താനി ബന്ധങ്ങളുള്ള ഹെഡ്‌ലി ഇതിനായി പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.