| Friday, 1st April 2022, 10:30 am

എമ്പുരാനില്‍ ദുല്‍ഖറുണ്ടോ; മറുപടിയുമായി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചതുമുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്.

പൃഥ്വിയും ദുല്‍ഖറും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു അത്തരമൊരു പ്രവചനത്തിലേക്ക് ചിലരെയെങ്കിലും എത്തിച്ചത്. ബ്രോ ഡാഡി ഉള്‍പ്പെടെയുള്ള സെറ്റുകളില്‍ പൃഥ്വിയെ കാണാന്‍ ദുല്‍ഖര്‍ എത്തിയതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജന ഗണ മന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു ദുല്‍ഖറിനെ കുറിച്ച് പൃഥ്വി സംസാരിച്ചത്.

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ”’

ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല,’ പൃഥ്വിരാജ് പറഞ്ഞു.

ലാലേട്ടന്റെ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി ഡീഗ്രേഡിങ് വരുന്നതുകൊണ്ടാണോ എമ്പുരാന്‍ ചെറിയ ചിത്രമാണ് എന്ന് ആവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് അല്ല ശരിക്കും ചെറിയ ചിത്രമായതുകൊണ്ട് തന്നെയാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് lന്റെ പേഴ്സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫ് ഡിസൈന്‍ ചെയ്യപ്പെടുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണെന്നും ആടുജീവിതം തീര്‍ന്നിട്ട് വേണം മലയാളത്തിലേയും മറ്റ് ഭാഷകളിലേയും തന്റെ കമ്മിറ്റ്മെന്റ്സ് തീര്‍ക്കാനെന്നും പൃഥ്വി പറഞ്ഞു. അതില്‍ പ്രധാനപ്പെട്ടത് എമ്പുരാന്‍ തന്നെയാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Content Highlight: Is there Dulquer salmaan in Empuraanan; Prithviraj replied

We use cookies to give you the best possible experience. Learn more