കൊച്ചി: പ്രേതം ഉണ്ടോ ? ഇല്ലയോ ? ഇന്നും നിരവധി പേരുടെ ഇടയില്‍ ചര്‍ച്ച വിഷയമായ സംഭവമാണിത്. പ്രേതം ഉണ്ടെന്നും അനുഭവങ്ങള്‍ ഉണ്ടെന്നും ചിലര്‍ പറയുമ്പോള്‍ അത് തീര്‍ത്തും തോന്നലാണെന്ന് പറയുന്നവരും ഉണ്ട്.
ഇപ്പോഴിതാ പ്രേതങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് മലയാളത്തിലെ ചില പ്രമുഖ വ്യക്തികള്‍. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം, സന്ദീപാനന്ദ ഗിരി തുടങ്ങിയവരാണ് തങ്ങളുടെ ചിന്തകള്‍ പങ്കുപവെച്ചത്.
പ്രശസ്ത സംവിധായകന്‍ ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷയുടെ റിലീസിനോടനുബന്ധിച്ചാണ് ഇവര്‍ മനസുതുറന്നത്. എന്നാണോ പ്രേതത്തെ കണ്‍മുന്നില്‍ കാണുന്നത് അന്ന് വിശ്വസിക്കാം എന്നാണ് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം പറഞ്ഞത്.
പ്രേതം ഏതൊരാളെയും മഥിക്കുന്ന ശബ്ദമാണ്. പ്രേതം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ്, അത് ശബ്ദമാണ്, ശരീരത്തില്‍ നിന്ന് ജീവന്‍ പോയിക്കഴിഞ്ഞാല്‍ മൃതശരീരത്തെയാണ് പ്രേതം എന്ന് പറയുന്നത് എന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.
അതേസമയം താന്‍ പ്രേതത്തിനും പിശാചിനുമെല്ലാം എതിരാണ്. ഒരിക്കലും പ്രേതവും ഇല്ല പിശാചും ഇല്ല. മനുഷ്യനാണ് പ്രേതമായും പിശാചുമായി മാറുന്നത് എന്നാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറയുന്നത്.
മാട്ടുപ്പെട്ടി മച്ചാന്‍, മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകളൊരുക്കിയ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷയുടെ തിരക്കഥയും ജോസ് തോമസ് തന്നെയാണ്. ജോനാഥന്‍ ബ്രൂസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കിഷോര്‍ സത്യയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.