| Wednesday, 9th May 2018, 11:28 pm

തിരിഞ്ഞും മറിഞ്ഞും ഇഷാന്റെ മിന്നും പ്രകടനം; യാദവിന്റെ ഒരോവറില്‍ ഇഷാന്‍ പറത്തിയത് നാല് സിക്സ് (വീഡിയോ)

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍കത്ത: ഐ.പി.എല്ലില്‍ കൊല്‍കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇഷാന്‍ കിഷന് ഒരോവറില്‍ പറത്തിയത് 4 സിക്സുകള്‍. യാദവ് എറിഞ്ഞ ഓവറിലാണ് താരം മനോഹരമായ ഷോട്ടുകളിലൂടെ പന്ത് ഗാലറി കടത്തിയത്. 17 ബോളുകളില്‍ നിന്നായിരുന്നു ഇഷാന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനം. 62 റണ്‍സെടുത്ത താരം സുനില്‍ നരൈന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. 6 സിക്‌സും 5 ഫോറുമുള്‍പ്പടെയാണ് യുവതാരത്തിന്റെ ഇന്നിംഗ്‌സ്.

തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് കൊല്‍ക്കത്തയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടുകയായിരുന്നു. അര്‍ദ്ധശതകം നേടിയ ഇഷാന്‍ കിഷന്റെയും അവസാന ഓവറില്‍ ആഞ്ഞടിച്ച കട്ടിംഗിന്റെയും മികവിലാണ് മുംബൈ കൂറ്റന്‍സ്‌കോര്‍ സ്വന്തമാക്കിയത്. 6 സിക്സും 5 ഫോറുമുള്‍പ്പടെയാണ് ഇഷാന്‍ കിഷന്‍ 62 റണ്‍സ് സ്വന്തമാക്കിയത്.

മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 36 ഉം , നായകന്‍ രോഹിത്ത് ശര്‍മ 36 ഉം, പാണ്ഡ്യ 19 ഉം,കട്ടിംഗ് 24 ഉം ,ലൂയിസ് 18 റണ്‍സും നേടി.

പിയൂഷ് ചൗള എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. പിയൂഷ് ചൗള മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരൈനും ടോം കുറനും പ്രസിദ്ധും ഓരോ വിക്കറ്റ് നേടി.

10 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ആറു തോല്‍വിയുമടക്കം എട്ടു പോയിന്റുമായി മുംബൈ അഞ്ചാംസ്ഥാനത്താണ്. രണ്ടു പോയിന്റ് മുകളിലായി കൊല്‍ക്കത്തയാണ് തൊട്ടു മുകളിലുള്ളത്. കെകെആറിനെ അവരുടെ മൈതാനത്ത് മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ മുംബൈയ്ക്കു നാലാംസ്ഥാനത്തക്കു മുന്നേറാം. പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയ്ക്കും വിജയിച്ചേ പറ്റു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more