Movie Day
തട്ടത്തിന്‍ മറയത്തെ പ്രണയികള്‍ വീണ്ടും എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jan 07, 07:24 am
Monday, 7th January 2013, 12:54 pm

തട്ടത്തിന്‍ മറയത്തെ പ്രണയ ജോഡികള്‍ വീണ്ടുമെത്തുന്നു. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടുമെത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദാണ് ചിത്രം നിര്‍മിക്കുന്നത്.[]

അഞ്ച് സംവിധായകരുടെ അഞ്ച് വ്യത്യസ്ത കഥകളാണ് അഞ്ച് സുന്ദരികള്‍ പറയുന്നത്. ചിത്രത്തില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് നിവിനും ഇഷ തല്‍വാറും എത്തുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ട് പേര്‍ അവിചാരിതമായി കാണുകയും തുടര്‍ന്ന് പ്രണയത്തിലാകുന്നതുമാണ് ചിത്രം പറയുന്നത്.

അമല്‍ നീരദ്,  അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജി ഖാലിദ് എന്നിവരാണ് അഞ്ച് പ്രണയ കഥകളുമായി എത്തുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ഇതിന് മുമ്പ് നിര്‍മിച്ച ചിത്രം.