| Friday, 12th January 2024, 1:45 pm

രാഹുല്‍ ദ്രാവിഡ് പറഞ്ഞതും ഇഷാന്‍ കിഷന്‍ കേട്ടില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ യങ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. അഫ്ഗാനിസ്ഥാനുമായുള്ള മത്സരപരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിച്ചിട്ടില്ലായിരുന്നു. ഇതേത്തുടര്‍ന്നു നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന റിപ്പോര്‍ട്ടുകളില്‍ മാനസിക ക്ഷീണം കാരണം ഇഷാന്‍ കിഷന്‍ ഒരു ഇടവേള ആവശ്യപ്പെട്ടിരുന്നു. പക്ഷേ താരം ധോണിയുടെ കൂടെ ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പത്രസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. മറ്റു കാരണങ്ങളൊന്നുമില്ലെന്ന് ദ്രാവിഡ് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ താരത്തിന് അടുത്തതായി നടക്കാനുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തണമെന്നും സൂചിപ്പിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന ടീമിനായി കളിക്കുന്നതിന് താരം ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

‘ഞങ്ങള്‍ക്ക് അവനെ കുറിച്ച് ഒരു വിവരവുമില്ല, അദ്ദേഹം ഞങ്ങളോട് പറയുമ്പോള്‍ എല്ലാം അദ്ദേഹം നേരിട്ട് പ്ലെയിങ് ഇളവനിലേക് വരുകയായിരുന്നു,’ദേഭാശിഷ് ചക്രവര്‍ത്തി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

മുമ്പ് വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് അച്ചടക്ക നടപടിയെ തുടര്‍ന്നാണ് കിഷനെ ടീമില്‍ നിന്നും പുറത്താക്കിയതെന്നാണ്.

Content Highlight: Ishan Kishan did not listen to what Rahul Dravid said

We use cookies to give you the best possible experience. Learn more