ഇന്ത്യന്‍ ബൗളിങ്ങ് നിരയില്‍ പരിചയ സമ്പന്നനായ പേസ് ബൗളറാണ് ഇഷാന്ത് ശര്‍മ.
ബുധനാഴ്ച ഐ.പി.എല്ലില്‍ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ഇഷാന്ത് ശര്‍മയുടെ പ്രകടനം ദല്‍ഹിയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. 131 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന് 125 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറില്‍ മിന്നും ബൗളിങ്ങ് പ്രകടനമാണ് ഇഷാന്ത് ശര്‍മ ദല്‍ഹിക്കായി
കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുമെന്ന് തോന്നിച്ച മത്സരം ഇഷാന്തിലൂടെ ദല്‍ഹി സ്വന്തമാക്കുകയായിരുന്നു. ഇരുപതാം ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനെ ഇഷാന്ത് ശര്‍മ ആറ് റണ്‍സിന് ഒതുക്കുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ പ്രാരംഭ ഘട്ടത്തില്‍ ദല്‍ഹി ഇഷാന്തിനെ ഉപയോഗിച്ചിരുന്നില്ല.
ഇപ്പോള്‍ ദല്‍ഹി നിരയില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിയുന്ന ബൗളറാണ് ഇഷാന്ത്. കളിച്ച നാല് കളികളില്‍ നിന്ന് ഓവറിന് 6.5 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് താരം ഇതുവരെ വീഴ്ത്തിയത്.
We celebrate our Indian batters like anything all the time.
Today is the day to celebrate our champion bowlers, Mohammed Shami & Ishant Sharma.
The game was blessed! pic.twitter.com/c92FPiTnTK
— Rahul Sharma (@CricFnatic) May 2, 2023