|

നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള ആ മലയാള നടന്റെ വളര്‍ച്ച മോഹിപ്പിക്കുന്നത്; അവന്റെ അനായാസമായ അഭിനയം നോക്കിനിന്നുപോകും: ഇഷ തല്‍വാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2021 ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ആയിഷയായി ഇഷ പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും തിരക്കുള്ള അഭിനേത്രിയാണ് ഇഷ തല്‍വാര്‍.

നിവിന്റെ വളര്‍ച്ച നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. ഒരു നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള മോഹിപ്പിക്കുന്ന വളര്‍ച്ചയാണത് –  ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച നിവിന്‍ പോളിയെ കുറിച്ച് സംസാരിക്കുകയാണ് ഇഷ തല്‍വാര്‍. നിവിന്‍ പോളി എന്ന ഭാഗ്യതാരത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും നിവിന്റെ വളര്‍ച്ച നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഒരു നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള മോഹിപ്പിക്കുന്ന വളര്‍ച്ചയാണ് അതെന്നും ഇഷ തല്‍വാര്‍ പറയുന്നു.

സൗഹൃദ സംഘം വളര്‍ത്തുന്ന ഇന്‍ഡസ്ട്രിയാണ് സിനിമയെന്നും ഓരോ സിനിമകളും കുറെ സുഹൃത്തുക്കളെ സമ്മാനിക്കുമെന്നും ഇഷ പറഞ്ഞു. നസ്രിയ, പാര്‍വതി, റിമ എന്നിവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്നും കൂട്ടത്തിലെ രസികത്തി റിമ കല്ലിങ്കല്‍ ആണെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.

‘നിവിന്‍ പോളി എന്ന ഭാഗ്യതാരത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. നിവിന്റെ വളര്‍ച്ച നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ഏറെ സന്തോഷിച്ചിട്ടുണ്ട്. ഒരു നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള മോഹിപ്പിക്കുന്ന വളര്‍ച്ചയാണത്.

കഠിനാധ്വാനം ചെയ്താല്‍ വളര്‍ച്ച നമുക്ക് പുറകില്‍ തന്നെയുണ്ടെന്ന് നിവിന്‍ നമ്മളെ പഠിപ്പിച്ചു

കഠിനാധ്വാനം ചെയ്താല്‍ വളര്‍ച്ച നമുക്ക് പുറകില്‍ തന്നെയുണ്ടെന്ന് നിവിന്‍ നമ്മളെ പഠിപ്പിച്ചു. ഇന്ന് നിവിന്‍ സുരക്ഷിതനാണ്. അവന്റെ അനായാസമായ അഭിനയം നോക്കിനിന്നുപോകും. അന്നും ഇന്നും അത് ഞാന്‍ ആസ്വദിക്കാറുണ്ട്.

സൗഹൃദ സംഘം വളര്‍ത്തുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ. ഓരോ സിനിമകളും കുറെ സുഹൃത്തുക്കളെ സമ്മാനിക്കും. നസ്രിയ, പാര്‍വതി, റിമ എന്നിവരാണ് എന്റെ അടുത്ത കൂട്ടുകാര്‍. ആ കൂട്ടത്തില്‍ ഏറെ രസികത്തിയാണ് റിമ കല്ലിങ്കല്‍,’ ഇഷ തല്‍വാര്‍ പറയുന്നു.

Content Highlight: Isha Talwar talks about Nivin Pauly

Latest Stories