ഫ്ലോറൻസ്: ഈ ചിത്രങ്ങൾ കണ്ട് ഏതെങ്കിലും വിചിത്ര ഫോട്ടോയായോ ഡിജിറ്റൽ പെയിന്റിംഗായോ തോന്നിയാൽ കുറ്റം പറയാനാകില്ല. അങ്ങനെയല്ലാതെ ഇത് സാധിക്കില്ല എന്ന തോന്നലാകും ഈ ചിത്രങ്ങൾ നൽകുക. എന്നാൽ ഇത് ഏതെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തവയല്ല. ഇതെല്ലാം യഥാർത്ഥമാണ്. മെയ്ക്കപ്പിലെ പുത്തൻ സങ്കേതങ്ങൾ ഉപയോഗിച്ച് ഇറ്റലിക്കാരനായ ലുക്കാ ലുച്ചേ ആണ് ഈ രൂപങ്ങൾ ഡിസൈൻ ചെയ്തെടുത്തത്. തന്റെ മുഖം തന്നെയാണ് ലൂച്ചേ ഇതിനായി ഉപയോഗിക്കുന്നത്
ലൂച്ചേ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴിയാണ് താൻ ഡിസൈൻ ചെയ്തെടുത്ത രൂപങ്ങൾ പ്രചരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് രണ്ടര ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ലൂച്ചേ സ്വന്തമാക്കിയത്. മാത്രമല്ല ലൂച്ചേയുടെ ഒരു പോസ്റ്റിനും ആയിരത്തിൽപരം കമന്റുകളും “ഹാർട്ടുകളു”മാന് ലഭിക്കുന്നത്. കുറ്റം പറയാനാകില്ല. കാരണം, ഞെട്ടിക്കുന്നതാണ് ലൂച്ചേയുടെ സൃഷ്ടികൾ.
സാംസ്കാരിക, കലാപര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന “മൈ മോഡേൺ മെറ്റ്” എന്ന സൈറ്റിലെ വിവരപ്രകാരം, ലൂച്ചേ മെയ്ക്കപ്പ് കൊണ്ട് ആൾക്കാരെ ഞെട്ടിക്കുന്ന “പരിപാടി തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. 2014 മുതലാണ് ഇയാളുടെ സൃഷ്ടികൾ പുറത്ത് വരുന്നത്. തന്റെ കൈകൾ ക്യാൻവാസാക്കിയാണ് ലൂച്ചേ തന്റെ കലാപ്രവർത്തനം ആരംഭിക്കുന്നത്. കൈയ്യുടെ ഏതാനും ഭാഗങ്ങൾ മുറിച്ച് മാറ്റപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കുന്നതായിരുന്നു ലൂച്ചേ ആദ്യ സൃഷ്ടികൾ.
കാലക്രമേണ, മുഖം വക്രീകരിക്കുന്ന രീതിയിൽ ഇയാൾ സ്വന്തം മുഖം തന്നെ ക്യാൻവാസാക്കി തുടങ്ങി. അന്നുമുതൽ ലൂച്ചേയുടെ സൃഷ്ടികളുടെ രഹസ്യം എന്താണെന്ന് പിടികിട്ടാത്തെ തല ചൊറിഞ്ഞിരിക്കുകയാണ് ആരാധകർ. “ഇത് മാജിക്കാണോ” എന്നാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്.
Also Read പൈലറ്റ് പ്രൊജക്ട് കഴിഞ്ഞു, ഇനി യഥാര്‍ത്ഥ പദ്ധതിക്കുള്ള സമയം; ഗൂഢ പരാമര്‍ശവുമായി നരേന്ദ്ര മോദി
ഏതായാലും തന്റെ സൃഷ്ടികൾ ആവർധകർ എറ്റെടുക്കുന്നതിൽ ഏറെ സന്തോഷവാനാണ് ലൂച്ചേ. ആരാധകർ തലപുകയ്ക്കുന്നതിൽ താൻ സന്തോഷവാനാണെന്നും, അത് തന്റെ സൃഷ്ടിയെക്കുറിച്ച് അഭിമാനിക്കാൻ വക നൽകുന്നുവെന്നും ലൂച്ചേ പറയുന്നു.
ലൂച്ചേയുടെ സൃഷ്ടികളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.