| Tuesday, 30th April 2013, 2:22 pm

സുപ്രീം കോടതി വിധി നിയാംഗിരിയിലേക്കുള്ള വേദാന്തയുടെ പിന്‍വാതിലോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയാംഗിരിയിലെ സസ്യജാലങ്ങള്‍ വളരെ സമ്പുഷ്ടമായിരുന്നു. റാഗി, ചോളം, കൂവരക്, ഗോതമ്പ്, മധുരക്കിഴങ്ങ്, പഴം, പന തുടങ്ങി ഭക്ഷ്യധാന്യങ്ങളാല്‍ സമ്പന്നമായിരുന്നു ആ മണ്ണ്. കാട്ടുമൃഗങ്ങളുടെ വാസസ്ഥാനമായ നിയാംഗിരിയില്‍ യോജിപ്പോടെയായിരുന്നു ഗോത്രവര്‍ഗങ്ങളും താമസിച്ചിരുന്നത്.ഒരിക്കലും നശിക്കാത്ത നദികളില്‍ ജലജന്തുക്കള്‍ അനവധി ഉണ്ടായിരുന്നു. ഇതെല്ലാം ആദ്യഘട്ട ഖനനത്തില്‍ നഷ്ടമായി.


എസ്സേയ്‌സ് / മഹിത കാസിറെഢി

മൊഴിമാറ്റം / ആര്യ പി രാജന്‍

ദക്ഷിണ ഒറീസയും ആന്ധാപ്രദേശിന്റെ വടക്ക് ദിശയിലുള്ള അതിര്‍ത്തിയും ഇന്ത്യയിലെ ഗോത്രവര്‍ഗങ്ങള്‍ സംരക്ഷിച്ചു വരുന്ന മേഖലയാണ്. ഇടതുതൂര്‍ന്ന പച്ചപ്പും കാലാന്തരങ്ങളായി നിലനിന്നുപോരുന്ന മലനിരകളും അവിടുത്തെ പ്രത്യേകതയാണ്. പ്രാകൃതരായ കുടിയാന്‍മാരാണ് അവിടെ കാലാകാലങ്ങളായി താമസിച്ചുപോരുന്നത്.  ദോന്‍ഗ്രിയ ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ദൈവമായാണ് നിയാംഗിരി മലനിരകളെ കണ്ടുപോരുന്നത്.[]

ഒറീസയിലെ റായഗണ്ട ജില്ലയൊട്ടാകെ പരന്ന് കിടക്കുന്നതാണ് നിയാംഗിരി മലനിരനിരകള്‍. ഇവിടെ താമസിക്കുന്ന ആയിരക്കണക്കിന് ഗോത്രവര്‍ഗക്കാര്‍ കോണ്ട്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇവരില്‍ കുറ്റിയ, കോണ്ട്, ദോംഗ്രിയ കോണ്ട്, ദേസിയ കോണ്ട്, കൂയ് കോണ്ട് എന്നീ വിഭാഗങ്ങളും ഉണ്ട്.

ഇവരില്‍ ഭൂരിഭാഗം പേരും കൃഷി ഉപജീവനമാര്‍ഗമാക്കി സ്വീകരിച്ചവരാണ്. അവരുടെ ജാതിയാണ് അവരുടെ സാമ്പത്തികവും സാമൂഹ്യപരമായും സാംസ്‌ക്കാരികപരമായുമുള്ള ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.

ഈ ആദിവാസി വിഭാഗങ്ങളെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ മണ്ണിന്റെ മക്കളാണ്. മണ്ണില്‍ ആത്മാര്‍ത്ഥമായി പണിയെടുത്ത് ആ മണ്ണ് നല്‍കുന്നത് സ്വീകരിച്ച് അതില്‍ ജീവിക്കുന്നവരാണ് ഇവര്‍. വളരെ സമാധാനപരമായി ജീവിതം നയിക്കുന്ന ഇവര്‍ക്ക് കാപട്യമോ വഞ്ചനയോ അറിയില്ല.

എന്നാല്‍ ജീവിതം എല്ലായ്‌പ്പോഴും സുഖകരമായിരിക്കില്ലെന്നത് ഇവരുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമായി.ഇവരുടെ മണ്ണിലേക്ക് മൈനിങ് കമ്പനികളുടെ അതിക്രമിച്ചുകയറല്‍ സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു.

അലൂമിനിയത്തിന്റെ അയിര് ധാരാളമായി ലഭിക്കുന്ന മണ്ണാണ് റായഗണ്ട ജില്ലയും കലാഹാണ്ടിയും. 2003 ല്‍ ബ്രിട്ടണ്‍ ആസ്ഥാനമായിട്ടുള്ള ഇന്ത്യന്‍ മൈനിങ് കമ്പനിയായ വേദാന്ത റിസോഴ്‌സസ് ഒറീസ സര്‍ക്കാരുമായി മൈനിങ് പ്രൊജക്ടിന്റെ ഭാഗമായുള്ള സംസ്‌ക്കരണശാലയ്ക്കുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. ലാഞ്ചിഗറിലുള്ള സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ആയിരുന്നു അത്.

ആധുനിക രീതിയുള്ള വികസനവും പുത്തന്‍മാറ്റങ്ങളും നല്‍കാമെന്ന ഉറപ്പോടെ ഇവര്‍ അവിടുത്തെ സാധാരണക്കാരെ വശീകരിച്ചെടുത്തു. ഇവരുടെ പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ച ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിനെ സ്വീകരിച്ചു. ആദിവാസികള്‍ക്കായി പുതിയ സ്‌കൂളും കോളേജും ആശുപത്രിയും എല്ലാം കൊണ്ടുവരുമെന്ന മോഹനവാഗ്ദാനങ്ങളും അവര്‍ക്ക് നല്‍കി.

അങ്ങനെ അവിടുത്തെ ആദിവാസികളുടെ മണ്ണില്‍ നുഴഞ്ഞുകയറിയ ഇവര്‍ അവരുടെ ഉപജീവനമാര്‍ഗമായ പ്രകൃതിവിഭവങ്ങളെല്ലാം ഓരോന്നായി ഇല്ലാതാക്കാന്‍ തുടങ്ങി. അലൂമിനിയത്തില്‍ നിന്നും അയിര് വേര്‍തിരിച്ചെടുക്കുന്ന ജോലി വളരെ ഭംഗിയായി തന്നെ വേദാന്ത റിസോസ്‌ഴസസ് നിര്‍വഹിച്ചുപോന്നു.

അത്യാര്‍ത്തിമൂത്ത മുതലാളിവര്‍ഗം ഒരു മില്ല്യണ്‍ ടണ്‍ വാര്‍ഷികഉത്പാദനമുള്ള സംസ്‌ക്കരണ ശാലയില്‍ നിന്നും അവരുടെ വ്യാപാരം ആറ് മില്ല്യണ്‍ ആക്കി ഉയര്‍ത്തി. ഇതായിരുന്നു വേദാന്ത റിസോഴ്‌സിന്റെ നിയാംഗിരി മലനിരകളിലെ ആദ്യഘട്ട ഖനനം

വൈകാതെ തന്നെ വേദാന്ത കമ്പനി ആദിവാസികളുടെ അവരുടെ മണ്ണില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ കാലാന്തരങ്ങളായി ആ മണ്ണില്‍ താമസിച്ചുപോന്ന ഇവര്‍ അവിടെ നിന്നും കുടിയൊഴിയാന്‍ തയ്യാറായിരുന്നില്ല. അന്ന് മുതല്‍ വേദാന്ത റിസോഴ്‌സസ് അവര്‍ക്ക് വേണ്ടത് മുഴുവന്‍ അവിടെ നിന്നും നേടിയെടുക്കാന്‍ തുടങ്ങി.

പോലീസിന്റെ ഒത്താശയോടെ ആദിവാസികളെ കയ്യേറ്റം ചെയ്യിപ്പിച്ചു. അവരെ മാനസികമായി തകര്‍ക്കുകയും രാത്രിയുടെ ഇരുട്ടില്‍ അവരുടെ വീടുകള്‍ യാതൊരു കരുണയും കൂടാതെ ബുള്‍ഡോസറുകളും മറ്റും ഉപയോഗിച്ച് തകര്‍ത്ത് കളയുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പോലും കഴിയാതെ പകച്ചുനില്‍ക്കാന്‍ മാത്രമേ സാധുക്കളായ ആദിവാസികള്‍ക്ക് സാധിച്ചിരുന്നുള്ളു.

ഇവിടുത്തെ പാരിസ്ഥികവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ നശിപ്പിച്ചതിന്റെയും അവിടുത്തുകാരുടെ ജീവിതം വഴിമുട്ടിച്ചതിന്റേയും  മുഴുവന്‍ ഉത്തരവാദിത്തവും വേദാന്തയ്ക്കാണ്.

തങ്ങളില്‍ നിന്നും അപഹരിച്ചെടുത്ത മണ്ണും കാടും സംരക്ഷിക്കാനായി ഇവര്‍ അക്ഷീണം പ്രയ്തിനിച്ചു. അതിനെതിരെ മുതലാളി വര്‍ഗങ്ങള്‍ ഇവരുടെ സംഘത്തിലെ നേതാക്കളെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും തടവില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശം സംരക്ഷിക്കാത്തത്തിന്റെ പേരില്‍ ഭരണകര്‍ത്താക്കളില്‍ നിന്നും ഗുരുതരമായ കുറ്റപ്പെടുത്തല്‍ വേദാന്ത റിസോഴ്‌സസിന് കേള്‍ക്കേണ്ടി വന്നു.

അവിടുത്തെ പാരിസ്ഥികവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ നശിപ്പിച്ചതിന്റെയും അവിടുത്തുകാരുടെ ജീവിതം വഴിമുട്ടിച്ചതിന്റേയും  മുഴുവന്‍ ഉത്തരവാദിത്തവും വേദാന്തയുടെ ലാഞ്ചിഗാറിലുള്ള സംസ്‌ക്കാരണശാലയ്ക്കായിരുന്നു. നിയാംഗിരി താഴ് വരയിലൂടെ എക്കാലത്തും ഒഴുകിയിരുന്ന നദികളെല്ലാം തന്നെ അലൂമിനിയ അയിര് തിരിച്ചെടുക്കാനുള്ള ഖനനം നടന്നത് കാരണം മലിനമാക്കപ്പെട്ടു.

വംശദാര നദിയിലെ വെള്ളത്തില്‍ വിഷാംശം കാണപ്പെട്ടു. സമ്പുഷ്ടമായിരുന്ന ജലസമൃദ്ധി നഷ്ടമായി. എന്നാല്‍ അതേമണ്ണിനെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ചെറിയൊരു സ്ഥലത്ത് രണ്ട് രീതിയിലുള്ള കൃഷിയിലേര്‍പ്പെടാന്‍ ഗോത്രവര്‍ഗക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഖനനം നടന്നുകൊണ്ടിരിക്കെയുള്ള കൃഷി ഒരിക്കലും നിസാരമായി നടക്കുന്ന കാര്യമായിരുന്നില്ല.
അടുത്തപേജില്‍ തുടരുന്നു

നിയാംഗിരി മലനിരകളില്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഇതെങ്കില്‍ കൂടി ഗോത്രവര്‍ഗമേഖലയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി ഖനനം നടത്തുന്നതിന് തടസമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ ഒരു വിധിയില്‍ നിന്ന് തന്നെ സുപ്രീം കോടതി പൂര്‍ണമായും പദ്ധതിയില്‍ നിന്നും വേദാന്തയെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാണ്.

നിയാംഗിരിയിലെ സസ്യജാലങ്ങള്‍ വളരെ സമ്പുഷ്ടമായിരുന്നു. റാഗി, ചോളം, കൂവരക്, ഗോതമ്പ്, മധുരക്കിഴങ്ങ്, പഴം, പന തുടങ്ങി ഭക്ഷ്യധാന്യങ്ങളാല്‍ സമ്പന്നമായിരുന്നു ആ മണ്ണ്. കാട്ടുമൃഗങ്ങളുടെ വാസസ്ഥാനമായ നിയാംഗിരിയില്‍ യോജിപ്പോടെയായിരുന്നു ഗോത്രവര്‍ഗങ്ങളും താമസിച്ചിരുന്നത്.

ഒരിക്കലും നശിക്കാത്ത നദികളില്‍ ജലജന്തുക്കള്‍ അനവധി ഉണ്ടായിരുന്നു. ഇതെല്ലാം ആദ്യഘട്ട ഖനനത്തില്‍ നഷ്ടമായി. വേദാന്തയെ ഇനിയും നിയാംഗിരിയില്‍ ഖനനം നടത്താന്‍ അനുവദിക്കുന്നതോടെ ഈ സമ്പത്തെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടി വരും.[]

നിയാംഗിരിയിലെ മലനിരകള്‍ക്കെല്ലാം ഉന്മൂലനാശം വരുത്തുന്നതിലൂടെ ലാഞ്ചിഗറിലെ കാലാവസ്ഥയെ തന്നെ വലിയ തോതില്‍ അത് ബാധിക്കും. മഴ കുറയുകയും ചൂട് ഗണ്യമായി കൂടുകയും ചെയ്യും. സ്വാഭാവികമായും ഇത് കാറ്റിന്റെ ഗതിയെ വന്‍തോതില്‍ ബാധിക്കും.

ഇതിലെല്ലാം ഉപരി റായഗണ്ടയിലെ കോണ്ട്‌സ് വിഭാഗക്കാരുടെ ദൈവസങ്കല്‍പ്പം നിയാംഗിരിയുടെ കൊടുമുടിയിലാണെന്നാണ്. അവരുടെ ഈ വിശ്വാസത്തിനേല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടികൂടിയാകും നിയാംഗിരിയിലെ ഖനനം.

സ്വാര്‍ത്ഥമായ മനുഷ്യതാത്പര്യങ്ങള്‍ക്ക് മുന്നില്‍ പവിത്രമായ പ്രകൃതി വേട്ടയാടപ്പെടുകയാണ്.  സ്വാര്‍ത്ഥമായ മനുഷ്യതാത്പര്യങ്ങളും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. ദോഗ്രിയാ കോണ്ട് വിഭാഗക്കാര്‍ ഇവിടെ നിന്നും ഒരടി പോലും പിന്നോട്ട് വെയ്ക്കാന്‍ തയ്യാറല്ല.

തങ്ങളുടെ മണ്ണിന് വേണ്ടി പ്രതിഷേധിക്കാനും യുദ്ധം ചെയ്യാനും തന്നെയാണ് ഇവരുടെ തീരുമാനം. നിയാംഗിരിയിലേ മലനിരകളിലേക്കും ബുള്‍ഡോസേഴ്‌സും ഖനന ഉപകരണങ്ങളും കൊണ്ടുവരുന്നത് തടയാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ഈ യുദ്ധത്തില്‍ ഇവര്‍ തനിച്ചല്ല. ഇവര്‍ക്ക് ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള പിന്തുണകൂടിയുണ്ട്.

ബ്രിട്ടണനിലെ വേദാന്ത റിസോഴ്‌സിനോട് വിഷയത്തിലുള്ള പ്രതികരണവും വിവിധ സംഘടനകള്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ഒറീസയില്‍ നിന്നും വേദാന്ത റിസോഴ്‌സസ് മൈനിങ് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച് ആയിരക്കണക്കിന് കത്തുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഇപ്പോഴും ഉറപ്പിച്ച് പറയുന്നത് അവരുടെ മൈനിങ് ജോലികള്‍ ഒറീസയിലും നിയാംഗിരി മലനിരകളിലും യാതൊരു വിധത്തിലുള്ള പാരിസ്ഥിതിക ആഘാതവും സൃഷ്ടിക്കുന്നില്ലെന്നാണ്. ദോഗ്രിയ കോണ്ട് വിഭാഗക്കാര്‍ ഇതില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നിയാംഗിരിയിലെ പ്രശ്‌നങ്ങളെ കുറിച്ചും ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സഹകരിക്കാനും വേദാന്ത തയ്യാറായിട്ടില്ല.

ഇതിന്റെ ഫലമായി ഇംഗ്ലണ്ടിലെ ചില പള്ളികളും, പൊതുപ്രവര്‍ത്തകരും തങ്ങളുടെ നിക്ഷേപം വേദാന്തയുടെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുകയും വേദാന്തയില്‍ പുതിയ നിക്ഷേപം നടത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.

2013 ഏപ്രില്‍ 18 ന്റെ  സുപ്രീം കോടതി വിധി

ഇതിനിടെ ഗ്രോത്രമേഖലയിലെ വികസന പദ്ധതികള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമസഭയുടെ അനുമതി നിര്‍ബന്ധമാണെന്ന സുപ്രധാനമായ വിധി 2013 ഏപ്രില്‍ 18 നാണ് സുപ്രീം കോടതി വിധിക്കുന്നത്. ഒറീസയിലെ നിയാംഗിരിയില്‍ വേദാന്ത കമ്പനിയ്ക്ക് ഖനനാനുമതി നല്‍കണമോ എന്ന് ഗ്രാമസഭയുമായി ആലോചിച്ച് വനംപരിസ്ഥിതി മന്ത്രാലയത്തിന് തീരുമാനിക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി.

ഇക്കാര്യം പരിസ്ഥിതി മന്ത്രാലയം ഗ്രാമസഭയുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാന്‍ പാടുള്ളു.

2012ല്‍ വേദാന്ത കമ്പനിക്ക് പാരിസ്ഥിതിക അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിഷേധിച്ചിരുന്നു.  ഇതിനെതിരെയാണ് വേദാന്ത കമ്പനി സുപ്രീംകോടതിയില്‍ ഹര്‍ജി  നല്‍കിയത്. ഖനനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗ്രാമസഭയ്ക്ക് നല്‍കാന്‍ ഒഡീഷ സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിശദാംശങ്ങള്‍ പഠിച്ച ശേഷം മൂന്ന് മാസം കഴിഞ്ഞ് ഗ്രാമസഭ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം.

ഞങ്ങള്‍ക്ക് ഈ മല വേണം; ഈ മലക്ക് ഞങ്ങളേയും

നിയാംഗിരി മലനിരകളില്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഇതെങ്കില്‍ കൂടി ഗോത്രവര്‍ഗമേഖലയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി ഖനനം നടത്തുന്നതിന് തടസമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ ഒരു വിധിയില്‍ നിന്ന് തന്നെ സുപ്രീം കോടതി പൂര്‍ണമായും പദ്ധതിയില്‍ നിന്നും വേദാന്തയെ ഒഴിവാക്കുന്നില്ലെന്ന് വ്യക്തമാണ്.

എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത് ഗ്രാമസഭയുടെ അനുമതി ഒരിക്കലും വേദാന്തയ്ക്ക് ലഭിക്കില്ലെന്നും അങ്ങനെ നോക്കുമ്പോള്‍ ഇത് വിജയം തന്നെയാണെന്നുമാണ്. എന്നാല്‍ ഈ യുദ്ധം ഇവിടെയും അവസാനിക്കുമെന്ന് കരുതുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ എല്ലാം തന്നെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റുകളില്‍ നിന്നും വേദാന്ത കമ്പനിയെ ഒഴിവാക്കണമെന്ന ശക്തമായ ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ദോഗ്രിയ കോണ്ട് വിഭാഗക്കാരുടെ വിശ്വാസമനുസരിച്ച് അവരുടെ ജീവിതം സംരക്ഷിക്കുന്നത് മലമുകളിലെ തങ്ങളുടെ സര്‍വശക്തനായ ദൈവമാണെന്ന് തന്നെയാണ്. മലമുകളിലേക്ക് യാത്രയായി അവിടെ പ്രത്യേക പ്രാര്‍ത്ഥന നടത്താനും ഇവര്‍ ഒരുങ്ങുന്നുണ്ട്. തങ്ങളുടെ അവകാശം സംരക്ഷിക്കാനും അതിജീവനത്തിന് വേണ്ടിയും ഏതറ്റം വരെ പോകാനും ഇവര്‍ ഇന്ന് തയ്യാറാണ്. നിയാംഗിരി എന്ന് പറയുന്നത് വെറും ഒരു ഭൂസ്വത്തിന് വേണ്ടിയുള്ള അവകാശം മാത്രമല്ല സര്‍ക്കാരും മൂലധനശക്തികളും ചേര്‍ന്നുകൊണ്ടുള്ള ഒരു ഒത്തുകളി കൂടിയാണ് ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more