| Thursday, 11th February 2016, 10:59 am

ഇശ്രത്ത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയെന്ന് ഹെഡ്‌ലിയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  2004ല്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌കറെ ത്വയ്ബ അംഗമായിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. അബ്ദുല്‍ റഹ്മാന്‍ ലഖ്‌വിയെന്ന ലഷ്‌കര്‍ ഭീകരാനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹെഡ്‌ലി മൊഴി നല്‍കി. അബു ഐമന്‍ മസറിനായിരുന്നു ലഷകറിലെ വനിതാവിഭാഗത്തിന്റെ ചുമതലയെന്നും ഹെഡ്‌ലി പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുംബൈ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്.

2004 ജൂണിലാണ് മലയാളിയായ പ്രണേഷ് കുമാറിനൊപ്പം ഇസ്രത്ത് ജഹാന്‍ ഗുജറാത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ഭീകരരാണെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കൊലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയിരുന്നു.കേസില്‍ കുറ്റാരോപിതരായ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു.

പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്നും തനിക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഹെഡ്‌ലി മൊഴിനല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more