| Friday, 24th January 2014, 12:54 pm

ബജറ്റിലുള്ളത് പൊള്ളയായ വാഗ്ദാനങ്ങള്‍: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് തോമസ് ഐസക്ക്.

സാമ്പത്തിക പ്രതിസന്ധി മറിച്ചുവെക്കാനുള്ള തന്ത്രമായിരുന്നു ബജറ്റെന്നും തോമസ് ഐസക്ക് പറഞ്ഞു.

പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളത്. വരുമാനത്തില്‍ 4000 കോടിയുടെ കുറവുണ്ടായെന്നും തോമസ് ഐസക് പറഞ്ഞു.

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റവന്യൂ കമ്മി 0.9 ശതമാനമാക്കുമെന്നായിരുന്ന കഴിഞ്ഞ തവണത്തെ പ്രഖ്യാപനം.

എന്നാല്‍ ഇത്തവണ ഇത് 2.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

ധനമന്ത്രി കണക്കുകളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. സംസ്ഥാനത്ത് റവന്യൂ കമ്മി മൂന്നിരട്ടി കൂടി. വരുമാനത്തില്‍ നാലായിരം കോടി രൂപയുടെ കുറവും വന്നിട്ടുണ്ട്.

ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കാനെ ഉപകരിക്കുകയുള്ളൂവെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കാര്‍ഷിക മേഖലയോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെയും വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണിതെന്നും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ഈ ബജറ്റ് തിരിച്ചടിയാകുന്നതെന്നും സാമ്പത്തിക കാര്യ വിദഗ്ധന്‍ ഡോക്ടര്‍ അജിത് കുമാര്‍ പറഞ്ഞു.

ആരോഗ്യ മേഖലയ്ക്കും ബജറ്റില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ സെല്ലുകള്‍ തുടങ്ങാനുള്ള തീരുമാനം പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more