| Wednesday, 31st March 2021, 12:44 pm

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു.
ഇതോടെ മുഴുവന്‍ പ്രതികളും കേസില്‍നിന്ന് മോചിതരായി.

ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജി.എസ്. സിംഗാള്‍, റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്ഥന്‍ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സി.ബി.ഐ പ്രത്യേക കോടതി വെറുതെവിട്ടത്.

കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സി.ബി.ഐ. അപ്പീല്‍ നല്‍കിയിരുന്നില്ല, ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടത്.

2004 ജൂണിലാണ് മലയാളിയായ പ്രാണേഷ് പിള്ള ,അംജാദ് അലി റാണ, സീഷന്‍ ജോഹര്‍, ഇസ്രത്ത് ജഹാന്‍ എന്നിവരെ അഹമ്മദാബാദില്‍വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. നാലുപേരും ലഷ്‌കര്‍-ഇ-തൊയിബ ഭീകരരാണെന്നും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നുമായിരുന്നു പൊലീസ് അവകാശപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Ishrat Jahan ‘fake’ encounter case: CBI court discharges last three accused

We use cookies to give you the best possible experience. Learn more