കൊച്ചി: പലതരത്തില്‍ ഉള്ള കാസ്റ്റിംഗ് കോള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ റാപ് സോംഗ് ഉപയോഗിച്ചുള്ള ഒരു കാസ്റ്റിംഗ് കോള്‍ ഇതാദ്യമായിട്ടായിരിക്കും. അതും മലയാളത്തില്‍.
വികൃതി എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിനായിട്ടുള്ള കാസ്റ്റിംഗ് കോള്‍ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
റിജക്ഷന്‍ റാപ്പ് എന്ന പേരില്‍ റാപ്പ് വീഡിയോ ആയിട്ടാണ് കാസ്റ്റിംഗ് കോള്‍. യഥുവും നിഥിനുമാണ് റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, മധുബാല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഒരിടവേളക്ക് ശേഷം മധുബാല മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സുകുമാര്‍ തെക്കേപ്പാട്ട്, എഡിറ്റര്‍ – സൂരജ് ഇ എസ്, കല – ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോന്‍,
വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. എ.ജെ.ജെ സിനിമാസിന്റെ ബാനറില്‍ ആനന്ദ് ജയരാജ് ജൂനിയറും ജോബിന്‍ ജോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Is this a casting call?;You have never seen a casting call like this before ‘;Anna Ben – Opportunity for newcomers to Madhubala cinema