കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഹാക്കര്‍മാരുടെ സംഘമായ കേരള സൈബര്‍ വാരിയേഴ്‌സിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പെണ്‍കുട്ടി രംഗത്ത്. പാകിസ്താന്റെ നിരവധി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത സംഘത്തിലെ ചിലരുടെ “ആങ്ങള കളിക്കലി”നെതിരെയാണ് ഇഷ ഇഷിക എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇഷയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.
സംഘത്തിലെ ഒരാളുടെ സദാചാര പൊലീസിംഗ് ശ്രമങ്ങളാണ് ഇഷ തുറന്ന് കാണിക്കുന്നത്. ആര്‍ത്തവം, രതി, ചുംബനം തുടങ്ങിയവയെ കുറിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും അവ നീക്കം ചെയ്യണമെന്നും പറഞ്ഞ് മുന്‍ സഹപാഠി കൂടിയായ ഒരാള്‍ ഇഷയുടെ ഇന്‍ബോക്‌സില്‍ എത്തുകയായിരുന്നു.
ഇത്തരം പോസ്റ്റുകള്‍ പെണ്‍കുട്ടികളെ അപകടത്തില്‍ ചാടിക്കുമെന്ന് പറഞ്ഞ ഇയാള്‍ സൈബര്‍ വാരിയേഴ്‌സിനെ പറ്റി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ലിങ്കും ഇഷയ്ക്ക് അയച്ചു കൊടുത്തു.
എന്നാല്‍ “ആങ്ങള” ചമയുന്ന സൈബര്‍ വാരിയേഴ്‌സിന്റെ ഒരു സഹായവും തനിക്ക് വേണ്ടെന്നാണ് ഇഷ പറയുന്നത്. ഇന്‍ബോക്‌സില്‍ എത്തിയ മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഇഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇഷ ഇഷികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
feeling ആങ്ങള സംരക്ഷകര്‍ ഇറങ്ങീട്ടുണ്ടേയ്..
അറ്റെന്‍ഷന്‍ പ്ലീസ് ,
കേരള സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ചാണ് പറയാന്‍ പോകുന്നത് .രണ്ടു ദിവസം മുന്‍പ് ഇന്‍ബോക്‌സില്‍ ഒരു മെസേജ് വരും വരെ ഞാനീ ടൈപ്പ് മാരണങ്ങളെക്കുറിച്ച് കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല.
രണ്ടു ദിവസം മുന്‍പ് എന്റെ ഒരു സ്‌കൂള്‍മേറ്റ് എനിക്ക് മെസേജ് അയക്കുകയും അയാള്‍ കേരള സൈബര്‍ വാരിയേഴ്‌സെന്ന രക്ഷകരുടെ കൂട്ടായ്മയില്‍ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ,അവരുടെ രക്ഷാപ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി കൈരളിയില്‍ വന്ന ഒരു വാര്‍ത്തയുടെ യൂറ്റിയൂബ് ലിങ്ക് അയച്ചുതരുകയും ,അവരെപ്പറ്റി അവര്‍ തന്നെ എഴുതിയപോസ്റ്റ് ന്റെ ലിങ്ക് അയച്ച് തരികയും ചെയ്തു.
ചില പാക് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഇന്ത്യയെ രക്ഷിച്ചതും, നാട്ടിലേ ചില പെണ്‍കുട്ടികളെ അവരുടെ ഉപദ്രവകാരികളായ കാമുകന്‍മാരുടെ കയ്യില്‍ നിന്ന് രക്ഷിച്ചതുമൊക്കെയാണ് കൈരളി ന്യൂസ് ലിങ്ക്.
ഈ പാക്കിസ്ഥാന്റെ കയ്യില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക, കാമുകന്റെ കയ്യില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കുക, ഇതല്ലാതെ മറ്റ് രക്ഷാ പ്രവര്‍ത്തനത്തിനൊന്നും ഇവറ്റകള്‍ക്ക് താല്‍പര്യമില്ലേ ആവോ..
ആ, അതെന്തേലും ആവട്ടെ. രക്ഷകന്മാരുടെ പേഴ്‌സണല്‍ കാര്യമല്ലേ, നമ്മളിടപെടണ്ട..
ആ.. വേറെയുമുണ്ട്. ഇവര്‍ പിടിക്കുന്ന കാമുകന്മാരെക്കൊണ്ട് റോഡില്‍ അലഞ്ഞ് തിരിയുന്ന വൃദ്ധജനങ്ങള്‍ക്ക് നിര്‍ബന്ധപൂര്‍വം ഭക്ഷണം നല്‍കിച്ച്, അതിന്റെ ഫോട്ടോ സെന്റ് ചെയ്യിക്കും പോലും.
Don”t Miss: കണ്ണൂര്‍ കൊലപാതകം പകരത്തിന് പകരം; ഇരു വിഭാഗത്തിനും തുല്യ പങ്കാളിത്തമെന്നും ഗവര്‍ണര്‍
പാവങ്ങള്‍ ഒരു പൊതിച്ചോറിന് മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമായിരിക്കും. ഈശ്വരാ… ഈ നാട്ടില്‍ പാവങ്ങള്‍ തീര്‍ന്ന് പോയാല്‍ ഈ കുഞ്ഞുങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തുമോ എന്തോ.
ഉം കാര്യത്തിലേക്ക് വരാം.ഞാന്‍ നേരത്തെ പറഞ്ഞ എന്റെ സ്‌കൂള്‍മേറ്റായ രക്ഷകന്‍ പറഞ്ഞു “നാശത്തിലേക്കാണ് നിന്റെ പോക്ക്, നിന്നെയും വേണമെങ്കില്‍ ഞാനും എന്റെ ആളുകളും ചേര്‍ന്ന് രക്ഷപ്പെടുത്താം.
പകച്ചു പോയെന്റെ ബാല്യം..
ഈശ്വരാ.. ഇനി ഞാന്‍ അറിയാതെ ഞാന്‍ വല്ല അവിഹിതത്തിലും ചെന്ന് പെട്ടുവോ. ഒരു പാട് വട്ടം ചോദിച്ചപ്പോഴാണ് നമ്മുടെ രക്ഷകന്‍ കാര്യം വെളിപ്പെടുത്തുന്നത്. ഞാന്‍ ഒരു വര്‍ഷം മുന്‍പൊക്കെ പോസ്റ്റ് ചെയ്ത പൈങ്കിളി പ്രേമ പോസ്റ്റുകള്‍ മുതല്‍ ഞാന്‍ എപ്പോഴൊക്കെയോ രതിയേ കുറിച്ചും ആര്‍ത്തവത്തേ കുറിച്ചും എഴുതിയത്,ഞാന്‍ മുന്‍പ് പോസ്റ്റ് ചെയ്ത പല വര്‍ണങ്ങളിലുള്ള മെന്‍സസ് പാഡുകളുടെ ഫോട്ടോ.. ഇതൊക്കെ പെണ്‍കുട്ടികളെ അപകടത്തില്‍ കൊണ്ട് ചാടിക്കുമത്രെ..
ഹൊ, ചിരിച്ചെന്റെ നട്ടെല്ലുളുക്കി…
ബഹുമാനപ്പെട്ട കേരള സൈബര്‍ വാരിയേഴ്‌സിന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി. പക്ഷെ ഇനിയിവിടെ കിടന്ന് അലമ്പി നാറ്റിക്കാതെ ഇറങ്ങിക്കോണം ഈ അങ്കത്തട്ടിന്ന്., ഈ കൊട്ടാരവളപ്പിന്ന്… ഈ ടെറിട്ടറീന്ന്..
ഞാനെന്റെ കാമുകന് എന്റെ ഫോട്ടോകള്‍ അയച്ച് പോയോന്നും മറ്റും അന്വേഷിക്കണ വാരിയേഴ്‌സിനോടും എന്റെ രക്ഷക അഭ്യുദയകാംഷികളോടും അങ്ങനെ ഇനി സംഭവിച്ച് പോയാല്‍ തന്നെ അവന്റെ കയ്യിന്ന് ലീക്കായി അത് കണ്ട് വല്ലവന്റേയും ദാരിദ്ര്യം മാറുവാണേല്‍ അതൊരു പുണ്യ പ്രവര്‍ത്തിയായി കണക്കാക്കും ഞാന്‍…
ഗെറ്റ് ഔട്ട് ഹൗസ്..
ഇസ്തം.. ഉമ്മകള്‍…
എന്ന് രക്ഷകന്റെ ആവിശ്യമില്ലാത്ത ഒരു പെണ്‍കുട്ടി..
തേങ്ക്യു..