ഇന്ത്യയുടെ യങ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. അടുത്തിടെ കഴിഞ്ഞ അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയിലും സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും താരം ടീമില്‍ ഇല്ലായിരുന്നു. എന്നാല്‍ താരത്തെ പരമ്പരയില്‍ എടുക്കാത്തതില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡ് അറിയിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് പങ്കെടുക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തണമെന്നും തുടര്‍ന്ന് സെലക്ഷന് വരണമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു.
Cricbuzz ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി കിഷന്‍ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലായിരുന്നു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുണാലും ഇഷാനൊപ്പം പരിശീലനത്തിലാണ്. നിലവില്‍ ഐ.പി.എല്ലില്‍ തിരിച്ച് വരാനൊരുങ്ങുകയാണ് പാണ്ഡ്യ.
2023 ലോകകപ്പിന് ശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് കിഷന്‍ അവസാനമായി കളിച്ചത്. പരമ്പരയിലെ അവസാന ടി20യില്‍ അഞ്ച് പന്തില്‍ പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. കിഷന്‍ ഇന്ത്യയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തെങ്കിലും ഇടവേള ആവശ്യപ്പെടുകയായിരുന്നു.
നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. പകരം ശ്രീകര്‍ ഭരത് വിക്കറ്റ് കീപ്പര്‍-ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ താരം ലക്ഷ്യം വെക്കുന്നത് ഐ.പി.എല്‍ ഏറെക്കുറെ വ്യക്തമാണ്. രാഹുല്‍ ദ്രാവിഡ് നിരന്തരമായി കാര്യങ്ങല്‍ സൂചിപ്പിച്ചിട്ടും കിഷന്‍ രഞ്ജിയില്‍ നിന്നും മാറി നില്‍ക്കുകയാണ്.
Content Highlight: Ishan Kishan in training with Hardik Pandya