2023 ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തകര്‍ത്തടിച്ചതോടെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിച്ചിരുന്നു.
എയര്‍പ്പോര്‍ട്ടില്‍ വെച്ച് ആരാധകരിലൊരാള്‍ രോഹിത് ശര്‍മയോട് ലോകപ്പിനെ കുറിച്ചുള്ള ചോദ്യമുന്നയിക്കുകയും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘ഈ ലോകകപ്പ് നമുക്കുള്ളതല്ലേ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഇനിയും സമയമുണ്ട്’ എന്ന് പറഞ്ഞ് രോഹിത് ചെറുപുഞ്ചിരിയോടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.
Abhi time hai😂😂#rohitsharma #viratkohli pic.twitter.com/xwch4dWllx
— 𝙒𝙧𝙤𝙜𝙣🥂 (@wrogn_edits) November 3, 2023
2023 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വന്‍ വിജയം നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത് ടോട്ടല്‍ എന്ന മോശം റെക്കോഡും തലയില്‍ പേറിയാണ് വന്‍ തോല്‍വിയില്‍ തലകുനിച്ചുനിന്നത്.
India looks to continue winning run as they face South Africa in top of the table clash in Kolkata#WorldCup2023 #INDvsSA @ITGDsports https://t.co/MENYv576EY
— IndiaToday (@IndiaToday) November 4, 2023
KL Rahul has been appointed has vice captain of India in the World Cup.
So Captain Rohit Sharma and VC KL Rahul duo is back for India. pic.twitter.com/XNcuw1NLUB
— Vishal. (@SPORTYVISHAL) November 4, 2023
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം 300+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്നത്. ഓസ്ട്രേലിയയാണ് ഇതിന് മുമ്പ് 300+ റണ്‍സിന്റെ മാര്‍ജിനില്‍ ഒരു ലോകകപ്പ് മത്സരം വിജയിച്ചത്. ഈ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെയായിരുന്നു ഓസീസിന്റെ പടുകൂറ്റന്‍ വിജയം.
Content Highlights: Is World Cup Ours? Rohit Sharma replies to his fan